കുട്ടികൾ ഉണ്ടാവില്ലെന്ന് വിവാഹത്തിന് മുൻപ് തന്നെ ഡോക്ടർമാർ വിധിയെഴുതി; ശസ്ത്ര ക്രി യ നടത്തിയാണ് വിവാഹം കഴിച്ചത് വെളിപ്പെടുത്തി നടി റോജ

824

ഒരു കാലത്ത് തെന്നിന്ത്യൻ സിനിമയിൽ നിറഞ്ഞു നിന്നിരുന്ന താരമായിരുന്നു നടി റോജ. ചെമ്പരത്തി എന്ന ചിത്രത്തിലൂടെയാണ് നടി മലയാളികൾക്ക് പ്രിയങ്കരിയായി മാറിയത്. തെന്നിന്ത്യയിലെ ഒട്ടുമിക്ക സൂപ്പർതാരങ്ങൾക്കും ഒപ്പം റോജ അഭിനയിച്ചിട്ടുണ്ട്.

ചില മലയാള സിനിമകളിലും റോജ വേഷമിട്ടിട്ടുണ്ട്. 1997 ൽ പുറത്തിങ്ങിയ സുരേഷ് ഗോപി നായകനായ ഗംഗോത്രി, രാജസേനൻ ജയറാം ടീമിന്റെ മലയാളായി മാമന് വണക്കം, കുഞ്ചാക്കോ ബോബൻ നായകനായ ജ്മനപ്യാരി എന്നിവയാണ് റോജ അഭിനയിച്ച മലയാള ചലച്ചിത്രങ്ങൾ. ഇപ്പോൾ രാഷ്ട്രീയത്തിലും സജീവമാണ് റോജ. സംവിധായകൻ ആർകെ സെൽവ മണിയെ വിവാഹ കഴിച്ചതിന് ശേഷം താരം സിനിമയിൽ അത്ര സജീവമായിരുന്നില്ല.

Advertisements

RAYUNNU

ഇപ്പോഴിതാ താൻ കടന്നുപോയ മോ ശം കാലത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് റോജ. പ്രണയ വിവാഹമായിരുന്നു തങ്ങളുടേത്. വിവാഹത്തിന് മുൻപ് ഡോക്ടറെ കണ്ടപ്പോൾ തനിക്ക് കുട്ടികൾ ഉണ്ടാവില്ലെന്ന് ഡോക്ടർമാർ വിധി എഴുതിയിരുന്നുവെന്ന് റോജ വെളിപ്പെടുത്തുന്നു.

ALSO READ- ചീത്തയൊക്കെ പറയുന്നയാളാണ് ഭർത്താവ്; പാചകം ചെയ്ത് തരാൻ പറഞ്ഞാൽ ചീത്ത പറയും; മക്കളെ നന്നായി നോക്കും: നിത്യ ദാസ്

താൻ ബോൾഡ് ആണെങ്കിലും കുടുംബ കാര്യങ്ങളിലേക്ക് വരുമ്പോൾ ഭയങ്കര ഇമോഷണലാണ്. എനിക്ക് ഫൈ ബ്രോ യിഡ് പ്രശ്‌നമുണ്ടായിരുന്നു. അതുകൊണ്ട് കുട്ടികൾ ജനിക്കില്ലെന്നാണ് ഡോക്ടർമാർ പറഞ്ഞത്. ഇക്കാര്യം അറിഞ്ഞ ശേഷം, 2000 ൽ ഞാൻ ലാപ്രോസ്‌കോപ്പി ശസ്ത്രക്രിയ നടത്തി.

ഇതിന് ശേഷം 2002 ൽ ആണ് ഞങ്ങൾ വിവാഹിതരായത്. പിന്നീട് 2003 ൽ തന്നെ എനിക്ക് മകൾ ജനിച്ചു. ഞാൻ ഗർഭിണിയായപ്പോൾ തന്നെ എന്റെ ഡോക്ടറെ കണ്ട് ഇക്കാര്യം പറയുകയും അവർക്ക് ഏറെ സന്തോഷമായെന്നും റോജ പറയുന്നു.

ALSO READ- രണ്ടായിരം ഹായ് മെസേജുകൾക്ക് ശേഷം മറുപടി കൊടുത്തു; അതിങ്ങനെയുമായി; വിവാഹം കഴിച്ചതിനെ കുറിച്ച് സംഗീതും ശിൽപ ശിവദാസും

വർഷങ്ങളായുള്ള പ്രാർത്ഥന ദൈവം കേട്ടിട്ടുണ്ട്. ദൈവം ഞങ്ങളോട് കരുണ കാണിച്ചതിൽ അവർക്കും സന്തോഷമായി. കുട്ടികളുണ്ടാവാനുള്ള സാധ്യതയില്ലെന്ന് ഞാൻ ഉൾപ്പെടെ കരുതിയപ്പോഴാണ് മകൾ അൻഷു എന്റെ ഗർഭപാത്രത്തിൽ വളർന്നതെന്ന് റോജ വെളിപ്പെടുത്തുന്നു.

ഈ ജീവിതം എന്നുപറയുന്നത് അങ്ങനെയാണ്. അതുകൊണ്ട് തന്നെ തന്റെ രണ്ട് മക്കൾക്കും അവർ ഇഷ്ടപ്പെടുന്നതു പോലെയുള്ള ജീവിതം ലഭിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നുണ്ടെന്നും റോജ പറയുകയാണ്.

പിന്നീട് താരം 2020 ൽ കോവിഡ് ബാധിച്ച് മാതാപിതാക്കൾ മരണപ്പെട്ട പുഷ്പകുമാരി എന്ന പത്താം ക്ലാസുകാരിയെ റോജ ഏറ്റെടുത്ത് വളർത്തിയിരുന്നു. സ്വന്തം മകളെ പോലെ വളർത്തുന്ന ഈ പെൺകുട്ടിയുടെ എല്ലാ ചെലവുകളും റോജയും കുടുംബവും ഏറ്റെടുത്തിട്ടുണ്ട്.

Advertisement