എനിക്ക് ഇനി മദർ തെരേസയെ പോലെ ആകണം; എന്റെ ജീവിതത്തിൽ ഇനി വിവാഹമോ. കുഞ്ഞുങ്ങളോ ഇല്ല; തന്റെ പുതിയ തീരുമാനം വെളിപ്പെടുത്ത് രാഖി സാവന്ത്

359

ഗോസിപ്പ് കോളങ്ങളിൽ എന്നും ഇടം പിടിക്കുന്ന നടിയാണ് രാഖി സാവന്ത്. ബിഗ് ബോസ് മത്സരാർത്ഥിയായി വന്നതിന് ശേഷമാണ് രാഖി ആരാധകർക്കിടയിൽ കൂടുതൽ ശ്രദ്ധ നേടുന്നത്. വിവാദങ്ങളുടെ കളി തോഴി എന്നാണ് രാഖിയെ ബോളിവുഡ് വിശേഷിപ്പിക്കുന്നത് തന്നെ. ഡാൻസ് നമ്പറുകളിലും, ചെറിയ വേഷങ്ങളിലും നടി സിനിമകളിൽ പിടിച്ച് നിന്നിരുന്നു. എന്തും തുറന്ന് പറയുന്ന സ്വഭാവക്കാരിയാണ് രാഖി. അതുകൊണ്ട് തന്നെ വിവാദങ്ങൾ രാഖിയെ വിട്ടൊഴിഞ്ഞിരുന്നില്ല.

ഇപ്പോഴിതാ രാഖി നല്കിയ അഭിമുഖമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കഴിഞ്ഞ ദിവസം ദുബായിൽ ആരംഭിച്ച ഡാൻസ് സ്‌കൂളിന്റെ ഉത്ഘാടന ചടങ്ങിനിടെ നടി പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടിയിരുന്നു. താരത്തിന്റെ വാക്കുകൾ ഇങ്ങനെ; കുറച്ച് ദിവസം ജീവിതത്തിൽ സങ്കടവും കഷ്ടപ്പാടുകളും ആയിരുന്നെങ്കിൽ ഇപ്പോൾ എന്റെ ജീവിതത്തിൽ സന്തോഷം തിരിച്ചുവരുകയാണ്. അവാർഡുകൾക്ക് എന്റെ പേര് വന്നിട്ടുണ്ട്. എന്റെ ഒരു വീഡിയോ വരുന്നുണ്ട്, എന്റെ അക്കാദമി വരുന്നു. ആദിൽ എന്നെ വല്ലാതെ ഉലച്ചിരുന്നു. എന്നാൽ ദൈവവും ആരാധകരും മാധ്യമങ്ങളും എല്ലാം എന്നെ കൈപിടിച്ചുയർത്തി.

Advertisements

Also Read
അച്ഛൻ ഒരു നല്ല രാഷ്ട്രീയക്കാരനല്ല; തൃശൂർ അച്ഛനെ അർഹിക്കുന്നില്ല; പരാജയപ്പെട്ടതിൽ ഏറ്റവും സന്തോഷിക്കുന്നത് ഞാനാണ്; മകൻ ഗോകുൽ പറയുന്നു

സത്യത്തിൽ ഞാൻ മരിച്ചു. ഇപ്പോൾ വെറും ജീവനില്ലാത്ത ആത്മാവാണ്. നിങ്ങളെല്ലാം സ്ത്രീകളെ ബഹുമാനിക്കണം. എന്നെ പിന്തുണച്ച എല്ലാവർക്കും ഈ സമയത്ത് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ആദിൽ എന്നെ ജയിലിലൽ നിന്ന് വിളിച്ചിരുന്നു. അവൻ എന്റെ ജിവിതത്തിലേക്ക് തിരിച്ച് വരാൻ ആഗ്രഹിക്കുന്നു എന്നാണ് പറഞ്ഞത്. പക്ഷെ ഞാനവനെ ചോദ്യം ചെയ്യുകയാണ് ചെയ്തത്. അവനെന്റെ അമ്മയെ തിരിച്ച് കൊണ്ടുവരാനും, എന്റെ ബഹുമാനം നേടിയെടുക്കാനും സാധിക്കുമോ എന്നാണ് ഞാൻ ചോദിച്ചത്.

എനിക്ക് പേടിയുണ്ട്. ഞാനവനെ എന്റെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നാൽ അവനെന്നെ കൊല്ലാൻ ശ്രമിക്കില്ല എന്ന് എന്ത് ഉറപ്പാണുള്ളത്. ആദിലിന് തിരിച്ചുവരണമെങ്കിൽ ഒരിക്കലും എന്നെ ചതിക്കില്ലെന്നും ശാരീരികമായി ഉപദ്രവിക്കില്ലെന്നും എന്നിൽ നിന്ന് വാങ്ങിയ പണം തിരികെ നൽകുമെന്നും എഴുതി നൽകണം. ഇതെല്ലാം ഞാൻ പറഞ്ഞപ്പോൾ, പറ്റില്ലെന്ന് പറഞ്ഞു.

Also Read
കുട്ടികൾ ഉണ്ടാവില്ലെന്ന് വിവാഹത്തിന് മുൻപ് തന്നെ ഡോക്ടർമാർ വിധിയെഴുതി; ശസ്ത്ര ക്രി യ നടത്തിയാണ് വിവാഹം കഴിച്ചത് വെളിപ്പെടുത്തി നടി റോജ

ആദിലിന് ഞാനൊരിക്കലും വിവാഹമോചനം നല്കില്ല. കാരണം അവൻ കാരണം മറ്റൊരു സ്ത്രീയുടെ ജീവിതം നശിക്കുന്നത് എനിക്ക് കാണാൻ താത്പര്യമില്ല. ഇനി എന്റെ ജീവിതത്തിൽ ഒരു വിവാഹമില്ല. കുഞ്ഞുങ്ങളും ഉണ്ടാവുകയില്ല. എന്റെ ജീവിതത്തിൽ ഇനി മുതൽ എന്റെ വിദ്യാർത്ഥികളാണ് എന്റെ കുട്ടികൾ. മദർ തെരേസയെപ്പോലെ ആകാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ഞാൻ അവരുടെ എവിടെയും എത്തില്ലെന്ന് എനിക്ക് ബോദ്ധ്യമുണ്ട്. പക്ഷെ ഞാൻ ശ്രമിക്കുമെന്നും രാഖി കൂട്ടിച്ചേർത്തു.

Advertisement