വേണ്ടെന്ന് വെച്ചിട്ടും ഇത് ഒരു ഷുവർ ഹിറ്റായിരിക്കും എന്ന് മമ്മൂട്ടി പറഞ്ഞു, ആ ചിത്രത്തിന് പിന്നീട് സംഭവിച്ചത് ഇങ്ങനെ

9939

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ മുന്നിലേക്ക് ഓരോ ദിവസവും ഒട്ടേറെ തിരക്കഥകൾ ആണ് വരുന്നത്. അവയിൽ നല്ലതും മോശവുമായ തിരക്കഥകൾ ഉണ്ട്. എന്നാൽ എല്ലാ നല്ല തിരക്കഥകളിലും അദ്ദേഹത്തിന് അഭിനയിക്കാൻ കഴിയില്ലല്ലോ. അപ്പോൾ ഏറ്റവും നല്ലതെന്ന് തോന്നുന്നത് തെരഞ്ഞെടുക്കും.

ചില നല്ല തിരക്കഥകൾ അത് നല്ലതാണെന്ന് അറിഞ്ഞുകൊണ്ടു തന്നെ അദ്ദേഹം വേണ്ടെന്നു വെയ്ക്കുകയും ചെയ്യും. എന്നാൽ വേണ്ടെന്നുവച്ച നല്ല തിരക്കഥകൾ പിന്നീട് ആര ുചെയ്താലും, ആ സിനിമയ്‌ക്കൊപ്പം നിൽക്കുന്നതാണ് മമ്മൂട്ടിയുടെ രീതി.

Advertisements

താരരാജാവ് മോഹൻലാലിന്റെ മെഗാഹിറ്റായ ദൃശ്യം എന്ന സിനിമയുടെ കാര്യം തന്നെയെടുക്കാം. ആ കഥയുമായി ജീത്തു ജോസഫ് ആദ്യം സമീപിച്ചത് മമ്മൂട്ടിയെ ആയിരുന്നു. എന്നാൽ കഥ ഇഷ്ടമായെങ്കിലും, രണ്ടുവർഷം കഴിഞ്ഞ് ചെയ്യാം എന്നാണ് മമ്മൂട്ടി ജീത്തു ജോസഫിനോട് പറഞ്ഞത്. എന്നാൽ അതിന് കാത്തു നിൽക്കാതെ ജീത്തു കഥയുമായി മോഹൻലാൽ ക്യാമ്പിലെത്തി.

Also Read
രണ്ടു വിവാഹം കഴിച്ചു, രണ്ട് പേരും കൊടും ചതിചെയ്തു, സിനിമയിലും ജീവിതത്തിലും പരാജയപ്പെട്ടു, കൊട്ടാരം വീട്ടിലെ അപ്പൂട്ടനിലെ നടിയുടെ ഇപ്പോഴത്തെ അവസ്ഥ കണ്ടോ

കഥ ഇഷ്ടമായ മോഹൻലാൽ ഉടൻ തന്നെ ഡേറ്റ് നൽകുകയും ദൃശ്യം സംഭവിക്കുകയും ചെയ്തു. എന്നാൽ ദൃശ്യത്തിന്റെ വിജയത്തിൽ മമ്മൂട്ടിക്കും പങ്കുണ്ട് എന്നതാണ് സത്യം. മമ്മൂട്ടി പ്രത്യക്ഷത്തിൽ ആ സിനിമയിൽ ഇല്ലെങ്കിലും, ആ സിനിമയുടെ ഭാഗം തന്നെ ആയിരുന്നു മമ്മൂട്ടി. മമ്മൂട്ടിയുടെ നഷ്ടമല്ല ദൃശ്യം. ആ സിനിമ മെഗാ ഹിറ്റാകും എന്ന് മമ്മൂട്ടിക്ക് നേരത്തേ അറിയാമായിരുന്നു.

ഒരു അഭിമുഖത്തിൽ ഒരിക്കൽ ജീത്തു ജോസഫ് തന്നെ ഇത് വ്യക്തമാക്കിയിരുന്നു. മമ്മൂട്ടി ദൃശ്യം നിരസിച്ചുവെന്ന് പറയുന്നത് ശരിയല്ല. ഞാൻ മമ്മൂക്കയോട് കഥ പറഞ്ഞു. മമ്മൂക്കയ്ക്ക് അത് ഇഷ്ടമാകുകയും ചെയ്തു. എന്നിട്ട് എനിക്ക് നൽകിയ മറുപടി, ഇതിനകം തന്നെ താൻ കുറച്ച് കുടുംബ ചിത്രങ്ങൾക്ക് ഡേറ്റ് കൊടുത്തിട്ടുണ്ട്.

എന്നെ വച്ച് ഈ ചിത്രം ചെയ്യണമെങ്കിൽ രണ്ടു വർഷമെങ്കിലുമെടുക്കും. ഇത് ഒരു ഷുവർ ഹിറ്റായിരിക്കുമെന്നും മമ്മൂക്ക എന്നോട് പറഞ്ഞു. അതിനുശേഷമാണ് ഞാൻ ആന്റണി പെരുമ്പാവൂരിനെ കാണുന്നതും കഥ പറയുന്നതും. അദ്ദേഹത്തിന് കഥ ഇഷ്ടപ്പെട്ടു, ഒപ്പം ലാലേട്ടനും. അങ്ങനെയാണ് ലാലേട്ടൻ ദൃശ്യത്തിന്റെ ഭാഗമാകുന്നത്.

എന്നാൽ ദൃശ്യത്തിലേക്ക് മീനയെയാണ് ഞാൻ പരിഗണിക്കുന്നതെന്ന് പറഞ്ഞപ്പോൾ മമ്മൂക്കയാണ് അത് നല്ലതാണെന്ന് പറഞ്ഞതും, മീനയോട് സംസാരിച്ച് ദൃശ്യത്തിൽ അഭിനയിക്കണമെന്ന് പറഞ്ഞതും. ദൃശ്യത്തിലെ സഹദേവൻ എന്ന കഥാപാത്രം ഷാജോൺ ചെയ്താൽ നന്നാകുമെന്നും മമ്മൂക്ക അഭിപ്രായപ്പെട്ടിരുന്നു.

ദൃശ്യത്തിന്റെ ഭാഗം തന്നെയായിരുന്നു മമ്മൂക്ക. അദ്ദേഹം ഒരിക്കലും അത് നിരസിച്ചിട്ടില്ലെന്നും ഒരു അഭിമുഖത്തിൽ ജീത്തു ജോസഫ് വ്യക്തമാക്കിയിരുന്നു. അതേ സമയം വർഷങ്ങൾക്ക് ശേഷം ഇറങ്ങിയ ദൃശ്യം 2 ഉം തകർപ്പൻ വിജയം നേടിയെടുത്തിരുന്നു.

Also Read
കല്യാണം കഴിഞ്ഞു മൂന്നാമത്തെ ദിവസം തന്നെ വീട്ടിൽ നിന്ന് ഇറങ്ങി, നാലാമത്തെ ദിവസം താലിയും അഴിച്ചു, നടി ശിവദ പറഞ്ഞത് കേട്ടോ

Advertisement