ഒരുത്തിയെ കരയിച്ചിട്ട് നീ ചിരിക്കുകയാണോ, എയ്ഡ്‌സ് വരാതെ നോക്കിക്കോ, അള്ളാഹു നിന്നെ കാണുന്നുണ്ട്, അർണവിന് ഒപ്പമുള്ള അൻഷിതയുടെ ചിത്രങ്ങൾക്ക് താഴെ മോശം കമന്റുകളുമായി ഒരു കൂട്ടർ

1615

സൂപ്പർഹിറ്റ് സീരിയലുകൾ നിരന്തരം മലയാളി കുടുംബ പ്രേക്ഷകർക്ക് സമ്മാനിക്കുന്ന ചാനലായ ഏഷ്യാനെറ്റ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന മലയാളികളുടെ ഇഷ്ട സീരിയൽ ആണ് കൂടെവിടെ. വളരെ കുറച്ച് സമയം കൊണ്ട് തന്നെ മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കുവാനും ശ്രദ്ധ പിടിച്ചു പറ്റാനും ഈ പരമ്പരക്ക് കഴിഞ്ഞിരുന്നു. സീരിയലിലെ താരങ്ങളുടെ അഭിനയ മികവ് തന്നെയാണ് ഇതിനു കാരണം.

ഇതിലെ കേന്ദ്ര കഥാപാത്രമായ സൂര്യ കൈമളിനെ അവതരിപ്പിക്കുന്നത് നടി അൻഷിത ആണ്. ആദ്യ സീരിയൽ ആയ കൂടെവിടെയിലൂടെ തന്നെ അൻഷിത വളരെയധികം ശ്രദ്ധിക്കപ്പെട്ടു. എന്നാൽ നേരത്തെ ആൽബങ്ങളിലും ഷോർട് ഫിലിമുകളിലും അഭിനയിച്ചിട്ടുണ്ട് താരം. സൂര്യയുടെ ജോഡിയായെത്തുന്ന ഋഷി എന്ന കഥാപത്രവും ഏറെ ശ്രദ്ധ നേടിയിരുന്നു. നടൻ ബിപിൻ ജോസ് ആണ് ഋഷിയായി സീരിയലിൽ എത്തുന്നത്.

Advertisements

Also Read
മലയാള സിനിമയുടെ ആകെ ബജറ്റ് ഒരു ദിവസത്തെ പ്രതിഫലം, ഒടുവില്‍ സിനിമയിലെ പ്രതിഫലവിവരം വെളിപ്പെടുത്തി പവന്‍ കല്യാണ്‍

മലയാളത്തിന് പുറമേ തമിഴിലും താരം ശ്രദ്ധേയമായ പരമ്പരകളിൽ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. അതേ സമയം അടുത്തിടെ അൻഷിത ചില വിവാദങ്ങളിൽ പെട്ടിരുന്നു. പുതുതായി അഭിനയിക്കുന്ന തമിഴ് സീരിയലിലെ നായകനുമായി അൻഷിതയ്ക്ക് അരുതാത്ത ബന്ധം ഉണ്ടെന്ന് ആരോപിച്ച് ആ സീരിയലിലെ നായകൻ ഭാര്യ രംഗത്ത് എത്തിയിരുന്നു. ഇതേ തുടർന്ന അൻഷിത ഏറെ വിമർശനങ്ങളും കേട്ടിരുന്നു.

തമിഴ് പരമ്പരയിൽ നടിയുടെ കോ ആക്ടർ ആണ് അർണവ്. ഇദ്ദേഹത്തിന്റെ മുൻ ഭാര്യ ആയിരുന്നു ദിവ്യ. ദിവ്യ അൻഷിതയ്ക്കും അർണവിനും എതിരെ വിമർശനങ്ങളുമായി രംഗത്തെത്തിയിരുന്നു. ഇരുവരും തമ്മിൽ അവിഹിത ബന്ധമാണ് എന്നായിരുന്നു ദിവ്യ പറഞ്ഞത്. ഇതുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇവർ മൂന്നുപേരും സംസാരിക്കുന്ന ഓഡിയോ ഒക്കെ ലീക്ക് ആയിരുന്നു.

ഇപ്പോൾ ദിവ്യ വിവാഹ മോചനം നേടി പോയിരിക്കുകയാണ് എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. ഇതിനു ശേഷം അർണവും അൻഷിതയും ഒരുമിച്ചുള്ള ഒരുപാട് ചിത്രങ്ങളാണ് ഇരുവരും ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കുന്നത്. പക്ഷേ ഇരുവരും തമ്മിൽ പ്രണയത്തിലാണ് എന്ന് ഇരുവരും എവിടെയും പറഞ്ഞിട്ടില്ല. എന്നാൽ രണ്ടുപേരും അടുത്ത സുഹൃത്തുക്കൾ മാത്രമാണ് എന്നാണ് അറിയാൻ കഴിയുന്നത്,

Also Read
കുഞ്ഞിന് 10 മാസം പ്രായം, സിനിമയിലേക്ക് തിരിച്ചെത്തി കാജല്‍ അഗര്‍വാള്‍, കുഞ്ഞിനെ വിട്ടിട്ട് വന്നതാണ് താന്‍ ചെയ്ത ഏറ്റവും വലിയ ത്യാഗമെന്ന് താരം

അതേസമയം നിരവധി ആളുകൾ ആണ് കാര്യം അറിയാതെ ഇവരുടെ ചിത്രങ്ങൾക്ക് താഴെ വളരെ മോശം കമന്റുകൾ ഇടുന്നത്. വളരെ വൃത്തികെട്ട ഭാഷയിലാണ് പലരും കമന്റ് ചെയ്യുന്നത്. പലരും ഭാവിയിൽ ദൈവം ഇവർക്ക് നൽകാൻ പോകുന്ന ശിക്ഷകളെക്കുറിച്ച് പറഞ്ഞു ഇവരെ പേടിപ്പിക്കുവാൻ ശ്രമിക്കുന്നുണ്ട്. അള്ളാഹു നിന്നെ കാണുന്നുണ്ട്, ഒരുത്തിയെ കരയിച്ചിട്ട് നീ ചിരിക്കുകയാണോ? എയ്ഡ്‌സ് വരാതെ നോക്കിക്കോ എന്നൊക്കെയാണ് കമന്റുകൾ.

അതേ സമയം തന്റെ വിശേഷങ്ങൾ പങ്കുവെച്ച് അൻഷിത നേരത്തെ നൽകി ഒരു അഭിമുഖം അടുത്തിടെ വീണ്ടും സോഷ്യൽ മീഡിയയിൽ വയറലായി മാറിയിരുന്നു. വളരെ ചെറുപ്പത്തിൽ തന്നെ വിവാഹിതയായ തന്റെ ഉമ്മിയെ കുറിച്ചും കൂടെവുടെ സീരിയലിന്റെ വിശേഷങ്ങളും ആയിരുന്നു താരം പങ്കുവെച്ചത്. തന്റെ ഉമ്മിയാണ് അഭിനയത്തിന് പിന്തുണ നൽകുന്നത് എന്നാണ് താരം പറഞ്ഞത്. ഒരു യാഥാ സ്ഥിതിക മുസ്ലിം കുടുംബത്തിലാണ് ജനനം.

ഈ മേഖലയിലേക്ക് വരാൻ എല്ലാ സപ്പോർട്ടും തന്നത് തന്റെ സഹോദരനും ഉമ്മയുമാണ്. ടിവിയിൽ എന്നെ കാണുന്നത് സഹോദരനും വലിയ ഇഷ്ടമാണ്. ഉമ്മയാണ് എല്ലായിടത്തും എന്നെ കൊണ്ടു പോകുന്നതും സഹായിക്കുന്നതുമെല്ലാം. അഭിനയത്തിന്റെ തുടക്കത്തിൽ കുടുംബത്തിൽ നിന്നും പിന്തുണ ലഭിച്ചിട്ടില്ല എന്നും അൻഷിത പറയുന്നു. തുടങ്ങിയ സമയത്ത് കുടുംബത്തിൽ ഭയങ്കര എതിർപ്പ് ആയിരുന്നു.

ഇതിന്റെ ആവശ്യമുണ്ടോ എന്നൊക്കെ വരെ ചോദിച്ചവരുണ്ട്. അതൊന്നും മൈൻഡ് ചെയ്യണ്ട എന്നും പറയാനുള്ളത് പറഞ്ഞിട്ട് പോകട്ടെ എന്നുമാണ് തന്റെ ഉമ്മി പറഞ്ഞത്. പതിമൂന്നാമത്തെ വയസ്സിലാണ് ഉമ്മ വിവാഹം കഴിച്ചത്. നന്നായി ഭക്ഷണം ഉണ്ടാക്കുന്ന ആളാണ് തന്റെ ഉമ്മ. ഇന്ന് ഒരുപാട് പേരുടെ ഭാഗത്തുനിന്നും സ്നേഹവും പിന്തുണയുമെല്ലാം കിട്ടുന്നുണ്ട് എന്നും നടി വ്യക്തമാക്കുന്നു.

ആൽബങ്ങളും ഷോർട് ഫിലിമുകളും ചെയ്യുന്ന കാലം മുതലേ താനും ബിപിൻ ചേട്ടനും സുഹൃത്തുക്കൾ ആണ്. ഇപ്പോൾ കുറച്ച് വർഷങ്ങളായി ഞാൻ പുള്ളിയുടെ കൂടെ നല്ല കംഫർട്ടബിൾ ആണ് ഞാൻ മാത്രമല്ല അദ്ദേഹത്തിന്റെ കൂടെ അഭിനയിച്ച എല്ലാവരും അങ്ങനെ പറയുകയുള്ളൂ. എന്ത് സീൻ വന്നാലും അദ്ദേഹം നമുക്ക് സജഷൻതരും. സൂര്യയുടെ പ്രകടനത്തിന് ബിപിൻ ചേട്ടനും സംവിധായകനുമാണ് ക്രെഡിറ്റ് എന്നും ആണ് അൻഷിത പറയുന്നത്.

Also Read
രണ്ടു വിവാഹം കഴിച്ചു, രണ്ട് പേരും കൊടും ചതിചെയ്തു, സിനിമയിലും ജീവിതത്തിലും പരാജയപ്പെട്ടു, കൊട്ടാരം വീട്ടിലെ അപ്പൂട്ടനിലെ നടിയുടെ ഇപ്പോഴത്തെ അവസ്ഥ കണ്ടോ

Advertisement