മലയാള സിനിമയുടെ ആകെ ബജറ്റ് ഒരു ദിവസത്തെ പ്രതിഫലം, ഒടുവില്‍ സിനിമയിലെ പ്രതിഫലവിവരം വെളിപ്പെടുത്തി പവന്‍ കല്യാണ്‍

7434

ഒത്തിരി ആരാധകരുള്ള തെന്നിന്ത്യന്‍ സിനിമാതാരമാണ് പവന്‍ കല്യാണ്‍. നിരവദി ഹിറ്റ് ചിത്രങ്ങളാണ് അദ്ദേഹത്തിന്റെ കരിയറിലുള്ളത്. ആരാധകര്‍ ഒന്നടങ്കം അദ്ദേഹത്തെ പവന്‍ സ്റ്റാര്‍ എന്നാണ് വിശേഷിപ്പിക്കുന്നത്.

Advertisements

ടോളിവുഡിലും ഒത്തിരി ആരാധകരാണ് താരത്തിനുള്ളത്. അതീവ ശ്രദ്ധയോടെയാണ് പവന്‍ കല്യാണ്‍ തന്റെ ഓരോ ചിത്രങ്ങളും തെരഞ്ഞെടുക്കുന്നത്. ഭീംല എന്ന ചിത്രമാണ് താരത്തിന്റേതായി അവസാനമായി തിയ്യേറ്ററിലെത്തിയ ചിത്രം.

Also Read: അവനെ എങ്ങനെ സമ്മതിപ്പിക്കുമെന്ന് അറിയില്ല, പ്രണവിനൊപ്പം ഇനിയും സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ട്, തുറന്നുപറഞ്ഞ് വിനീത് ശ്രീനിവാസന്‍

ഇപ്പോഴിതാ പവന്‍ കല്യാണിന്റെ സിനിമയിലെ പ്രതിഫലവുമായി ബന്ധപ്പെട്ട വിവരങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. ഒരു മലയാള സിനിമയുടെ ആകെ ബജറ്റാണ് പവന്‍ കല്യാണിന്റെ ഒരു ദിവസത്തെ പ്രതിഫലമെന്നാണ് പുറത്തുവന്നിരിക്കുന്ന വിവരം.

താരം തന്നെയാണ് പ്രതിഫല വിവരം ആരാധകരെ അറിയിച്ചത്. സിനിമയില്‍ മാത്രമല്ല രാഷ്ട്രീയത്തിലും സജീവമായ പവന്‍ കല്യാണിന്റെ ജനസേന പാര്‍ട്ടിയുടെ പത്താം വാര്‍ഷികം പ്രമാണിച്ച് വിളിച്ച് ചേര്‍ത്ത യോഗത്തിലാണ് തന്റെ സിനിമയിലെ പ്രതിഫലത്തെ കുറിച്ച് താരം പറഞ്ഞത്.

Also Read: ബോടോക്‌സ് അടിച്ച് മോഹന്‍ലാലിന്റെ മുഖം വലിഞ്ഞ് മുറുകി, അനങ്ങാന്‍ പറ്റാത്ത അവസ്ഥ, താടി വടിച്ചാല്‍ പണിപാളിയത് കാണാം, സിനിമാനിരൂപകന്‍ പറയുന്നു

ഒരു സിനിമയില്‍ അഭിനയിക്കുമ്പോള്‍ താന്‍ ഒരു ദിവസം രണ്ട് കോടി രൂപ പ്രതിഫലം വാങ്ങാറുണ്ട്. ആരാധകരുടെ സ്‌നേഹമാണ് ഇതിനെല്ലാം കാരണം എന്നും തനിക്ക് സിനിമയില്‍ നിന്നും സമ്പാദിക്കാന്‍ ആഗ്രഹം ഉണ്ടെങ്കിലും ആ പണം തന്റെ പൊതുസേവനം എന്ന കാഴ്ചപ്പാടിന് വിലങ്ങുതടിയാവില്ലെന്നും താരം പറയുന്നു.

Advertisement