അവനെ എങ്ങനെ സമ്മതിപ്പിക്കുമെന്ന് അറിയില്ല, പ്രണവിനൊപ്പം ഇനിയും സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ട്, തുറന്നുപറഞ്ഞ് വിനീത് ശ്രീനിവാസന്‍

512

പ്രണവ് മോഹന്‍ലാല്‍ അഥവാ അപ്പു എന്ന് ഏവരും സ്‌നേഹത്തോടെ വിളിക്കുന്ന താരത്തിന്റെ വിശേഷങ്ങളെല്ലാം ആരാധകര്‍ ആകാംഷയോടെ കാത്തിരിയക്കുന്ന ഒന്നാണ്. എന്നും എപ്പോഴും ആരാധകരെ ഞെട്ടിച്ചിട്ടുള്ള ആളാണ്, അത് കൂടുതല്‍ ആ പെരുമാറ്റവും സ്വഭാവ സവിശേഷതകളും കൊണ്ടാണ്.

താര പുത്രനായി അപ്പു ജനിച്ചത് തന്നെ സമ്പന്നതയുടെ നടുവിലാണ്. പക്ഷെ ആ പണവും പ്രതാപവും, ആര്‍ഭാടങ്ങളും ഒന്നും ആ താര പുത്രനെ ബാധിച്ചിരുന്നില്ല, എന്നും ഒരു സാധാരണക്കാരനായി ജീവിക്കാന്‍ അയാള്‍ ആഗ്രഹിച്ചു. അച്ഛന്റെ താര പദവിയും സമ്പാദ്യവും പ്രണവ് എന്ന വ്യക്തി ഒരു അലങ്കാരമാക്കി മാറ്റിയിരുന്നില്ല.

Advertisements

അതുകൊണ്ടുകൂടിയാണ് പ്രണവ് കൂടുതലും ആരാധകര്‍ക്ക് പ്രിയപെട്ടവനാകുന്നത്. സമൂഹ മാധ്യമങ്ങളില്‍ അത്ര സജീവമായിരുന്ന ആളല്ല പ്രണവ്, എന്നാല്‍ ഹൃദയം സിനിമക്ക് ശേഷം അപ്പു പതിവിലും കൂടുതല്‍ ആക്റ്റീവ് ആയി ഇന്ന്‍സ്റ്റയില്‍ കാണപ്പെട്ടു, ആദ്യമായി തന്റെ തന്നെ ചിത്രങ്ങള്‍ അപ്പു പോസ്റ്റ് ചെയ്തതെല്ലാം വളരെ ആവേശത്തിടെയാണ് ആരാധകര്‍ ഏറ്റെടുത്തത്, ഏകാനായി യാത്രകള്‍ ചെയ്യാനാണ് അപ്പു കൂടുതലും ഇഷ്ടപ്പടുന്നത്. യാത്രയുടെ ചിത്രങ്ങളൂം മറ്റും ഇപ്പോള്‍ താരം സോഷ്യല്‍മീഡിയയില്‍ പങ്കു വയ്ക്കാറുണ്ട്.

Also Read: ബോടോക്‌സ് അടിച്ച് മോഹന്‍ലാലിന്റെ മുഖം വലിഞ്ഞ് മുറുകി, അനങ്ങാന്‍ പറ്റാത്ത അവസ്ഥ, താടി വടിച്ചാല്‍ പണിപാളിയത് കാണാം, സിനിമാനിരൂപകന്‍ പറയുന്നു

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ഹൃദയം എന്ന ചിത്രത്തിലാണ് പ്രണവ് അവസാനമായി അഭിനയിച്ചത്. ചിത്രം വമ്പന്‍ ഹിറ്റായിരുന്നു. 100 ദിവസം തിയ്യേറ്ററില്‍ നിറഞ്ഞാടിയ ചിത്രമായിരുന്നു ഇത്. വിനീത് പ്രണവ് കോംമ്പോ ആരാധകര്‍ സ്വീകരിച്ചിരുന്നു.

ഇപ്പോഴിതാ പ്രണവിനൊപ്പം ഇനിയും പടം ചെയ്യണമെന്ന് ആഗ്രഹമുണ്ടെന്ന് തുറന്നുപറയുകയാണ് വിനീത് ശ്രീനിവാസന്‍. ഹൃദയം കഴിഞ്ഞപ്പോള്‍ നമുക്ക് ഇനിയും പടം ചെയ്യണമെന്ന് പ്രണവ് തന്നോട് പറഞ്ഞിരുന്നുവെന്നും പക്ഷേ താന്‍ പോയി ഇനിയൊരു കഥ പറഞ്ഞാല്‍ അവന്‍ കണ്‍വീന്‍സ് ആവുമോ എന്ന് അറിയില്ലെന്നും വിനീത് പറയുന്നു.

Also Read; മനസ്സ് മുഴുവന്‍ സന്തോഷവും അഭിമാനവും, അമ്മയുടെ പുതിയ നേട്ടം പങ്കുവെച്ച് മഞ്ജു വാര്യര്‍, ആശംസകളുമായി ആരാധകര്‍

കഥ താന്‍ പോയി പറയും, അവന് ഇഷ്ടപ്പെട്ടാല്‍ ചെയ്യും. പ്രണവിന്റെ ലൈഫ് വെറെ ആണെന്നും അത് മറ്റുള്ളവര്‍ക്കാര്‍ക്കും ഫോളോ ചെയ്യാന്‍ പറ്റുന്നതല്ലെന്നും ഒരു രാജ്യത്ത് നിന്ന് മറ്റൊരു രാജ്യത്തേക്ക് പോയിക്കൊണ്ടിരിക്കുകയാണെന്നും വിനീത് പറഞ്ഞു.

Advertisement