മനസ്സ് മുഴുവന്‍ സന്തോഷവും അഭിമാനവും, അമ്മയുടെ പുതിയ നേട്ടം പങ്കുവെച്ച് മഞ്ജു വാര്യര്‍, ആശംസകളുമായി ആരാധകര്‍

190

ഇടയ്ക്ക് ഒരിടവേള ഉണ്ടായെങ്കിലും ഇരുപത്തിയഞ്ച് വര്‍ഷത്തില്‍ ഏറെയായി മലയാളത്തിന്റെ വെള്ളിത്തിരയില്‍ നിറഞ്ഞു നില്‍ക്കുന്ന മലയാള സിനിമയുടെ ലേഡീ സൂപ്പര്‍ സ്റ്റാര്‍ എന്ന വിശേഷണത്തിന് അര്‍ഹയായ നടിയാണ് മഞ്ജു വാര്യര്‍. മഞ്ജുവിനെ മലയാളി പ്രേക്ഷകരുടെ മനസിലെ പ്രിയനടി ആക്കിയിരിക്കുന്നുതിന് പിന്നല്‍ നിരവധി സിനിമകളിലെ മികച്ച കഥാപാത്രങ്ങള്‍ തന്നെയാണ്.

Advertisements

ആദ്യ വരവില്‍ നിരവധി കരുത്തുറ്റ വേഷങ്ങള്‍ മലയാളത്തില്‍ ചെയ്ത മഞ്ജു വാര്യര്‍ നടന്‍ ദിലീപും ആയുള്ള വിവാഹത്തോടെ സിനിമ വിടുകയും എന്നാല്‍ 14 വര്‍ഷത്തിന് ശേഷം വിവാഹ മോചനം നേടി ശക്തമായി തിരിച്ചു വരികയും ചെയ്തിരുന്നു.

Also Read: ആ കഥ കേട്ടപ്പോള്‍ അച്ഛന്റെയും അമ്മയുടെയും മുഖഭാവം മാറി, സിനിമയില്‍ നഗ്നതയുണ്ടോ എന്ന് മാത്രമായിരുന്നു മഞ്ജു ചോദിച്ചത്, രാജീവ് കുമാര്‍ പറയുന്നു

സൂപ്പര്‍താരങ്ങളക്ക് പുറമേ യുവതാരങ്ങള്‍ക്ക് ഒപ്പവും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്യുന്ന മഞ്ജു വാര്യര്‍ മലയാളത്തിന് പുറമെ തമിഴിലും ഹിന്ദിയിലും താരം സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. തുനിവും ആയിഷയുമാണ് താരത്തിന്റെ അവസാനമായി തിയേറ്ററിലെത്തിയ ചിത്രം.

ഇപ്പോഴിതാ തന്റെ അമ്മ ഗിരിജ മാധവന്റെ പുതിയ നേട്ടം സന്തോഷത്തോടെ ആരാധകരെ അറിയിക്കുകയാണ് താരം. അമ്മയെഴുതിയ പുസ്തകം പുറത്തിറക്കിയതിന്റെ സന്തോഷമാണ് മഞ്ജു പങ്കുവെക്കുന്നത്. നിലാവെട്ടം എന്നാണ് ഗിരിജ എഴുതിയ പുസ്തകത്തിന്റെ പേര്.

Also Read: സണ്ണി വെയ്‌നിന്റെ സിനിമകൾ ഫസ്റ്റ് ഡേ കാണില്ല; ആകെ ഫസ്റ്റ് ഡേയ്ക്ക് പോകാറുള്ളത് ഈ നടന്റെ സിനിമയ്ക്ക് മാത്രം; വെളിപ്പെടുത്തി ഭാര്യ രഞ്ജിനി കുഞ്ചു

പുസ്തക പ്രകാശന ചടങ്ങിന്റെ ചിത്രങ്ങള്‍ മഞ്ജു സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചു. സത്യന്‍ അന്തിക്കാട്, മധു വാര്യര്‍ എന്നിവരും ചിത്രങ്ങളിലുണ്ട്. നിരവധി ആരാധകരാണ് ചിത്രത്തിന് താഴെ ആശംസകള്‍ അറിയിച്ചത്. പെണ്ണെന്നാല്‍ പൊന്നാണെന്ന് തെളിയിച്ച അമ്മയും മകളുമാണെന്ന് ചിലര്‍ കുറിച്ചു.

Advertisement