ബോടോക്‌സ് അടിച്ച് മോഹന്‍ലാലിന്റെ മുഖം വലിഞ്ഞ് മുറുകി, അനങ്ങാന്‍ പറ്റാത്ത അവസ്ഥ, താടി വടിച്ചാല്‍ പണിപാളിയത് കാണാം, സിനിമാനിരൂപകന്‍ പറയുന്നു

12796

മലയാള സിനിമയിലെ താരരാജാവാണ് മോഹന്‍ലാല്‍. അഭിനയ കലയുടെ വിശിഷ്ട പാഠപുസ്തകമായ മോഹന്‍ലാല്‍ എന്ന മഹാനടന്‍ അഭിനയിച്ച് ഹിറ്റാക്കി തീര്‍ത്തത് ഒത്തിരി ചിത്രങ്ങളാണ്. വ്യത്യസ്തമാര്‍ന്ന് ഒത്തിരി കഥാപാത്രങ്ങളെ അദ്ദേഹം അവതരിപ്പിച്ചു.

Advertisements

വളരെ കുറഞ്ഞ സമയം കൊണ്ടാണ് അദ്ദേഹം കഥാപാത്രത്തിലേക്ക് എത്തുന്നത്. മലയാളികള്‍ക്ക് അതുകൊണ്ടുതന്നെ വിസ്മയമാണ് മോഹന്‍ലാല്‍ എന്ന നടന്‍. തിരനോട്ടം എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയില്‍ മോഹന്‍ലാല്‍ അരങ്ങേറ്റം കുറിച്ചത്.

Also Read:ആ കഥ കേട്ടപ്പോള്‍ അച്ഛന്റെയും അമ്മയുടെയും മുഖഭാവം മാറി, സിനിമയില്‍ നഗ്നതയുണ്ടോ എന്ന് മാത്രമായിരുന്നു മഞ്ജു ചോദിച്ചത്, രാജീവ് കുമാര്‍ പറയുന്നു

ഇതിന് ശേഷം മലയാള സിനിമയില്‍ സജീവ സാന്നിധ്യമായി മാറുകയായിരുന്നു താരം. ഇന്ന് ഇന്ത്യയിലെ തന്നെ മികച്ച നടന്മാരില്‍ ഒരാളാണ് മോഹന്‍ലാല്‍. മലയാളത്തില്‍ മാത്രമല്ല, അന്യഭാഷ ചിത്രങ്ങളിലും താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.

എന്നാല്‍ അടുത്തിടെ താരം ചെയ്ത മിക്ക ചിത്രങ്ങളും പരാജയമാണ് ഏറ്റുവാങ്ങിയത്. ലൂസിഫറിന് ശേഷം മോഹന്‍ലാലിന് ഒരു ഹിറ്റ് ചിത്രം ഉണ്ടായിട്ടില്ലെന്ന് തന്നെ പറയാം. ഇപ്പോഴിതാ ലാലിന്റെ മുഖത്ത് ചെയ്ത കോസ്‌മെറ്റിക് സര്‍ജറികളെ കുറിച്ചും ഇത് താരത്തിന് സിനിമയില്‍ തിരിച്ചടിയായതിനെ കുറിച്ചും സംസാരിക്കുകയാണ് സിനിമാ നിരൂപകന്‍ അശ്വന്ത് കോക.

Also Read: ആ കഥ കേട്ടപ്പോള്‍ അച്ഛന്റെയും അമ്മയുടെയും മുഖഭാവം മാറി, സിനിമയില്‍ നഗ്നതയുണ്ടോ എന്ന് മാത്രമായിരുന്നു മഞ്ജു ചോദിച്ചത്, രാജീവ് കുമാര്‍ പറയുന്നു

ലാലേട്ടന്‍ ബോട്ടോക്‌സ് അടിച്ചിട്ടുണ്ടെന്നും ഫേസ് ലിഫ്റ്റ് ചെയ്തിട്ടുണ്ടെന്നും ലാലേട്ടന്റെ ഫേസ് ചബ്ബി ഫേസായതിനാല്‍ അത് പ്രശ്‌നമായെന്നും എന്നാല്‍ സല്‍മാന്‍ ഖാന്‍ ഒക്കെ ഇത് ചെയ്താല്‍ പ്രശ്‌നമില്ലായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

ഇപ്പോള്‍ ഫേസ് മൊത്തം വലിഞ്ഞ് മുറുകി, അനങ്ങാന്‍ പറ്റാതായി. താടി വടിക്കാന്‍ പറ്റില്ലെന്നും പണി പാളിയത് താടി വടിച്ചാല്‍ കാണുമെന്നും ആരാധകര്‍ക്കെല്ലാം ഇക്കാര്യം അറിയാമെന്നും എന്നാല്‍ ലാലേട്ടന്‍ തിരിച്ചുവരുമെന്നാണ് പറയുന്നതെന്നും അശ്വന്ത് കോക പറഞ്ഞു.

Advertisement