ആ കഥ കേട്ടപ്പോള്‍ അച്ഛന്റെയും അമ്മയുടെയും മുഖഭാവം മാറി, സിനിമയില്‍ നഗ്നതയുണ്ടോ എന്ന് മാത്രമായിരുന്നു മഞ്ജു ചോദിച്ചത്, രാജീവ് കുമാര്‍ പറയുന്നു

1762

ഇടയ്ക്ക് ഒരിടവേള ഉണ്ടായെങ്കിലും ഇരുപത്തിയഞ്ച് വര്‍ഷത്തില്‍ ഏറെയായി മലയാളത്തിന്റെ വെള്ളിത്തിരയില്‍ നിറഞ്ഞു നില്‍ക്കുന്ന മലയാള സിനിമയുടെ ലേഡീ സൂപ്പര്‍ സ്റ്റാര്‍ എന്ന വിശേഷണത്തിന് അര്‍ഹയായ നടിയാണ് മഞ്ജു വാര്യര്‍. മഞ്ജുവിനെ മലയാളി പ്രേക്ഷകരുടെ മനസിലെ പ്രിയനടി ആക്കിയിരിക്കുന്നുതിന് പിന്നല്‍ നിരവധി സിനിമകളിലെ മികച്ച കഥാപാത്രങ്ങള്‍ തന്നെയാണ്.

Advertisements

ആദ്യ വരവില്‍ നിരവധി കരുത്തുറ്റ വേഷങ്ങള്‍ മലയാളത്തില്‍ ചെയ്ത മഞ്ജു വാര്യര്‍ നടന്‍ ദിലീപും ആയുള്ള വിവാഹത്തോടെ സിനിമ വിടുകയും എന്നാല്‍ 14 വര്‍ഷത്തിന് ശേഷം വിവാഹ മോചനം നേടി ശക്തമായി തിരിച്ചു വരികയും ചെയ്തിരുന്നു.

Also Read: ഒരേ സമയം നടനും സര്‍ക്കാര്‍ ഉദ്യോഗസ്ഥനും, ഭര്‍ത്താവിന് വേണ്ടി സ്വന്തം കരിയര്‍ ഉപേക്ഷിച്ച ഭാര്യ, സാജന്‍ സൂര്യയുടെ ജീവിതം ഇങ്ങനെ

സൂപ്പര്‍താരങ്ങളക്ക് പുറമേ യുവതാരങ്ങള്‍ക്ക് ഒപ്പവും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്യുന്ന മഞ്ജു വാര്യര്‍ മലയാളത്തിന് പുറമെ തമിഴിലും ഹിന്ദിയിലും താരം സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. തുനിവും ആയിഷയുമാണ് താരത്തിന്റെ അവസാനമായി തിയേറ്ററിലെത്തിയ ചിത്രം.

ഇപ്പോഴിതാ മഞ്ജുവിനെ കുറിച്ചും കണ്ണെഴുതി പൊട്ടും തൊട്ട് എന്ന ഹിറ്റ് ചിത്രത്തിന്റെ കഥ താരത്തോട് പറയാന്‍ പോയപ്പോഴുണ്ടായ അനുഭവത്തെ കുറിച്ചും സംസാരിക്കുകയാണ് സിനിമയുടെ സംവിധായകന്‍ രാജീവ് കുമാര്‍. അച്ഛന്റെയും അമ്മയുടെയും ഒപ്പമിരുന്നായിരുന്നു മഞ്ജു ചമഞ്ജുവും തങ്ങള്‍ വീടിന്റെ പുറത്തേക്ക് വന്നു. ചിത്രത്തില്‍ നഗ്നതയുണ്ടോ എന്ന് മഞ്ജു ചോദിച്ചു. ഇല്ലെന്ന് താന്‍ പറഞ്ഞപ്പോള്‍ മഞ്ജു ആവേശത്തോടെ സിനിമ ചെയ്യാമെന്ന് പറഞ്ഞുവെന്നും സംവിധായകന്‍ പറഞ്ഞു.

Also Read: സണ്ണി വെയ്‌നിന്റെ സിനിമകൾ ഫസ്റ്റ് ഡേ കാണില്ല; ആകെ ഫസ്റ്റ് ഡേയ്ക്ക് പോകാറുള്ളത് ഈ നടന്റെ സിനിമയ്ക്ക് മാത്രം; വെളിപ്പെടുത്തി ഭാര്യ രഞ്ജിനി കുഞ്ചു

സിനിമയില്‍ എത്രയോ മടങ്ങ് നല്ല രീതിയിലാണ് മഞ്ജു കഥാപാത്രത്തെ അവതരിപ്പിച്ചതെന്നും തന്റെ മനസ്സിലെന്താണെന്നത് കൃത്യമായി മഞ്ജുവിന് വായിച്ചെടുക്കാന്‍ സാധിച്ചുവെന്നും ഷൂട്ടിനിടെ പലപ്പോഴും താന്‍ കട്ട് പറയാന്‍ വരെ മറന്നുപോയിരുന്നുവെന്നും സംവിധായകന്‍ പറയുന്നു.

Advertisement