കുഞ്ഞിന് 10 മാസം പ്രായം, സിനിമയിലേക്ക് തിരിച്ചെത്തി കാജല്‍ അഗര്‍വാള്‍, കുഞ്ഞിനെ വിട്ടിട്ട് വന്നതാണ് താന്‍ ചെയ്ത ഏറ്റവും വലിയ ത്യാഗമെന്ന് താരം

569

തെന്നിന്ത്യന്‍ സിനിമയിലെ താരസുന്ദരിയാണ് കാജര്‍ അഗര്‍വാള്‍. ഇതിനോടകം ഒത്തിരി ചിത്രങ്ങളില്‍ നായികയായി തിളങ്ങിയ കാജലിന് ലക്ഷക്കണക്കിന് ആരാധകരാണുള്ളത്. ഇപ്പോള്‍ ഒരുകുഞ്ഞിന്റെ അമ്മയായിരിക്കുകയാണ് കാജല്‍.തെന്നിന്ത്യയിലെ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പമെല്ലാം കാജല്‍ അഭിനയിച്ചിട്ടുണ്ട്.

കാജള്‍ കഴിഞ്ഞ വര്‍ഷമാണ് വിവാഹിത ആയത്. മുംബൈ സ്വദേശിയായ വ്യവസായി ഗൗതം കിച്ച്‌ലുവിനെയാണ് കാജള്‍ ജീവിത പങ്കാളിയാക്കിയത്. ഇരുവരും നേരത്തെ സുഹൃത്തുക്കളായിരുന്നു. വര്‍ഷങ്ങളായുള്ള പ്രണയമാണ് വിവാഹത്തിലെത്തിയത്. മുംബൈ താജ്മഹല്‍ പാലസ് ഹോട്ടലില്‍ വച്ച് നടന്ന വിവാഹ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

Advertisements

2020 ലോക്ക് ഡൗണ്‍ സമയത്ത് ആയിരുന്നു കാജലിന്റെയും ഗൗതമിന്റെയും വിവാഹം. സുഹൃത്തുക്കളായി ഇരുന്ന സമയത്ത് ഞങ്ങള്‍ ആഘോഷ വേളകളില്‍ എല്ലാം അടിക്കടി കാണാറുണ്ടായിരുന്നു. എന്നാല്‍ ലോക്ക് ഡൗണ്‍ സംഭവിച്ചതോടെ ആഴ്ചകളോളും പരസ്പരം കാണാന്‍ സാധിക്കാതെ വന്നു. അപ്പോഴാണ് എത്രമാത്രം ഞങ്ങള്‍ പ്രണയിക്കുന്നുണ്ട് എന്ന് ബോധ്യമായത്. ലോക്ക് ഡൗണില്‍ ചെറിയ അയവ് സംഭവിച്ചപ്പോള്‍ തന്നെ വിവാഹം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു എന്ന് ഒരിയ്ക്കല്‍ കാജല്‍ പറഞ്ഞിട്ടുണ്ട്.

Also Read: മലയാള സിനിമയുടെ ആകെ ബജറ്റ് ഒരു ദിവസത്തെ പ്രതിഫലം, ഒടുവില്‍ സിനിമയിലെ പ്രതിഫലവിവരം വെളിപ്പെടുത്തി പവന്‍ കല്യാണ്‍

ഒരു ആണ്‍കുഞ്ഞിനാണ് താരം ജന്മം നല്‍കിയത്. അമ്മയായതിന് പിന്നാലെ സിനിമയില്‍ നിന്നെല്ലാം വിട്ടുനില്‍ക്കുകയായിരുന്നു കാജല്‍. എന്നാല്‍ ഇപ്പോള്‍ വീണ്ടും അഭിനയത്തില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ് താരം. 10 മാസം പ്രായമായ കുഞ്ഞിനെ വീട്ടിലാക്കിയിട്ട് അഭിനയിക്കാന്‍ വരികയാണെന്ന് കാജല്‍ പറഞ്ഞു.

ഇതാണ് താന്‍ ചെയ്യുന്ന ഏറ്റവും വലിയ ത്യാഗം. അവനിപ്പോള്‍ ഒന്നും മനസ്സിലാവാത്ത പ്രായമാണ്. രാവിലെ മകന് റ്റാറ്റ പറ#്ഞ് വന്നാല്‍ അവന്‍ ഉറങ്ങിയാലേ വീട്ടിലെത്താറുള്ളൂവെന്നും അവനെ വല്ലാതെ മിസ് ചെയ്യാറുണ്ടെന്നും കാജല്‍ പറയുന്നു.

Also Read: ബോടോക്‌സ് അടിച്ച് മോഹന്‍ലാലിന്റെ മുഖം വലിഞ്ഞ് മുറുകി, അനങ്ങാന്‍ പറ്റാത്ത അവസ്ഥ, താടി വടിച്ചാല്‍ പണിപാളിയത് കാണാം, സിനിമാനിരൂപകന്‍ പറയുന്നു

കുഞ്ഞ് ജീവിതത്തിലേക്ക് വന്നതിന് ശേഷം അവനൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനാണ് തനിക്ക് ഇഷ്ടം. അതുകൊണ്ടുതന്നെ താന്‍ സിനിമ വെറുതേ പോയി ചെയ്യില്ലെന്നും വളരെ താത്പര്യം തോന്നിയാല്‍ മാത്രമേ തെരഞ്ഞെടുക്കൂവെന്നും കാജല്‍ പറയുന്നു.

Advertisement