കല്യാണം കഴിഞ്ഞു മൂന്നാമത്തെ ദിവസം തന്നെ വീട്ടിൽ നിന്ന് ഇറങ്ങി, നാലാമത്തെ ദിവസം താലിയും അഴിച്ചു, നടി ശിവദ പറഞ്ഞത് കേട്ടോ

18130

വളരെ പെട്ടെന്ന് തന്നെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ താര സുന്ദരിയാണ് നടി ശിവദ. ജയസൂര്യ നായകനായ സു സു സുധി വാത്മീകം എന്ന സിനിമയിലെ കല്യാണി എന്ന കഥാപാത്രത്തിലൂടെയാണ് ശിവദ മലയാളികളുടെ മനസ്സ് കീഴടക്കിയത്.കാവ്യ ഭംഗിയുള്ള പുഞ്ചിരിയും ആത്മ വിശ്വാസവുമുള്ള ആ പെൺകുട്ടി വളരെ പെട്ടെന്ന് എല്ലാവർക്കും പ്രിയങ്കരിയായി. നിരവധി തമിഴ് ചിത്രങ്ങളിലും താരം നായികാ വേഷമണിഞ്ഞിട്ടുണ്ട്. സോഷ്യൽ മീഡിയകളിലും വളരെയധികം സജീവമായ താരത്തിന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം പ്രേക്ഷകർ ഇരു കൈയ്യും നീട്ടി സ്വീകരിക്കാറുണ്ട്.

ഒരു പിടി മികച്ച ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ശിവദ. 2009ൽ പുറത്തിറങ്ങിയ ആന്തോളജി ചിത്രമായ കേരള കഫേയിലെ ഒരു ചെറിയ വേഷത്തിലൂടെയാണ് ശിവദ സിനിമയിൽ എത്തിയത്. ജയസൂര്യ നായകനായി എത്തിയ സു സു സുധീ വാത്മീകം എന്ന ചിത്രത്തിലൂടെയാണ് ശിവദ മലയാളികളുടെ മനസ്സിൽ ഇടം നേടിയത്.

Advertisements

അതേ സമയം മഴ എന്ന മ്യൂസിക് ആൽബത്തിലൂടെയാണ്, താരം അഭിനയ രംഗത്തേക്ക് കടന്നു വന്നത്. എന്തോ മൊഴിയുവാൻ ഉണ്ടാകുമേ എന്ന് തുടങ്ങുന്ന ഈ ഗാനത്തിന് ഇപ്പോഴും ആസ്വാദകർ ഏറെയാണ്. വിധു പ്രതാപ് പാടിയ ഈ ഗാനം നടൻ വിനീത് കുമാറാണ് സംവിധാനം ചെയ്തത്.

Also Read
മനസ്സ് മുഴുവന്‍ സന്തോഷവും അഭിമാനവും, അമ്മയുടെ പുതിയ നേട്ടം പങ്കുവെച്ച് മഞ്ജു വാര്യര്‍, ആശംസകളുമായി ആരാധകര്‍

വിവാഹതയായ ശിവദയ്ക്ക് ഒരു മകൾ കൂടിയുണ്ട്. മകളുടെ വിശേഷങ്ങളും നടി പങ്കുവെയ്ക്കാറുണ്ട്. ഇടയ്ക്ക് അഭിനയരംഗത്ത് നിന്നും ചെറിയ ഒരു ഇടവേള എടുത്തെങ്കിലും വളരെ ശക്തമായ തിരിച്ചുവരവാണ് താരം നടത്തിയത്. അതേ സമയം തന്റെ വിവാഹത്തെ കുറിച്ച് ഇന്ത്യാ ഗ്ലിഡ്സിന് നൽകിയ അഭിമുഖത്തിൽ ശിവദ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ വൈറലായി മാറുന്നത്.

മുരളി കൃഷ്ണ ആണ് ശിവദയുടെ ഭർത്താവ്. ഒരു ഒഡീഷന് പങ്കെടെക്കാൻ പോയപ്പോഴായിരുന്നു ഭർത്താവായ മുരളിയെ ശിവദ പരിചയപ്പെടുന്നത്. അങ്ങനെ അവിടെ വച്ച് പ്രണയത്തിലായി. ആ പ്രണയം പിന്നീട് വിവാഹത്തിലേക്കും കടന്നു.
തമിഴിൽ നെടുചാലൈ എന്ന സിനിമ ചെയ്തു കഴിഞ്ഞിരുന്നു. മലയാളത്തിലും അത് പോലെ ഒരു സിനിമയെങ്കിലും ഹിറ്റായതിന് ശേ ഷം മതി വിവാഹം എന്നായിരുന്നു എന്റെ ആഗ്രഹം.

എന്നാൽ എന്ത് ചെയ്യാം, അവസരങ്ങൾ ഒന്നും നല്ലത് വരുന്നില്ല, വർഷങ്ങളും പോകുന്നു. എന്നെ സംബന്ധിച്ച് കൃത്യ സമയത്ത് വിവാഹം നടക്കണം കുടുംബവും കരിയറു എല്ലാം ഒരുമിച്ച് കൊണ്ടു പോകണം എന്നൊക്കെ ആഗ്രഹമുള്ള ആളാണ് ഞാൻ. എങ്കിൽ പിന്നെ കല്യാണം തീരുമാനിക്കാം എന്ന് വച്ചു. മുരളിയുടെ വീട്ടുകാർ എല്ലാം വന്ന് കല്യാണം എല്ലാം ഉറപ്പിച്ചതിന് ശേഷമാണ് സു സു സുധി വാത്മീകത്തിലേക്ക് കോൾ വരുന്നത്.

നവംബർ 7 ന് നിശ്ചയം കഴിഞ്ഞു, നവംബർ 20 ന് സിനിമ റിലീസ് ആയി, ഡിസംബർ 14 ന് വിവാഹവും കഴിഞ്ഞു. ആഗ്രഹിച്ചത് പോലെ വിവാഹത്തിന് മുൻപ് ഒരു ഹിറ്റ് ഉണ്ടാക്കാനും സാധിച്ചു. പക്ഷെ സിനിമ റിലീസ് ആയതിന് ശേഷം ഞാൻ എല്ലാവരെയും വിളിച്ച് കല്യാണമാണ് എന്ന് പറയുമ്പോൾ, ഇത്ര പെട്ടന്നോ എന്നായിരുന്നു ഇങ്ങോട്ടേക്കുള്ള ചോദ്യം. സിനിമയിൽ വന്നിട്ടല്ലേയുള്ളൂ ഇതെന്താ ഇത്ര പെട്ടന്ന് എന്ന ചോദ്യം സഹിക്കാൻ പറ്റാതെ കല്യാണത്തിന് രണ്ട് ദിവസം മുൻപ് പോലും നമുക്ക് ഇത് നീട്ടി വച്ചാലോ എന്ന് ഞാൻ മുരളിയോട് ചോദിച്ചിട്ടുണ്ട്.

പക്ഷെ അപ്പോഴും വളരെ സപ്പോർട്ട് ആയിരുന്നു മുരളി. ഞങ്ങൾ രണ്ട് പേരും സിനിമയെ സ്നേഹിക്കുന്നവരാണ്. സിനിമയിൽ അവസരം കിട്ടുന്നത് എത്രമാത്രം പ്രയാസകരമാണ് എന്ന് അറിയാം. അതുകൊണ്ട് തന്നെ എന്റെ കരിയറിൽ വളരെ അധികം സപ്പോർട്ട് നൽകിയ ആൾ മുരളി തന്നെയാണ്. മുരളി അല്ലായിരുന്നെങ്കിൽ എനിക്ക് തോന്നുന്നില്ല കല്യാണം കഴിഞ്ഞ് മൂന്നാം ദിവസം തന്നെ പെണ്ണ് വീട്ടിൽ നിന്ന ഷൂട്ടിങിനായി ഇറങ്ങി പോകുന്നത് സഹിക്കുന്ന ഭർത്താക്കൻമാർ ഉണ്ടാവുമോ എന്ന്.

നാലാം ദിവസം വീട് കയറുന്ന ചടങ്ങിന് ഒന്നും ഞാൻ നിന്നിരുന്നില്ല. തൊട്ടടുത്ത ദിവസം തമിഴ് ചിത്രത്തിന്റെ ഷൂട്ടിങിന് വേണ്ടി ചെന്നൈയിലേക്ക് പോകണമായിരുന്നു. മൂന്നാം ദിവസം തന്നെ ഞാൻ തന്നെ വണ്ടിയെടുത്ത് വീട്ടിൽ വന്ന് എന്റെ ബാഗ് ഒക്കെ പാക്ക് ചെയ്ത് പോകുകയായിരുന്നു. അതിനെല്ലാം മുരളി സമ്മതിയ്ക്കുകയും ചെയ്തു. താലി ഊരുന്നത് എല്ലാം ചടങ്ങാണല്ലോ. പക്ഷെ എന്റെ താലിമാറ്റം ചടങ്ങ് നടന്നതും സെറ്റിലാണ്.

കല്യാണം കഴിഞ്ഞ് നാലാം ദിവസം ആണ് സെറ്റിൽ എത്തുന്നത്. താലി ഇട്ടുകൊണ്ട് പോയപ്പോൾ, അത് ഊരി മാറ്റാൻ സംവിധായകൻ ആവശ്യപ്പെട്ടു. എനിക്കും അത്ര വിവരമേ ഉണ്ടായിരുന്നുള്ളൂ, അമ്മേ ഇത് ഊര് ഷോട്ട് റെഡിയായി എന്ന് ഞാനും പറഞ്ഞു. പക്ഷെ അമ്മ സമ്മതിച്ചില്ല. അമ്മയുടെ ഒരു മാല ഊരി തന്ന് അതിനുള്ളിൽ കൊളുത്തി താലി മറച്ച് വച്ചിട്ടാണ് അഭിനയിച്ചത് എന്നും ശിവദ വ്യക്തമാക്കുന്നു.

Also Read
കുഞ്ഞിന് 10 മാസം പ്രായം, സിനിമയിലേക്ക് തിരിച്ചെത്തി കാജല്‍ അഗര്‍വാള്‍, കുഞ്ഞിനെ വിട്ടിട്ട് വന്നതാണ് താന്‍ ചെയ്ത ഏറ്റവും വലിയ ത്യാഗമെന്ന് താരം

Advertisement