Home Entertainment Celebrities

കല്യാണം കഴിഞ്ഞ് കുഞ്ഞുള്ളതിനാല്‍ വലിയ നടന്മാരുടെ സിനിമകള്‍ കിട്ടുന്നില്ല, മാറ്റിനിര്‍ത്തപ്പെടുന്നു, തുറന്നുപറഞ്ഞ് ശിവദ

1598

വളരെ പെട്ടെന്ന് തന്നെ മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ താര സുന്ദരിയാണ് നടി ശിവദ. ജയസൂര്യ നായകനായ സു സു സുധി വാത്മീകം എന്ന സിനിമയിലെ കല്യാണി എന്ന കഥാപാത്രത്തിലൂടെയാണ് ശിവദ മലയാളികളുടെ മനസ്സ് കീഴടക്കിയത്.

Advertisements

നിരവധി തമിഴ് ചിത്രങ്ങളിലും താരം നായികാ വേഷമണിഞ്ഞിട്ടുണ്ട്. 2009ല്‍ പുറത്തിറങ്ങിയ ആന്തോളജി ചിത്രമായ കേരള കഫേയിലെ ഒരു ചെറിയ വേഷത്തിലൂടെയാണ് ശിവദ സിനിമയില്‍ എത്തിയത്. അതേ സമയം മഴ എന്ന മ്യൂസിക് ആല്‍ബത്തിലൂടെയാണ്, താരം അഭിനയ രംഗത്തേക്ക് കടന്നു വന്നത്.\

Also Read: സുഹാനയെ പോലെ തന്നെ മഷൂറയും പ്രിയപ്പെട്ടവള്‍, രണ്ട് ഭാര്യമാര്‍ക്കും രണ്ട് വീടുകള്‍, ഞാന്‍ താമസിക്കുന്നത് രണ്ടിടത്തായി, വൈറലായി ബഷീര്‍ ബഷിയുടെ വീഡിയോ

സോഷ്യല്‍ മീഡിയകളിലും വളരെയധികം സജീവമായ താരത്തിന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം പ്രേക്ഷകര്‍ ഇരു കൈയ്യും നീട്ടി സ്വീകരിക്കാറുണ്ട്. വിവാഹം കഴിഞ്ഞ് ഒരു കുട്ടിയുള്ള താരം ചെറിയൊരു ഇടവേളക്ക് ശേഷം വീണ്ടും സിനിമയിലെത്തിയിരിക്കുകയാണ്.

ഇപ്പോഴിതാ കല്യാണം കഴിഞ്ഞ് ഒരു കുഞ്ഞുണ്ട് എന്ന കാരണത്താല്‍ തന്നെ മുന്‍നിര നടന്മാരുടെ സിനിമയില്‍ നിന്നും മാറ്റി നിര്‍ത്തപ്പെടുകയാണെന്ന് പറയുകയാണ് ശിവദ. അതേസമയം, ഇപ്പോഴാണ് താന്‍ ഏറ്റവും കൂടുതല്‍ മലയാളം തമിഴ് സിനിമകള്‍ ചെയ്യുന്നതെന്നും താരം പറയുന്നു.

Also Read: ‘എന്നെ കണ്ടതിന് പിന്നാലെ വീട്ടിൽ പോയി വിവാഹം കഴിക്കാൻ പെൺകുട്ടിയെ കിട്ടിയെന്ന് പറഞ്ഞു’; ഞാൻ റൊമാന്റിക്കാണ് നിർഭാഗ്യവശാൽ ഭർത്താവ് പട്ടാളക്കാരൻ; ധന്യ വർമ്മ

വിവാഹശേഷമാണ് കൂടുതലും സിനിമയില്‍ സജീവമായത്. എന്നാല്‍ മുന്‍നിര നടന്മാരുടെ സിനികള്‍ കിട്ടാറില്ലെന്നും പക്ഷേ ഒത്തിരി കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ടെന്നും തന്നെ കൊണ്ട് ചെയ്യാന്‍ പറ്റുന്നുവെന്നത് കൊണ്ടല്ലേ അത്തരം റോളുകള്‍ തേടിയെത്തുന്നതെന്നും ശിവദ പറയുന്നു.

Advertisement