Home Entertainment Celebrities

അലര്‍ച്ചയൊക്കെ ഓവറാണ്, റോബിനെ എനിക്ക് ഇപ്പോള്‍ തീരെ ഇഷ്ടമല്ല, തുറന്നുപറഞ്ഞ് ആലിസ് ക്രിസ്റ്റി

1735

ബിഗ് ബോസിന്റെ നാലു സീസണുകളാണ് ഇതിനോടകം മലയാളത്തില്‍ കഴിഞ്ഞത്. അഞ്ചാംസീസണ്‍ ആരംഭിച്ചിരിക്കുകയാണ്. ഇതുവരെയുള്ള ബിഗ് ബോസ് മലയാളം സീസണുകളില്‍ ഏറ്റവും കൂടുതല്‍ പ്രേക്ഷകര്‍ കണ്ടതും ഏറ്റെടുത്തതുമായൊരു സീസണ്‍ ആയിരുന്നു സീസണ്‍ ഫോര്‍.

സീസണില്‍ വിജയിയായത് ദില്‍ഷ പ്രസന്നന്‍ ആയിരുന്നു. എന്നാല്‍ ഈ സീസണ്‍ ഏറെ അറിയപ്പെട്ടത് ഡോ. റോബിന്റെ പേരിലായിരുന്നു. അത്രയേറെ ഓളമാണ് റോബിന്‍ കേരളക്കരയില്‍ ആകെ ബിഗ് ബോസില്‍ പങ്കെടുത്ത് ഉണ്ടാക്കിയത്. റോബിന്‍ എഴുപത് ദിവസം മാത്രമാണ് ബിഗ് ബോസ് ഹൗസിലുണ്ടായിരുന്നത്.

Advertisements

സഹ മത്സരാര്‍ഥി റിയാസ് സലീമിനെ കൈയ്യേറ്റം ചെയ്തതിന്റെ പേരിലാണ് റോബിനെ പുറത്താക്കിയത്. ഹൗസിനുള്ളില്‍ പ്രവേശിച്ച് രണ്ടാഴ്ചക്കുള്ളില്‍ തന്നെ റോബിന്‍ ആരാധകരെ സമ്പദിച്ചിരുന്നു. പുറത്തിറങ്ങിയ റോബിന് ആരാധകര്‍ വന്‍ വരവേല്‍പ്പാണ് നല്‍കിയത്.

Also Read: പല്ല് ഉന്തി വൃത്തികെട്ട മുഖമായിരുന്നു, വല്ലാത്ത കോലം ആയിരുന്നു പണ്ട്, ഇന്നത്തെ എന്നെ കൂട്ടുകാര്‍ക്കുപോലും തിരിച്ചറിയാന്‍ കഴിയില്ല, ലച്ചു പറയുന്നു

സോഷ്യല്‍മീഡിയയില്‍ അടക്കം താരമായിരുന്നു റോബിന്‍. എന്നാല്‍ ഇന്ന് വലിയ വിമര്‍ശനമാണ് റോബിന്‍ നേരിടുന്നത്. പ്രമുഖരടക്കം പലരും റോബിനെതിരെ രംഗത്തെത്തുകയാണ്. ഇപ്പോഴിതാ റോബിനെ കുറിച്ച് നടി ആലിസ് ക്രിസ്റ്റി പറഞ്ഞ വാക്കുകളാണ് സോഷ്യല്‍മീഡിയയില്‍ ശ്രദ്ധ നേടുന്നത്.

റോബിനോടുള്ള ഇഷ്ടക്കുറവിനെ കുറിച്ചാണ് താരം സംസാരിക്കുന്നത്. ആദ്യമൊക്കെ റോബിനെ ഇഷ്ടമായിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ ഇഷ്ടമല്ലെന്നും താന്‍ പൊതു ഇടങ്ങള്‍ നോക്കി മാത്രമേ പെരുമാറാറുള്ളൂവെന്നും അങ്ങനെ നോക്കുമ്പോള്‍ റോബിന്റെ അലര്‍ച്ച തനിക്ക് ഇഷ്ടമല്ലെന്നും ആലിസ് പറയുന്നു.

Also Read: ആരുടെയെങ്കിലും വികാരം വ്രണപ്പെടുത്തിയെങ്കില്‍ മാപ്പ്, ഇനി പുതിയ വസ്ത്രധാരണ രീതി, ഉര്‍ഫിയുടെ പുതിയ പോസ്റ്റ് കണ്ട് ഞെട്ടി ആരാധകര്‍

അതൊക്കെ കുറച്ച് ഓവറായിട്ടാണ് തനിക്ക് തോന്നിയത്. അതുകൊണ്ടുതന്നെ റോബിനെ ഇപ്പോള്‍ ഇഷ്ടമല്ലെന്നും ദില്‍ഷയെ ആദ്യം മുതലേ തനിക്ക് ഇഷ്ടമാണെന്നും ഇപ്പോഴും ഇഷ്ടമുണ്ടെന്നും ആലിസ് തുറന്നുപറഞ്ഞു.

Advertisement