ആരെയും കിട്ടാതായപ്പോള്‍ എന്നെ വിളിച്ചു, ഉപ്പും മുളകിലെ എന്റെ കഥാപാത്രം പല നായികമാരും ഉപേക്ഷിച്ച റോള്‍, വെളിപ്പെടുത്തലുമായി നിഷ സാരംഗ്

1480

ജനപ്രിയ ടെലിവിഷന്‍ ഷോയായ ഫ്ളവേഴ്സ് ചാനലിലെ ഉപ്പും മുളകും എന്ന പരമ്പരയിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ അഭിനേത്രിയാണ് നിഷ സാരംഗ്. നേരത്തെ ബിഗ്സക്രീനിലും മിനിസ്‌ക്രീനിലും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിരുന്നെങ്കിലും താരത്തെ ജനപ്രിയയാക്കി മാറ്റിയത് ഉപ്പും മുളകും ആയിരുന്നു.

Advertisements

ഈ പരമ്പരയിലെ നീലു എന്ന കഥാപാത്രം നിഷയ്ക്ക് വലിയ പ്രേക്ഷക സ്വീകാര്യത നേടിക്കൊടുത്തു. നീലുവിന് ആരാധകര്‍ ഏറെയാണ്. മികച്ച ഒരു നര്‍ത്തകി കൂടിയാണ് നിഷ ശ്യാമപ്രസാദിന്റെ അഗ്നിസാക്ഷി എന്ന ചിത്രത്തിലൂടെയാണ് നിഷ അഭിനയ രംഗത്ത് എത്തുന്നത്.

Also Read: അലര്‍ച്ചയൊക്കെ ഓവറാണ്, റോബിനെ എനിക്ക് ഇപ്പോള്‍ തീരെ ഇഷ്ടമല്ല, തുറന്നുപറഞ്ഞ് ആലിസ് ക്രിസ്റ്റി

താന്‍ ജീവിതത്തില്‍ ഒട്ടേറെ കൈപ്പേറിയ അനുഭവങ്ങളിലൂടെ കടന്നുപോയിട്ടുണ്ടെന്ന് നിഷ പലപ്പോഴും പറഞ്ഞിരുന്നു. ഇപ്പോഴിതാ ഉപ്പും മുളകിനെയും കുറിച്ച് സംസാരിക്കുകയാണ് നിഷ. ഉപ്പും മുളകിലെ അമ്മ റോള്‍ പല നായികമാരും ഉപേക്ഷിച്ച റോളായിരുന്നുവെന്ന് നിഷ പറയുന്നു.

പലരും പേയ്‌മെന്റിന്റെ കാര്യം പറഞ്ഞ് പിന്മാറുകയായിരുന്നു. എന്നാല്‍ താന്‍ ഈ കഥാപാത്രം കിട്ടാനായി പേയ്‌മെന്റ് കുറച്ചുവെന്നും അതുകൊണ്ടാണ് തിരഞ്ഞെടുക്കപ്പെട്ടതെന്നും തന്നെ സംബന്ധിച്ചിടത്തോളം കൈപിടിച്ച് മുന്നോട്ട് കൊണ്ടുപോകാന്‍ ഈ ഇന്‍ഡസ്ട്രിയില്‍ ഗോഡ്ഫാദറില്ലെന്നും നിഷ പറയുന്നു.

Also Read: ഏഴാംമാസത്തില്‍ കുത്തിവെപ്പ് എടുത്തതോടെ വയ്യാതായി, ഞാനും കുഞ്ഞും മരിച്ചുവെന്ന് വരെ കരുതിപ്പോയിരുന്നു , ഗര്‍ഭിണിയായിരിക്കെ നേരിട്ട ദുരുനുഭവങ്ങള്‍ തുറുന്നുപറഞ്ഞ് ഹരിപ്രിയ

ഉപ്പും മുളകും വിജയിക്കുമോ ഇല്ലെയോ എന്നൊന്നും തനിക്ക് അറിയില്ലായിരുന്നു. വളരെ കുറച്ച് പേയ്‌മെന്റ് മാത്രം പറഞ്ഞിട്ടാണ് താന്‍ ഉപ്പും മുളകില്‍ അഭിനയിക്കാന്‍ വരുന്നതെന്നും നന്നായി ചെയ്യാന്‍ പറ്റിയെന്നാണ് കരുതുന്നതെന്നും നിഷ പറയുന്നു.

Advertisement