കൂട്ടുകാരിയാണ് നമ്പര്‍ തന്നത്, ആ ഒരൊറ്റ കോള്‍ ജീവിതം മാറ്റിമറിച്ചു, പൃഥ്വിരാജിനെ പരിചയപ്പെട്ട കഥ പറഞ്ഞ് സുപ്രിയ

4076

നടനായും സംവിധായകനായും നിര്‍മ്മാതാവായും തന്റെ കഠിന പ്രയത്നം കൊണ്ട് ഇന്ത്യന്‍ സിനിമയിലുട നീളം അറിയപ്പെടുന്ന താരമായി മാറിയിരിക്കുകയാണ് പൃഥ്വിരാജ് സുകുമാരന്‍ ഇപ്പോള്‍. പൃഥ്വിരാജിനെ പോലെ തന്നെ താരത്തിന്റെ കുടുംബവും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരാണ്.

പൃഥ്വിരാജിന് എപോലെ തന്നെ ഭാര്യ സുപ്രിയയ്ക്കും മകള്‍ അല്ലി എന്ന അലംകൃതയ്ക്കും ആരാധകരുണ്ട്. പൃഥ്വിരാജിന്റെ നിര്‍മ്മാണ കമ്പനി നോക്കി നടത്തുന്നത് സുപ്രിയ മേനോനാണ്. ഇതിന് വേണ്ടി തന്റെ മാധ്യമപ്രവര്‍ത്തനത്തില്‍ നിന്നുവരെ സുപ്രിയ മാറി നില്‍ക്കുകയാണ്.

Advertisements

ഇപ്പോഴിതാ പൃഥ്വിരാജിനെ കുറിച്ചും ആദ്യമായി കണ്ടുമുട്ടിയതിനെ കുറിച്ചും വിവാഹത്തെ കുറിച്ചുമെല്ലാം സംസാരിക്കുകയാണ് സുപ്രിയ. എന്‍ടിടിവിയില്‍ ജോലി ചെയ്യുമ്പോള്‍ വര്‍ക്കിന്റെ ഭാഗമായിട്ടാണ് പൃഥ്വിയെ പരിചയപ്പെടുന്നതെന്നും അന്ന് മലയാള സിനിമയില്‍ തനിക്ക് മമ്മൂട്ടിയെയും മോഹന്‍ലാലിനെയും മാത്രമേ അറിയുമായിരുന്നുള്ളൂവെന്നും സുപ്രിയ പറയുന്നു.

Also Read: ആരെയും കിട്ടാതായപ്പോള്‍ എന്നെ വിളിച്ചു, ഉപ്പും മുളകിലെ എന്റെ കഥാപാത്രം പല നായികമാരും ഉപേക്ഷിച്ച റോള്‍, വെളിപ്പെടുത്തലുമായി നിഷ സാരംഗ്

മലയാള സിനിമയെ കുറിച്ച് ചെയ്യാന്‍ കിട്ടിയ ഒരു അസൈന്‍മെന്റിന്റെ ഭാഗമായിട്ടാണ് പൃഥ്വിരാജിനെ പരിചയപ്പെട്ടത്. സുഹൃത്താണ് നമ്പര്‍ തന്നതെന്നും ഒരൊറ്റ കോളാണ് തന്റൈ ജീവിതം മാറ്റിമറിച്ചതെന്നും അസൈന്‍മെന്റ് മാത്രം നടന്നില്ല, പക്ഷേ താനും പൃഥ്വിയും കൂട്ടുകാരായി എന്നും സുപ്രിയ പറയുന്നു.

തനിക്ക് പൃഥ്വി വല്യ സ്റ്റാറാണെന്നോ താരകുടുംബത്തിലുള്ളതാണെന്നോ ഒന്നും അറിയില്ലായിരുന്നു. സൗഹൃദം കൂടുതല്‍ ദൃഢമായപ്പോള്‍ ഡേറ്റിങ് തുടങ്ങിയെന്നും മുംബൈയില്‍ പൃഥ്വി കാണാന്‍ വരുമെന്നും വായിച്ച പുസ്തകങ്ങളെ കുറിച്ചൊക്കെ സംസാരിക്കും ഓട്ടോയില്‍ യാത്ര ചെയ്യും റോഡരികിലിരുന്ന ്ചായ കുടിക്കുമെന്നും സുപ്രിയ പറയുന്നു.

Also Read:പല്ല് ഉന്തി വൃത്തികെട്ട മുഖമായിരുന്നു, വല്ലാത്ത കോലം ആയിരുന്നു പണ്ട്, ഇന്നത്തെ എന്നെ കൂട്ടുകാര്‍ക്കുപോലും തിരിച്ചറിയാന്‍ കഴിയില്ല, ലച്ചു പറയുന്നു

പരിചയപ്പെട്ട് നാല് വര്‍ഷം കഴിഞ്ഞാണ് തങ്ങള്‍ വിവാഹത്തെ കുറിച്ച് തീരുമാനിക്കുന്നത്. താന്‍ തനിക്ക് ഒപ്പം നടന്ന പൃഥ്വിയെ ആയിരുന്നു വിവാഹം കഴിക്കാന്‍ തീരുമാനിച്ചത് അല്ലാതെ ഒരു താരത്തെ ആയിരുന്നില്ലെന്നും വിവാഹശേഷം ജോലിയില്‍ തിരക്കായതോടെയാണ് മടുത്തുവെന്നും അങ്ങനെ ജോലി ഉപേക്ഷിച്ചുവെന്നും താരം പറയുന്നു.

Advertisement