ഏഴാംമാസത്തില്‍ കുത്തിവെപ്പ് എടുത്തതോടെ വയ്യാതായി, ഞാനും കുഞ്ഞും മരിച്ചുവെന്ന് വരെ കരുതിപ്പോയിരുന്നു , ഗര്‍ഭിണിയായിരിക്കെ നേരിട്ട ദുരുനുഭവങ്ങള്‍ തുറുന്നുപറഞ്ഞ് ഹരിപ്രിയ

102

ഫ്‌ളേവേഴ്‌സ് ഒരു കോടി എന്ന പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ ഹരിപ്രിയ പറഞ്ഞ തന്റെ ജീവിത കഥയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. കോട്ടയം മെഡിക്കല്‍ കോളേജിലെ എഗ്മോ ചികിത്സ നേടിയ ആദ്യ ഗര്‍ഭിണി താനാണെന്ന് ഹരിപ്രിയ പറയുന്നു.

Advertisements

ഗര്‍ഭിണിയായിരിക്കേ സംഭവിച്ച കാര്യങ്ങളെ കുറിച്ചായിരുന്നു ഹരിപ്രിയ സംസാരിച്ചത്. വിഷ്ണുവാണ് ഹരിപ്രിയയുടെ ഭര്‍ത്താവ്. തങ്ങളുടേത് അറേഞ്ച് മാരേജ് ആയിരുന്നുവെന്നും സാമ്പത്തിക പ്രശ്‌നങ്ങള്‍ കാരണം വിവാഹം മൂന്നുമാസം നീണ്ടുപോയിരുന്നുവെന്നും ഹരിപ്രിയ പറയുന്നു.

Also Read: ആരുടെയെങ്കിലും വികാരം വ്രണപ്പെടുത്തിയെങ്കില്‍ മാപ്പ്, ഇനി പുതിയ വസ്ത്രധാരണ രീതി, ഉര്‍ഫിയുടെ പുതിയ പോസ്റ്റ് കണ്ട് ഞെട്ടി ആരാധകര്‍

ഗര്‍ഭിണിയായിരുന്ന സമയത്ത് ഫ്രീലാന്‍സായി ജോലി ചെയ്തിരുന്നു. ഗര്‍ഭിണിയായപ്പോള്‍ ഏഴാം മാസത്തില്‍ ഒരു കുത്തിവെപ്പെടുത്തിരുന്നു. അതോടെ വയ്യാതെയായി എന്നും ശ്വാസം മുട്ടലും പനിയും വിറയലും എല്ലാം വന്നുവെന്നും ഹരിപ്രിയ പറയുന്നു.

തനിക്ക് എന്താണ് സംഭവിച്ചതെന്ന് ഡോക്ടര്‍മാര്‍ക്ക് പോലും പിടികിട്ടിയിരുന്നില്ല. നില്‍ക്കാതെ പനിയായിരുന്നു. താന്‍ രക്ഷപ്പെടില്ലെന്ന് തന്നെയായിരുന്നു കരുതിയതെന്നും കുഞ്ഞിന്റെ കാര്യമോര്‍ത്ത് ടെന്‍ഷനിലായിരുന്നുവെന്നും എആര്‍ടിഎസായിരുന്നു തനിക്ക് വന്ന അസുഖമെന്ന് തിരിച്ചറിഞ്ഞുവെന്നും ഹരിപ്രിയ പറഞ്ഞു.

Also Read: അദ്ദേഹത്തിന്റെ സംസാരത്തിൽ നിന്ന് എല്ലാം മനസ്സിലാക്കാം; വൈഫി എന്നാണ് വിളിക്കുന്നതെങ്കിൽ എനിക്ക് സംസാരിക്കാം; സുന്ദർ സിയെ കുറിച്ച് തുറന്ന് പറഞ്ഞ് ഖുശ്ബു

അങ്ങനെ എഗ്മോ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.ശരീരത്തിലെ രക്തക്കുഴല്‍ പൊട്ടാന്‍ സാധ്യതയുള്ളതിനാല്‍ ആശങ്കയുണ്ടായിരുന്നുവെന്നും അത് ചെയ്ത് കഴിഞ്ഞ് മൂന്നാം ദിവസം മുതല്‍ ഇംപ്രൂവ്‌മെന്റ് കണ്ടുതുടങ്ങിയെന്നും പിന്നീട് വാര്‍ത്തകളില്‍ നിറഞ്ഞുവെന്നും ഇങ്ങനെയുള്ള അസുഖം വന്നപ്പോഴാണ് ജീവിച്ചിരിക്കുന്നതിലുള്ള സന്തോഷം അറിഞ്ഞതെന്നും ഹരിപ്രിയ കൂട്ടിച്ചേര്‍ത്തു.

Advertisement