Home Entertainment Celebrities

തിരിഞ്ഞില്ലെങ്കിൽ ഉമ്മ തരുമെന്നും, സുരേഷേട്ടൻ പ്രശ്‌നം ഉണ്ടാക്കുമെന്നും ലാൽ പറഞ്ഞിരുന്നു; കുഴപ്പമില്ലെന്ന് ഞാനും പറഞ്ഞു; മേനക മനസ്സ് തുറക്കുന്നു

1641

മലയാളികൾ മറക്കാൻ സാധ്യതയില്ലാത്ത താരമാണ് മേനക. 80 കളിലെ മിന്നും താരമായിരുന്നു മേനക. സൂപ്പർ താരങ്ങളുടെ ജോഡിയായി ഒരു പിടി നല്ല ചിത്രങ്ങളിൽ അഭിനയിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ശങ്കറും- മേനകയുമാണ് ഒരു കാലത്ത് ഹിറ്റ് ജോഡികൾ എന്നറിയപ്പെട്ടിരുന്നത്. ഇരുവരും വിവാഹിതരാകും എന്ന് കരുതിയിരുന്നവർ അന്ന് ഏറെയായിരുന്നു. പക്ഷെ പ്രതീക്ഷകൾക്ക് വിപരീതമായി ഇരുവരും വ്യത്യസ്തരായവരെ തിരഞ്ഞെടുത്തു. അതിൽ മേനക തിരഞ്ഞെടുത്തത് സുരേഷ് കുമാറിനെയാണ്.

ഇപ്പോഴിതാ തന്റെ സഹതാരമായിരുന്ന, മലയാളത്തിന്റെ നടന വിസ്മയമായ നോഹൻലാലിനെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് മേനക. ഭർത്താവിന്റെ അടുത്ത സുഹൃത്തുക്കളിൽ ഒരാൾ കൂടിയായ മോഹൻലാൽ അദ്ദേഹം നിർമ്മിച്ച പടങ്ങളിൽ അഭിനയിക്കുകയും ചെയ്തിരുന്നു. മോഹൻലാലിനെ കുറിച്ചുള്ള താരത്തിന്റെ വാക്കുകൾ ഇങ്ങനെ;

Advertisements

Also Read
കല്യാണത്തിന് മുമ്പ് ഞാൻ ആവശ്യപ്പെട്ടത് അതാണ്; അതും സുരേഷേട്ടന്റെ അമ്മയിൽ നിന്നും; മലയാളികളുടെ മേനകക്ക് പറയാനുള്ളത് ഇങ്ങനെ

ഞാനും ശങ്കറും അഭിനയിച്ചുക്കൊണ്ടിരിക്കുമ്പോൾ ലാൽ വരുന്നതേ ഉള്ളു. ഞാനും ലാലേട്ടനും അഭിനയിക്കുമ്പോൾ ഇന്റിമസി സീന്ഡ വന്നിട്ടേ ഇല്ല. നല്ല മെജസ്റ്റിക് ആയ റൊമാന്റിക് സീനുകളാണ് അധികവും. 80 സിന്റെ ഗ്രൂപ്പിൽ ചെന്നപ്പോഴേക്കും ഞങ്ങൾ ഷീലീമ്മയുടെ പാട്ടിന് ഡാൻസ് ചെയ്തു. ഞാനും ലാലേട്ടനും ദുബായിൽ നിന്ന് വരികയാണ്. ഫ്‌ലൈറ്റ് ഇറങ്ങിയപ്പോൾ തന്നെ ഞങ്ങൾ ഡാൻസ് എങ്ങനെ ചെയ്യാം എന്ന് നോക്കിയിരുന്നു.

ഞാൻ അടുത്തേക്ക് വരും. നീ അപ്പോൾ തിരിഞ്ഞേക്കണം, അല്ലെങ്കിൽ ഞാൻ ഉമ്മ വെക്കും. അവസാനം സുരേഷ് വല്ലതും പറയുമെന്ന് ലാലേട്ടൻ പറഞ്ഞു. കുഴപ്പമില്ല, അഥവാ ഞാൻ തിരിഞ്ഞില്ലെങ്കിൽ ഉമ്മ വെച്ചോ എന്ന് ഞാനും പറഞ്ഞു. പക്ഷെ കൃത്യ സമയത്ത് ഞാൻ തിരിയും, തിരിയ് കൊച്ചേ എന്ന് അദ്ദേഹവും പറയും. രണ്ട് ഡാൻസ് ആണ് ഞാൻ കളിക്കുന്നത്.

Also Read
എനിക്കൊരു കൊട്ടു തരാം എന്നാഗ്രഹം കൊണ്ടാണ് അവർ ആ ചോദ്യം ചോദിക്കുന്നത്; നിലപാടുകളോടെ നില്ക്കുമ്പോൾ പലതും സംഭവിക്കാം; തുറന്ന് പറഞ്ഞ് രമ്യാ നമ്പീശൻ

നമ്മളെ കംഫർട്ട് ആക്കുന്ന വ്യക്തിയാണ് ലാലേട്ടൻ. ഞാനും, ശങ്കറും തമ്മിലുള്ള കെമിസ്ട്രിക്ക് ഇത്രമാത്രം ഇംപാക്ട് ഉണ്ടെന്ന് മനസ്സിലായത് ഇവിടെ വന്നപ്പോഴാണ്. ഗുരുവായൂർ അമ്പലത്തിൽ വിവാഹത്തിന് ശേഷം തൊഴാൻ പോയപ്പോഴാണ് ചേച്ചി ശങ്കർ ചേട്ടൻ എവിടെ എന്ന് ചോദിക്കുന്നത്. പക്ഷെ ആ സമയത്ത് എന്റെ ഭർത്താവ് മുന്നിൽ പോയിക്കൊണ്ടിരിക്കുകയായിരുന്നെന്നും മേനക പറഞ്ഞു

Advertisement