Home Entertainment

ലോകത്തുള്ള ഭാര്യമാരിൽ ഏറ്റവും നല്ല അഞ്ചു പേരെ തെരഞ്ഞെത്താൽ അതിലൊരാൾ മമ്മൂട്ടിയുടെ ഭാര്യ ആയിരിക്കും: മണിയൻപിള്ള രാജു പറഞ്ഞത് കേട്ടോ

1291

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയെ പോലെ തന്നെ ആരാധകർക്ക് പ്രിയങ്കരിയാണ് അദ്ദേഹത്തിന്റെ ഭാര്യ സുൽഫിത്തും. മമ്മൂട്ടിയുടെ വിജയത്തിനു പിന്നിൽ നിൽക്കുന്നതും ഭാര്യ സുൽഫിത്താണ്. വക്കീൽ ജോലി ഉപേക്ഷിച്ചു നടനാവുക എന്ന സ്വപ്നത്തിലേക്ക് മമ്മൂട്ടിയെ യാത്ര ചെയ്യാൻ പിന്തുണച്ചത് സുൽഫിത്ത് ആയിരുന്നു.

അതേ സമയം സുൽഫിത്തിനെ കുറിച്ച് മലയാളത്തിലെ പ്രമുഖ നടനും നിർമ്മാതാവുമായ മണിയൻപിള്ള രാജു മുമ്പ് ഒരു അഭിമുഖത്തിൽ പറഞ്ഞകാര്യം ഏറെ വൈറലായി മാറിയിരുന്നു. ലോകത്തുള്ള ഭാര്യമാരിൽ ഏറ്റവും നല്ല അഞ്ചുപേരെ തെരഞ്ഞെടുക്കുക ആണെങ്കിൽ അതിലൊരാൾ മമ്മൂട്ടിയുടെ ഭാര്യ സുൽഫിത്തായിരിക്കും എന്നാണ് രാജു പറഞ്ഞത്.

Advertisements

മണിയൻപിള്ള രാജുവിന്റെ വാക്കുകൾ ഇങ്ങനെ:

ലോകത്തുള്ള ഭാര്യമാരിൽ ഏറ്റവും നല്ല അഞ്ചുപേരെ തെരഞ്ഞെടുക്കുകയാണെങ്കിൽ അതിലൊരാൾ മമ്മൂട്ടിയുടെ ഭാര്യ സുൽഫിത്താ യിരിക്കും. നടൻ ശ്രീനിവാസന്റെ വിവാഹം അതിരാത്രം എന്ന മമ്മൂട്ടി ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്താണ് നിശ്ചയിച്ചത്.

Also Read
ഞാൻ അത്തരം വേഷം ചെയ്യണമെന്ന് രമ ആഗ്രഹിച്ചിരുന്നു, രമയ്ക്ക് ഇഷ്ടപ്പെട്ട വേഷം ഞാൻ ചെയ്തപ്പോൾ കാണാൻ അവളില്ല, സങ്കടത്തോടെ ജഗദീഷ്

എന്നാൽ ഒരു താലിമാല വാങ്ങാൻ പോലും കാശ് ഇല്ലാതെ ശ്രീനിവാസൻ ബുദ്ധിമുട്ടിലായിരുന്നു. മണിയൻപിള്ളയോട് അന്ന് ശ്രീനിവാസൻ കാശ് കടം ചോദിച്ചു, തന്റെ കൈയിൽ കാശ് ഒന്നും ഇല്ലാത്തത് കൊണ്ട് മണിയൻപിള്ള ഈ കാര്യം മമ്മൂട്ടിയെ അറിയിച്ചു. മമ്മൂട്ടി ശ്രീനിയെ റൂമിൽ വിളിച്ചിട്ട് കുറെ വഴക്കുപറഞ്ഞു.

നിനക്കെന്തെങ്കിലും ആവശ്യം വന്നാൽ എന്നോട് വേണ്ടെ ചോദിക്കാനെന്നൊക്കെ പറഞ്ഞ് മമ്മൂട്ടി ദേഷ്യപ്പെട്ടിട്ട് താലിമാല വാങ്ങിച്ചോയെന്ന് പറഞ്ഞ് മൂവായിരം രൂപയെടുത്തു കൊടുത്തു. ഞാൻ ആ രംഗത്തിന് സാക്ഷിയായിരുന്നു. ഈ വിവരം മമ്മൂട്ടി ഭാര്യ സുൽഫിത്തിനോട് പറഞ്ഞു. അത് കേട്ടതും ഭാര്യ വല്ലാതെ മമ്മൂട്ടിയെ വഴക്കുപറഞ്ഞു.

അങ്ങേരെപ്പോലൊരു നടൻ നിങ്ങളോട് താലിമാല വാങ്ങാൻ പണം കടം ചോദിച്ചപ്പോൾ മൂവായിരം രൂപയാണോ കൊടുക്കുന്നതെന്ന് ചോദിച്ചു കൊണ്ടായിരുന്നു വഴക്ക്. എന്റെ കൈവശം അപ്പോൾ മൂവായിരം രൂപയെ ഉണ്ടായിരുന്നുള്ളു എന്നും അത് കൊടുത്തുവെന്നും മമ്മൂട്ടി പറഞ്ഞപ്പോൾ പതിനായിരം രൂപയെങ്കിലും കൊടുക്കണമായിരുന്നു എന്നായിരുന്നു സുൽഫിത്ത് പറഞ്ഞതെന്നും മണിയൻപിള്ള വ്യക്തമാക്കുന്നു.

Also Read
ഇത് ലാലിന് പറ്റിയ റോൾ അല്ലെ എന്ന് ചോദിച്ച് മമ്മുട്ടി, സംവിധായകന് മമ്മൂട്ടി തന്നെ ചെയ്യണമെന്ന് നിർബന്ധം; പിന്നെ സംഭവിച്ചത് ഇങ്ങനെ

Advertisement