Home Entertainment Celebrities

ഞങ്ങള്‍ തമ്മില്‍ വേറെ ബന്ധത്തിലാണെന്ന് വരെ വാര്‍ത്തകള്‍ വന്നു, സാജന്‍ ചേട്ടന്‍ അതിന്റെ പേരില്‍ പിന്നെ എന്നോട് മിണ്ടിയില്ല, വരദ പറയുന്നു

1271

സിനിമയില്‍ നിന്ന് സീരിയലില്‍ എത്തിയ താരമാണ് വരദ. വാസ്തവം എന്ന ചിത്രത്തിലൂടെ പൃഥിരാജിന്റെ സഹോദരിയുടെ വേഷത്തില്‍ വന്ന നടി വിരലില്ലെണ്ണാവുന്ന സിനിമകളിലാണ് അഭിനയിച്ചത്.

Advertisements

ഇതിന് ശേഷം സ്നേഹക്കൂട് എന്ന സീരീയലിലൂടെ മിനി സ്‌ക്രീനിലേക്കും ചുവട് വെച്ചു. അമല എന്ന സീരിയലില്‍ ടൈറ്റില്‍ കഥാപാത്രമായി എത്തിയത് വരദയായിരുന്നു. ഇടയ്ക്ക് അവതാരികയായും വരദ പ്രേക്ഷക പ്രശംസ പിടിച്ച് പറ്റിയിരുന്നു.

Also Read: അന്ന് എനിക്ക് വെറും 15 വയസ്സായിരുന്നു പ്രായം, ആന്‍ഡ്രിയ ചെയ്ത ആ കഥാപാത്രം എന്നെക്കൊണ്ട് ചെയ്യാന്‍ പറ്റില്ലായിരുന്നു, ലുക്ക് ടെസ്റ്റിന് വിളിച്ചാലും നടക്കില്ല, തുറന്നുപറഞ്ഞ് അഹാന കൃഷ്ണ

ഇപ്പോഴിതാ സീരയിലിനെ കുറിച്ച് സംസാരിക്കുകയാണ് വരദ. അമല എന്ന ഹിറ്റ് സീരിയലില്‍ താരത്തിനൊപ്പം അഭിനയിച്ചിരുന്നത് നടന്‍ സാജന്‍ സൂര്യയായിരുന്നു. ഈ സീരിയലില്‍ അഭിനയിച്ചതിന് ശേഷം സാജനുമായി തനിക്ക് ബന്ധമുണ്ടെന്ന് വരെ റൂമറുകള്‍ ഇന്‍ഡസ്ട്രിയില്‍ ഉണ്ടായിരുന്നുവെന്ന് വരദ പറയുന്നു.

അതിന്റെ പേരില്‍ സാജന്‍ കുറേക്കാലം തന്നോട് മിണ്ടാതിരുന്നിട്ടുണ്ട്. തങ്ങള്‍ നല്ല സുഹൃത്തുക്കളായിരുന്നു, അതുകൊണ്ട് തന്നെ സാജന്‍ തന്നോട് മിണ്ടാതായപ്പോള്‍ വിഷമം തോന്നിയെന്നും എന്തെങ്കിലും പ്രശ്‌നമുണ്ടോയെന്ന് പോയി ചോദിച്ചപ്പോള്‍ നമ്മള്‍ തമ്മില്‍ എന്തൊക്കെയോ ബന്ധങ്ങളുണ്ടെന്നാണ് പുറത്ത് കേള്‍ക്കുന്നതെന്നാണ് എന്നായിരുന്നു അദ്ദേഹം പറഞ്ഞതെന്നും വരദ പറയുന്നു.

Also Read: കേണല്‍ മഹാദേവന്റെ 50 അടി കട്ട്ഔട്ട്, മമ്മൂട്ടിയുടെ ഏജന്റ് ഉടന്‍ തിയ്യേറ്ററില്‍, കേരള പ്രൊമോഷന് ഗംഭീര തുടക്കം

പുളളിക്കാരന്‍ വിചാരിച്ചിരുന്നത് താന്‍ ഇതൊക്കെ കേട്ടിട്ട് തെറ്റിദ്ധരിക്കുമോ എന്നായിരുന്നു. എന്നാല്‍ തനിക്ക് ഇക്കാര്യങ്ങളൊന്നും അറിയില്ലെന്നും തന്നോട് മിണ്ടാതിരിക്കരുതെന്നും സാജനോട് പറഞ്ഞുവെന്നും വരദ പറയുന്നു.

Advertisement