ബിഗ് ബോസ് സാമൂഹിക പ്രതിബദ്ധതയുള്ള ഷോ, മധുവിന്റെ കുടുംബത്തോടും പ്രേക്ഷകരോടും ഞങ്ങള്‍ ഖേദം പ്രകടിപ്പിക്കുന്നു, അഖിലിന്റെ വിവാദ പരാമര്‍ശത്തില്‍ പ്രതികരിച്ച് മോഹന്‍ലാല്‍

1036

ബിഗ് ബോസ് മലയാളത്തിന് ഇപ്പോള്‍ നിരവധി ആരാധകരാണ് ഉള്ളത്. ആദ്യമൊക്കെ മലയാളികള്‍ക്ക് അത്ര പരിചിതമായിരുന്നില്ല ഈ റിയാലിറ്റി ഷോ എങ്കിലും ഇപ്പോള്‍ നിരവധി പേരാണ് ഷോയ്ക്ക് അഡിക്റ്റായി മാറിയിരിക്കുന്നത്. അവസാനം നടന്ന അവസാനിച്ച നാലാം സീസണിനാണ് ഏറ്റവും കൂടുതല്‍ പ്രേക്ഷക പ്രശംസ ലഭിച്ചത്.

ഇരുപത് മത്സരാര്‍ഥികളുമായി നടന്ന നാലാം സീസണില്‍ ലേഡി വിന്നറിനെ ലഭിച്ചതും ഏറെ ശ്രദ്ധേയമായിരുന്നു. മത്സരത്തില്‍ വിജയിയായത് ദില്‍ഷ പ്രസന്നനാണ്. രണ്ടാം സ്ഥാനം ബ്ലെസ്ലിക്കായിരുന്നു. മൂന്നാംസ്ഥാനമാണ് റിയാസ് സലിമിന് ലഭിച്ചത്.

Advertisements

അതേസമയം, ബിഗ് ബോസ് നാലാം സീസണില്‍ വിജയികളായില്ലെങ്കിലും നിരവധി പേരാണ് ആരാധകരുടെ പ്രിയപ്പെട്ടവരായി മാറിയത്. ഇപ്പോഴിതാ അഞ്ചാം സീസണ് ബിഗ് ബോസ് ആരംഭിച്ചിരിക്കുകയാണ്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു പുതിയ സീസണിന് തുടക്കം കുറിച്ചത്.

Also Read: പ്രണയവിവാഹം, ഒരേ സ്വഭാവക്കാര്‍ , പക്ഷേ ഞങ്ങള്‍ രണ്ടാളും ചേര്‍ന്നുപോകാന്‍ ബുദ്ധിമുട്ടാണ്, തുറന്നുപറഞ്ഞ് പ്രശാന്ത്

പുതിയ സീസണിലെ മത്സരാര്‍ത്ഥികളില്‍ ഒരാളാണ് സംവിധായകന്‍ അഖില്‍ മാരാര്‍. കഴിഞ്ഞ ദിവസം അഖില്‍ നടത്തിയ ഒരു പരാമര്‍ശം വ്യാപക വിമര്‍ശനങ്ങളിലേക്കാണ് എത്തിയത്. ഒരു ടാസ്‌കിനിടെ ആള്‍ക്കൂട്ട മര്‍ദനത്തിനിരയായി കൊല്ലപ്പെട്ട മധുവിനെ കുറിച്ച് പരിഹാസരൂപേണെ സംസാരിക്കുകയായിരുന്നു അഖില്‍.

തന്റെ സഹമത്സരാര്‍ത്ഥിയോട് തമാശ പറയാനായിട്ടാണ് മധുവിന്റെ പേര് വലിച്ചിഴച്ചത്. വിമര്‍ശനം രൂക്ഷമായതോടെ സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് മോഹന്‍ലാല്‍ രംഗത്തെത്തിയിരുന്നു. ഈ എപ്പിസോഡില്‍ ബിഗ് ബോസിലെ മത്സരാര്‍ത്ഥിയുടെ പരാമര്‍ശത്തില്‍ സംഘാടകര്‍ എന്ന നിലയില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്ന് മോഹന്‍ലാല്‍ പറഞ്ഞു.

Also Read: ആദ്യ വരുമാനം വെറും 110 രൂപ, ലൂണ ഓടിക്കാന്‍ കൊതിച്ച വാപ്പയുടെ മകന്‍, ഇന്നത്തെ ജീവിതത്തില്‍ വളരെ ഹാപ്പിയാണെന്ന് നാദിര്‍ഷ, പഴയ ജീവിതത്തെ കുറിച്ച് തുറന്നുപറച്ചില്‍ വൈറല്‍

സാമൂഹിക പ്രതിബദ്ധതയുള്ള ഒരു ഷോയാണ് ബിഗ് ബോസ്. അതില്‍ സമൂഹം മാനിക്കുന്ന പൊതുമര്യാദകളെ ലംഘിക്കുന്നതരിത്തിലുള്ള നിലപാടുകളും അഭിപ്രായങ്ങളും തടയേണ്ടത് സംഘാടകര്‍ എന്ന നിലയില്‍ തങ്ങളുടെ ഉത്തരവാദിത്തമാണെന്നും മത്സരാര്‍ത്ഥികളില്‍ ഒരാള്‍ രക്തസാക്ഷിയായ സഹോദരന്‍ മധുവിന്റെ പേര് പരാമര്‍ശിച്ച് പരിഹസിച്ചത് ഖേദകരമാണെന്നും മോഹന്‍ലാല്‍ പറഞ്ഞു.

മത്സരാര്‍ത്ഥിയുടെ ഈ പരാമര്‍ശത്തില്‍ മധുവിന്റെ കുടുംബത്തോടും ലോകമെമ്പാടുമുള്ള പ്രേക്ഷകരോടും ഖേദം പ്രകടിപ്പിക്കുന്നുവെന്നും മത്സരാര്‍ത്ഥി ഈ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണെങ്കില്‍ തുടര്‍നടപടി ഉറപ്പായും സ്വീകരിക്കുമെന്നും മോഹന്‍ലാല്‍ പറഞ്ഞു.

Advertisement