മനസ്സ് നിറയെ നിന്റെ ഓര്‍മ്മകള്‍, മകളെ കുറിച്ച് ഹൃദയസ്പര്‍ശിയായ കുറിപ്പ് പങ്കുവെച്ച് ചിത്ര

860

മലയാളികളുടെ പ്രിയപ്പെട്ട ഗായികമാരില്‍ മുന്നില്‍ നില്‍ക്കുന്ന ആളാണ് കെഎസ് ചിത്ര. തന്റെ മധുരമൂറുന്ന ശബ്ദം കൊണ്ട് ഇതിനോടകം ഒത്തിരി ആരാധകരെയാണ് താരം സ്വന്തമാക്കിയത്. മലയാളത്തില്‍ മാത്രമല്ല നിരവധി ഭാഷകളില്‍ ചിത്ര ഗാനം ആലപിച്ചിട്ടുണ്ട്.

Advertisements

ചിത്രയുടെ മകളുടെ വിയോഗം ചിത്രയെയും ആരാധകരെയും ഒന്നടങ്കം തളര്‍ത്തിയിരുന്നു. ഇപ്പോഴിതാ അകാലത്തില്‍ വിട പറഞ്ഞ തന്റെ മകള്‍ നന്ദയെ കുറിച്ച് ഹൃദയ സ്പര്‍ശിയായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് ചിത്ര.

Also Read: വിവാഹശേഷം അഭിനയിക്കാന്‍ ഒത്തിരി പറഞ്ഞു, എന്റെ കാര്യങ്ങള്‍ നോക്കി ജീവിക്കാനാണ് ഇഷ്ടമെന്നായിരുന്നു മഞ്ജുവിന്റെ മറുപടി, ദിലീപ് പറയുന്നു

മകളെ കുറിച്ചുള്ള ഓര്‍മ്മകളാണ് മനസ്സ് നിറയെ എന്നും അതെന്നും മായാതെ തന്റെ മനസ്സില്‍ വേദനയായി ബാക്കിയാവുകയാണെന്നും ചിത്ര പറയുന്നു. മകളെ കുറിച്ച് അഭിമാനത്തോടെയാണ് തങ്ങള്‍ ഇപ്പോഴും സംസാരിക്കുന്നതെന്നും ചിത്ര കൂട്ടിച്ചേര്‍ത്തു.

മകളില്ലാതെ ജീവിതം മുന്നോട്ട് നീങ്ങുന്നുണ്ട്, പക്ഷേ ഒരിക്കലും പഴയത് പോലെയല്ലെന്നും മകളെ ഒത്തിരി സ്‌നേഹിക്കുന്നുവെന്നും ചിത്ര ഫേസ്ബുക്കില്‍ കുറിച്ചു. കുറിപ്പിനൊപ്പം നന്ദയുടെ ചിത്രവും ഗായിക പങ്കുവെച്ചിട്ടുണ്ട്.

Also Read; എല്ലാം ഉണ്ട്, പക്ഷേ അതൊന്നും ഉപയോഗിക്കാൻ ബിജുവേട്ടന് താൽപ്പര്യം ഇല്ല; വെളിപ്പെടുത്തലുമായി സംയുക്ത വർമ്മ

നന്ദയുടെ പിറന്നാള്‍ ദിവസവും ചിത്ര കുറിപ്പ് പങ്കുവെച്ചിരുന്നു. വര്‍ഷങ്ങള്‍ എത്ര കഴിഞ്ഞാലും പ്രായം കൂടാത്ത ഒരിടത്ത് സ്വര്‍ഗത്തില്‍ മാലാഖമാര്‍ക്കൊപ്പം പിറന്നാള്‍ ആഘോഷിക്കൂ എന്നായിരുന്നു കുറിപ്പില്‍ പറഞ്ഞത്.

Advertisement