Home Entertainment Celebrities

എല്ലാം ഉണ്ട്, പക്ഷേ അതൊന്നും ഉപയോഗിക്കാൻ ബിജുവേട്ടന് താൽപ്പര്യം ഇല്ല; വെളിപ്പെടുത്തലുമായി സംയുക്ത വർമ്മ

16693

ഒരുപിടി മികച്ച ചിത്രങ്ങളിലൂടെ ആയി 1999 മുതൽ 2002 വരെ മലയാള സിനിമയിൽ തിളങ്ങി നിന്നിരുന്ന നടിയാണ് സംയുക്ത വർമ്മ. വളരെ കുറച്ചു കാലയളവിൽ മാത്രമാണെങ്കിലും ശ്രദ്ധേയമായ വേഷങ്ങളാണ് സംയുക്ത വർമ്മ ചെയ്തത് എല്ലാം. മികച്ച നടിക്കുള്ള രണ്ട് സംസ്ഥാന അവാർഡും താരം കരസ്ഥമാക്കിയിട്ടുണ്ട്.

സൂപ്പർ നായികായയി സിനിമയിൽ തിളങ്ങി നിന്നിരുന്ന താരം സിനിമ ലോകത്ത് നിന്ന് തന്നെയാണ് വിവാഹം കഴിച്ചതും. നടനായ ബിജു മേനോനെ പ്രണയിച്ച് വിവാഹം കഴിക്കുകയായിരുന്നു താരം. വിവാഹത്തിന് ശേഷം അഭിനയ രംഗത്ത് നിന്നും കുടുംബ ജീവിതത്തിലേക്ക് കടക്കുകയായിരുന്നു സംയുക്ത.

Advertisements

സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ സംയുക്തയുടെ യോഗ ചിത്രങ്ങൾ എല്ലാം ഇതിനോടകം വൈറലായി മാറിയവയാണ്. അതേ സമയം തന്റെ ജീവിതത്തിൽ നടന്ന കാര്യങ്ങൾ മുമ്പ് ഒരിക്കൽ താരം തുറന്നു പറഞ്ഞിരുന്നു. 2002 ൽ വിവാഹം കഴിഞ്ഞ ശേഷം പിന്നീട് മകന്റെ പഠനം, യോഗ, ബിജു മേനോന്റെ സിനിമകളിലുള്ള സെലെക്ഷൻ എന്നിവയാണ് തന്റെ പരിപാടികൾ എന്നാണ് താരം പറയുന്നത്.

Also Read
അന്ന്‌ നായികയെ ഞാൻ വെള്ളത്തിൽ നിന്ന് കോരിയെടുക്കുമ്പോഴാണ് ഭാര്യ മഞ്ജു എന്നെ ആദ്യമായി കാണുന്നത്: നടൻ ശരത് വെളിപ്പെടുത്തിയത്

അടുത്തകാലത്താണ് ഇൻസ്റ്റാഗ്രാം അക്കൗണ്ട് എടുത്തതെന്നും പലപ്പോഴും വാട്സ്ആപ്പ് അൺഇൻസ്റ്റാൾ ചെയ്ത ശേഷം ഫോൺ പോലും ഓഫാക്കി വെക്കാറുണ്ടെന്ന് സംയുക്ത പറയുന്നു. ഇൻസ്റ്റാഗ്രാമിൽ യോഗ ചെയ്യുന്ന ഫോട്ടോസാണ് പങ്കുവെക്കാറുള്ളത്. സോഷ്യൽ മീഡിയയിൽ സജീവമല്ലാത്ത തനിക്ക് അതിലും കഷ്ടം പിടിച്ച ഭർത്താവിനെയാണ് ലഭിച്ചതെന്നും സംയുക്ത പറയുന്നു.

സോഷ്യൽ മീഡിയയിൽ ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും അക്കൗണ്ട് ഉണ്ടെങ്കിലും മൂപ്പരും അതൊന്നും ഉപയോഗിക്കാറേ ഇല്ലെന്നും സംയുക്ത പറയുന്നു. 80 കളിലെ ഫോട്ടോസ് പോലെ തോളിൽ പോലും പിടിക്കാത്ത ഫോട്ടോസാണ് മിക്കപ്പോഴും വെഡിങ് അനിവേഴ്സറിക്ക് ഫേസ്ബുക്കിൽ ഇടാറുള്ളത്.

ബിജുവേട്ടന് അത്തരം കാര്യങ്ങൾ താല്പര്യമില്ലെന്നും അതും ഫേസ്ബുക്ക് പേജ് അഡ്മിൻ വിളിച്ചു പറയുമ്പോൾ മാത്രമാണെന്നും സംയുക്ത വർമ്മ പറയുന്നു.

Also Read
അന്ന് ഞാൻ പാടിയ പാട്ടിന്റെ ബാക്കി ബാബുരാജ് പാടി, ഞാൻ ഞെട്ടിപ്പോയി, ഒരു റഫ് ആൻഡ് ടഫ് മനുഷ്യൻ ആണെന്നാണ് കരുതിയത് പക്ഷേ, വില്ലനെ പ്രണയിച്ച് കെട്ടിയതിനെ പറ്റി വാണി വിശ്വനാഥ്

Advertisement