Home Entertainment Celebrities

അന്ന്‌ നായികയെ ഞാൻ വെള്ളത്തിൽ നിന്ന് കോരിയെടുക്കുമ്പോഴാണ് ഭാര്യ മഞ്ജു എന്നെ ആദ്യമായി കാണുന്നത്: നടൻ ശരത് വെളിപ്പെടുത്തിയത്

7487

മലയാളത്തിലെ മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് സിനിമാ സീരിയൽ താരം ശരത് ദാസ്. 1994 ൽ പുറത്തിറങ്ങിയ സ്വാഹം എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തേക്ക് ശരത് ദാസ് അരങ്ങേറ്റം കുറിക്കുന്നത്. ഇപ്പോൾ ടിവി സീരിയൽ രംഗത്ത് സജീവമായ താരം സ്‌നേഹദൂത്, പത്രം, മധുരനൊമ്പരക്കാറ്റ്, എന്ന് സ്വന്തം ജാനകിക്കുട്ടി, ദേവദൂതൻ, തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

ടിവി സീരിയലുകളിലൂടെയാണ് ഇദ്ദേഹം മലയാളി പ്രേക്ഷകർക്ക് സുപരിചിതനായത്. ശ്രീകൃഷ്ണനായി വേഷമിട്ട 560 ലേറെ എപ്പിസോ ഡുണ്ടായിരുന്ന ശ്രീമഹാഭാഗവതം എന്ന സീരിയലാണ് ഇതിൽ ആദ്യത്തേത്. മനസ്സ് എന്ന മെഗാസീരിയലിലെ അഭിനയം ഇദ്ദേഹത്തിന് വമ്പിച്ച ജനപ്രീതി നേടിക്കൊടുത്തു. ഹരിചന്ദനം, അമ്മ, അലാവുദ്ദീന്റെ അത്ഭുതവിളക്ക്, മിന്നുകെട്ട്, മാനസപുത്രി, അക്ഷയപാത്രം, നിഴലുകൾ തുടങ്ങി വിവിധ ചാനലുകളിലായി അനേകം സീരിയലുകളിൽ അദ്ദേഹം വേഷമിടുകയും രംഗോളി എന്ന പരിപാടി അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

Advertisements

മഞ്ചു ആണ് ശരത്തിന്റെ ഭാര്യ. അടുത്തിടെ ഒരു അഭിമുഖത്തിൽ തങ്ങളുടെ പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും ഒക്കെ തുറന്നു പറഞ്ഞ് ശരത് ദാസും ഭാര്യ മഞ്ജുവും രംഗത്ത് എത്തിയിരുന്നു. ശരത്തേട്ടൻ എന്റെ അകന്ന ബന്ധുവാണ്. എന്റെ വീടിനു അടുത്താണ് ശരത്തിന്റെ ചെറിയച്ഛന്റെ വീട്. ഞങ്ങളുടെ വീടിനു അടുത്തുള്ള കോളേജിൽ ഒരു പ്രോഗ്രാമിന് വന്നപ്പോൾ ശരത്തേട്ടൻ വീട്ടിൽ വന്നിട്ടുണ്ട്.

Also Read
മമ്മൂക്ക അങ്ങനെ ചെയ്യുന്നത് കണ്ടപ്പോഴാണ് കാര്യങ്ങൾ കൈവിട്ട് പോയെന്ന് മനിസ്സിലായത്: ദിവ്യ ഉണ്ണി പറഞ്ഞത് കേട്ടോ

ഞാനാണെങ്കിൽ അന്ന് എട്ടാം ക്ലാസിൽ ആണ് പഠിച്ചിരുന്നത്. അങ്ങനെ ഒന്ന് രണ്ട് തവണ മാത്രമാണ് കണ്ടിരുന്നത്. എന്റെ കൂട്ടുകാർക്ക് എല്ലാം ശരത്തേട്ടൻ എന്റെ ബന്ധുവാണെന്നു അറിയാമായിരുന്നു. അക്കാലത്തു ചേട്ടൻ ഹിറ്റായ സീരിയലുകളിൽ അഭിനയിക്കുക യായിരുന്നു, അങ്ങനെ കൂട്ടുകാർ ചേട്ടനോട് സീരിയലിന്റെ കഥ അന്വേഷിക്കാൻ പറയുമായിരുന്നു.

അങ്ങനെ കഥ ചോദിക്കാൻ ഞാൻ വിളിക്കുമായിരുന്നു. അതേ സമയം മഞ്ജു ആദ്യമായി ഷൂട്ടിംഗ് ലൊക്കേഷൻ കാണാൻ എത്തിയ പ്പോൾ ഉള്ള അനുഭവം ശരത് പറഞ്ഞത് ഇനെയായിരുന്നു. മഞ്ജു ആദ്യമായി ഒരു ഷൂട്ടിംഗ് കാണാൻ വന്നതായിരുന്നു. ഒരു സിനിമയായിരുന്നു അത്. ഞാൻ ഒരു അമ്പലത്തിലെ പൂജാരി ആയി ആയിരുന്നു അഭിനയിച്ചത്.

അതിലെ നായിക അമ്പലക്കുളത്തിൽ വീഴുമ്പോൾ ഞാൻ ചാടി വീണു രക്ഷിക്കുന്ന സീൻ ആയിരുന്നു അത്. മഞ്ജു ആദ്യമായി അങ്ങനെ ഷൂട്ടിങ് കാണാൻ വന്നപ്പോൾ കാണുന്നത് ഞാൻ ആ നടിയെ വെള്ളത്തിൽ നിന്നു കോരി എടുക്കുന്നതാണ്. അതങ്ങനെ ഒരു മൂന്ന് മണിക്കൂർ ആ സീൻ ഷൂട്ട് ചെയ്തുവെന്നും ശരത് പറയുന്നു.

അതേ സമയം മിനിസ്‌ക്രീനിലെ കുഞ്ചാക്കോ ബോബൻ എന്നറിയപ്പെടുന്ന ശരത്തിന് നിരവധി ആരാധകരാണ് ഉള്ളത്. അന്തരിച്ച സുപ്രസിദ്ധ കഥകളി സംഗീതജ്ഞൻ വെണ്മണി ഹരിദാസിന്റേയും സരസ്വതിയമ്മയുടേയും മകനാണ് ശരത്. സ്വാഹം എന്ന ചിത്രത്തിൽ അച്ഛനോടൊപ്പം വേഷമിട്ടുകൊണ്ടാണ് ചലച്ചിത്ര രംഗത്തേക്ക് എത്തിയത്. ഷാജി എൻ കരുൺ സംവിധാനം ചെയ്ത ഈ ചിത്രം അനേകം പുരസ്‌കാരങ്ങൾ നേടുകയുണ്ടായി.

Also Read
രാത്രി വൈകിയാലും ഞാൻ ഭക്ഷണം കഴിച്ച പാത്രം കഴുകി വെച്ചാണ് നയൻസ് ഉറങ്ങുക; പ്രണയകാലത്ത് സെറ്റിലും ഞാൻ മാം എന്നായിരുന്നു വിളിച്ചിരുന്നത്: വിഘ്‌നേഷ് ശിവൻ

Advertisement