Home Entertainment Celebrities

അന്ന് ഞാൻ പാടിയ പാട്ടിന്റെ ബാക്കി ബാബുരാജ് പാടി, ഞാൻ ഞെട്ടിപ്പോയി, ഒരു റഫ് ആൻഡ് ടഫ് മനുഷ്യൻ ആണെന്നാണ് കരുതിയത് പക്ഷേ, വില്ലനെ പ്രണയിച്ച് കെട്ടിയതിനെ പറ്റി വാണി വിശ്വനാഥ്

880

ഒരുകാലത്ത് തെന്നിന്ത്യൻ സിനിമയെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി ലേഡി ആക്ഷൻഹീറോ എന്നറിയപ്പെട്ടിരുന്ന നടി വാണി വിശ്വനാഥ്. കരുത്തുറ്റ കഥാപാത്രങ്ങൾ കൊണ്ട് നിരവധി വേഷങ്ങൾ മലയാള സിനിമയിൽ കൈകാര്യം ചെയ്ത നടി ആരാധകരുടെ ഉള്ളിൽ സ്ഥാനം പിടിച്ചത് വളരെ പെട്ടന്നായിരുന്നു.

മലയാള സിനിമയിലെ തന്നെ വില്ലൻ നടനായിരുന്ന ബാബുരാജിനെ ആണ് താരം വിവാഹം ചെയ്തത്. മംഗല്യ ചാർത്ത് എന്ന സിനിമയിലൂടെ അരങ്ങേറിയ വാണി വിശ്വനാഥിന് പിന്നീട് വെച്ചടി വെച്ചടി കയറ്റമായിരുന്നു. 2002ൽ നടൻ ബാബുരാജുമായുള്ള വിവാഹ ശേഷമാണ് വാണി വിശ്വനാഥ് സിനിമ വിട്ടത്.

Advertisements

ഇരുവരും പ്രണയബന്ധം തുറന്ന് പറഞ്ഞത് ഏവരെയും ഞെട്ടിച്ച് കൊണ്ടായിരുന്നു. മിക്ക സിനിമകളിലും വില്ലൻ വേഷത്തിലോ വില്ലന്മാരുടെ കൂട്ടാളികളിൽ ഒരാളോ ആയൊക്കെയായിരുന്നു അന്നൊക്കെ ബാബുരാജ് പ്രത്യക്ഷപ്പെട്ടിരുന്നത്. അന്ന് വാണി വിശ്വനാഥ് സൂപ്പർ നായികയായി തിളങ്ങുക ആയിരുന്നു.

Also Read
അന്ന്‌ നായികയെ ഞാൻ വെള്ളത്തിൽ നിന്ന് കോരിയെടുക്കുമ്പോഴാണ് ഭാര്യ മഞ്ജു എന്നെ ആദ്യമായി കാണുന്നത്: നടൻ ശരത് വെളിപ്പെടുത്തിയത്

ഇരുവരുടെയും പ്രണയ വിവാഹം ആയിരുന്നു എന്നത് വിശ്വസിക്കാൻ ആവാത്ത കാര്യമായിരുന്നു. നായികയ്ക്ക് വില്ലനോട് പ്രണയം തോന്നുന്നത് സിനിമയിൽ മാത്രമല്ല, ജീവിതത്തിലും ആകാമെന്ന് ഇരുവരും കാണിച്ച് തന്നു. ഒരു മാഗസിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു വാണി തന്റെ പ്രണയം അന്ന് തുറന്നു പറഞ്ഞത്.

ലൊക്കേഷനിൽ ഞങ്ങൾ ഒന്നിച്ചിരിക്കുമ്പോൾ ഒരു പാട്ടിന്റെ ആദ്യ കുറച്ചു വരികൾ ഞാൻ പാടി. ബാക്കി പാടാൻ ഞാൻ ബാബുരാജിനോട് ആവശ്യപ്പെട്ടു, ബാബു അന്ന് ഒരു റഫ് ആൻഡ് ടഫ് മനുഷ്യൻ ആണെന്ന് കരുതി എന്നാൽ ബാബുരാജ് തന്നെ അത്ഭുതപ്പെടുത്തി പാട്ടു പാടി. ബാബുരാജിന് സിനിമ പാട്ടുകൾ ഒന്നും അറിയില്ല എന്നാണ് താൻ വിചാരിച്ചത്.

എന്നാൽ ബാക്കി വരികൾ കൃത്യമായി ബാബുരാജ് പാടി. ആ സംഭവത്തിന് ശേഷം ഞങ്ങൾ ഇടക്കിടെ സംസാരിക്കാറ് ഉണ്ടായിരുന്നു. ഞങ്ങൾ മണിക്കൂറുകൾ അടുത്ത് സംസാരിച്ച ശേഷം ആണ് അടുത്ത സുഹൃത്തുക്കൾ ആയി മാറിയത് പിന്നീട് അത് പ്രണയവുമായി മാറിയെന്ന് വാണി വിശ്വനാഥ് പറയുന്നു.

ഞങ്ങൾ തമ്മിൽ എപ്പോഴും തല്ലു കൂടാറുണ്ട് എന്നും അതുകൊണ്ടു തന്നെ അവരവരുടെ കാര്യത്തിൽ കൃത്യമായ ശ്രദ്ധ പുലർത്താറുണ്ട് എന്നും വാണി വിശ്വനാഥ് വ്യക്തമാക്കുന്നു. അതേ സമയം വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും വിട്ടുനിന്ന വാണി ഏറെ കാലങ്ങൾക്ക് ശേഷം ചില ചിത്രങ്ങളിൽ മുഖം കാണിച്ചിരുന്നു. ഇതിനിടെ താരം തെലുങ്ക് രാഷ്ട്രീയത്തിലേയ്ക്ക് ഇറങ്ങുന്നു എന്നും വാർത്തകൾ ഉണ്ടായിരുന്നു.

Also Read
സുരേഷേട്ടൻ എനിക്ക് വല്യേട്ടനെ പോലെയാണ്, തലക്കനമോ ജാഡകളോ ഒന്നും കാണിക്കാത്തയാൾ: സുരേഷ്ഗോപിയെ കുറിച്ച് നടി രാധിക പറഞ്ഞത്

Advertisement