Home Entertainment Celebrities

വിവാഹശേഷം അഭിനയിക്കാന്‍ ഒത്തിരി പറഞ്ഞു, എന്റെ കാര്യങ്ങള്‍ നോക്കി ജീവിക്കാനാണ് ഇഷ്ടമെന്നായിരുന്നു മഞ്ജുവിന്റെ മറുപടി, ദിലീപ് പറയുന്നു

10039

മിമിക്രി രംഗത്ത് നിന്നും സിനിമയിലേക്ക് എത്തി വര്‍ഷങ്ങള്‍ ആയി മലയാളത്തിന്റെ ജനപ്രിയ നായകനായി നിലകൊള്ളുന്ന നടനാണ് നടന്‍ ദിലീപ്. കമലിന്റെ സംവിധാന സഹായി ആയി എത്തിയ അദ്ദേഹം പിന്നീട് ചെറിയ ചെറിയ വേഷങ്ങളിലൂടെ അഭിനയ രംഗത്തേക്ക് എത്തുകയും പിന്നീട് നായകനായി മാറുകയും ആയിരുന്നു.

Advertisements

വ്യത്യസ്തമാര്‍ന്ന സിനിമകളിലൂടെ മലയാളി മനസില്‍ ഇടം നേടിയ ദിലീപ് പറക്കുതളിക, മീശമാധവന്‍, സിഐഡി മൂസ, പഞ്ചാബി ഹൗസ്, തിളക്കം, മായാമോഹിനിതുടങ്ങിയ ചിരി ചിത്രങ്ങള്‍കൊണ്ട് കുട്ടികളുടേയും പ്രിയ താരമാണ്. സീരിയസ് കഥാപാത്രങ്ങള്‍ ആയാലും ഹാസ്യകഥാപാത്രങ്ങളും ദിലീപിന്റെ കൈകളില്‍ ഭഭ്രമാണ്.

Also Read: എല്ലാം ഉണ്ട്, പക്ഷേ അതൊന്നും ഉപയോഗിക്കാൻ ബിജുവേട്ടന് താൽപ്പര്യം ഇല്ല; വെളിപ്പെടുത്തലുമായി സംയുക്ത വർമ്മ

്പ്രണയവിവാഹമായിരുന്നു ദിലീപിന്റേത്. ആദ്യം വിവാഹം ചെയ്തത് മഞ്ജു വാര്യരെ ആയിരുന്നു. മഞ്ജുവുമായി വിവാഹമോചിതനായതിന് ശേഷം പിന്നീട് കാവ്യ മാധവനെ വിവാഹം ചെയ്യുകയായിരുന്നു. ഇപ്പോഴിതാ മഞ്ജു ഭാര്യയായിരിക്കുമ്പോള്‍ ദിലീപ് പറഞ്ഞ കാര്യങ്ങളാണ് വൈറലാവുന്നത്.

വിവാഹ ശേഷം മഞ്ജുവിനോട് താന്‍ അഭിനയിക്കണമെന്ന് ഒത്തിരി തവണ പറഞ്ഞിരുന്നു. എന്നാല്‍ തന്നെ നന്നായി നോക്കിക്കോളാമെന്നും ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ലെന്നും മഞ്ജു പറഞ്ഞതായി ദിലീപ് പറയുന്നു. താന്‍ മഞ്ജുവിനോട് പറഞ്ഞത് രണ്ടാളും ജോലിക്ക് പോയാല്‍ ബാങ്കില്‍ അത്രയും ക്യാഷാവുമല്ലോ എന്നാണെന്നും ദിലീപ് പറയുന്നു.

Also Read: സുരേഷേട്ടൻ എനിക്ക് വല്യേട്ടനെ പോലെയാണ്, തലക്കനമോ ജാഡകളോ ഒന്നും കാണിക്കാത്തയാൾ: സുരേഷ്ഗോപിയെ കുറിച്ച് നടി രാധിക പറഞ്ഞത്

അപ്പോള്‍ അവള്‍ ചോദിക്കുന്നത് പൈസയ്ക്ക് വേണ്ടിയാണോ തന്നെ കല്യാണം കഴിച്ച് കൊണ്ടുവന്നത് എന്നാണ് അവള്‍ ചോദിക്കുന്നത്. അങ്ങനെ ൗചോദിക്കുന്ന ഒരാളോട് എങ്ങനെ പറയും പോയി അഭിനയിക്കൂ എന്നും ദിലീപ് പറഞ്ഞു.

Advertisement