Home Entertainment

അന്ന് മഞ്ജു വാര്യരിൽ ലോഹിതാദാസിന് വിശ്വാസ കുറവ് ഉണ്ടായിരുന്നു; സല്ലാപം സിനിമയിൽ സംഭവിച്ചത് പറഞ്ഞ് സിബി മലയിൽ

336

മലയാള സിനിമയിലെ ലേഡി സൂപ്പർ സ്റ്റാറാണ് നടി മഞ്ജു വാര്യർ. സല്ലാപം എന്ന സിനിമയിൽ ദിലീപിന്റെ നായിക വേഷത്തിലൂടെ മലയാളത്തിലെത്തിയ താരം ഇപ്പോഴും തന്റെ കരിയറിന് ഒരു കോട്ടവും തട്ടാതെ കാത്തു സൂക്ഷിക്കുന്നുണ്ട്. അതേ സമയം ദിലീപിന്റെ നായികയായി വന്ന ശേഷം ഇരുവരും തമ്മിലുള്ള പ്രണയ വിവാഹവും പിന്നീടുള്ള വേർപിരിയലും എല്ലാം താരത്തിനെ വിവാദങ്ങളിലേക്കും വിമർശങ്ങളിലേക്കും നയിച്ചിരുന്നു.

വിവാഹ ശേഷം 14 വർഷം സിനിമയിൽ നിന്നും മാറിനിന്ന മഞ്ജു വാര്യർ പിന്നീട് ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. ലോഹിതദാസിന്റെ തിരക്കഥയിൽ സുന്ദർദാസ് സംവിധാനം ചെയ്ത സല്ലാപം എന്ന ദിലീപ് നായകനായ ചിത്രത്തിൽ കൂടിയാണ് മഞ്ജു വാര്യർ സിനിമ ലോകത്തേക്ക് നായികയായി കടന്നു വരുന്നത്. അതിന് മുമ്പ് സാക്ഷ്യം എന്ന സിനിമയിൽ ഒരു ചെറിയ വേഷത്തിൽ മഞ്ജു എത്തിയിരുന്നു.

Advertisements

ഒരുപാട് അഭിനന്ദനങ്ങൾ ഏറ്റുവാങ്ങിയ സല്ലാപം സിനിമയിൽ മനോജ് കെ ജയനും കലാഭവൻ മണി തുടങ്ങിയ താര നിരയും ഉണ്ടായിരുന്നു. മഞ്ജു വാര്യർക്ക് ഒപ്പം കലാഭവൻ മണിയുടെയും ജീവിതം മാറ്റിമറിച്ച സിനിമയാണ് സല്ലാപം. അതേ സമയം മഞ്ജു വാര്യർ എന്ന നടിയെ പറ്റി സംവിധായാകൻ സിബി മലയിൽ മുൻപ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വീണ്ടും വൈറലാകുന്നത്.

Also Read
ശ്രീമയി സിനിമയിലുണ്ട്, കല അപ്പച്ചിയുടെ മകനും അഭിനയിക്കാനുള്ള ഒരുക്കത്തിലാണ്, ഉറപ്പായും കുഞ്ഞാറ്റയും വരും, സിനിമയിലേക്കുള്ള അരങ്ങേറ്റത്തെ കുറിച്ച് അഭയ് ശങ്കര്‍ പറയുന്നു

ലോഹിതദാസിന് വേറെ തിരക്കുള്ളത് കൊണ്ടും പുതുമുഖ താരങ്ങൾ ഉള്ളതുകൊണ്ടും തന്നെയാണ് സല്ലാപത്തിന്റെ ഡബ്ബിങ് മേൽനോട്ടം വഹിക്കാൻ വിട്ടതെന്ന് സിബിമലയിൽ പറയുന്നു. മഞ്ജുവിന് വേണ്ടി സിനിമയിൽ ഡബ്ബ് ചെയ്തത് ശ്രീജയാണ് എന്നാൽ ഡബ്ബിങ് തുടങ്ങിയപ്പോൾ മഞ്ജുവിന്റെ അഭിനയ ശൈലി കണ്ട് താൻ അബരന്ന് പോയെന്നും സിബി മലയിൽ വ്യക്കമാക്കുന്നു.

ഇമോഷണൽ ഡയലോഗ് അടക്കം പഠിച്ചു പറയുന്നത്തിൽ മഞ്ജുവിന് അസാധ്യ കഴിവാണെന്നും തനിക്ക് അത്ഭുതം തോന്നിയെന്നും സിബി മലയിൽ പറയുന്നു. മഞ്ജുവിനെ ഡബ്ബ് ചെയ്യിപ്പിക്കാത്ത കാരണം ലോഹിയെ വിളിച്ചു ചോദിച്ചപ്പോൾ റിലീസ് ചെയ്യാനുള്ള തിരക്കും പുതുമുഖമായത് കൊണ്ടുള്ള വിശ്വാസ കുറവും കാരണമാണ് മഞ്ജുവിനെ ഡബ്ബ് ചെയ്യിക്കാഞ്ഞതെന്ന് ലോഹിതദാസ് പറഞ്ഞുവെന്നും സിബി മലയിൽ വ്യക്തമാക്കുന്നു.

സല്ലാപം സിനിമയുടെ വിജയാഘോഷവുമായി ബന്ധപ്പെട്ട് പിന്നീട് തിരുവനന്തപുരത്ത് എല്ലാവരും ഒത്തുചേർന്നപ്പോൾ നീ അഭിനയത്തിന് വേണ്ടി ഒഴിഞ്ഞു വെക്കപ്പെട്ട ജന്മമാണ് എന്ന് മഞ്ജുവിനോട് ലോഹി പറഞ്ഞു. പിന്നീട് അത് ലോഹിതദാസിന്റെ ദീർഘവീക്ഷണമായി താൻ അതിനെ നോക്കി കാണുന്നതെന്നും സിബി മലയിൽ പറയുന്നു. അഭിനയം ദൈവത്തിന്റെ വരദാനമാണെന്നും അത് ലഭിച്ച പെൺകുട്ടിയാണ് മഞ്ജുവെന്നും സിബി മലയിൽ പറയുന്നു.

Also Read
കുടുംബത്തില്‍ പുതിയ വിവാഹം, വിശേഷങ്ങള്‍ പങ്കുവെച്ച് പൊന്നുവും അമ്മയും, വൈറലായി ഉപ്പും മുളകും ലൈറ്റ് ഫാമിലിയുടെ വീഡിയോ

Advertisement