Home Entertainment Celebrities

എനിക്കും മക്കളുണ്ട്, കൈക്കുഞ്ഞുമായി യാത്ര ചെയ്ത യുവതിയുടെ ലഗേജുകള്‍ ചുമന്ന് സഹായിച്ച് അജിത്ത്, അഭിനന്ദിച്ച് ആരാധകര്‍

616

തെന്നിന്ത്യന്‍ സിനിമയിലെ തിളങ്ങുന്ന താരമാണ് അജിത്ത്. തല അജിത്ത് എന്നാണ് താരത്തെ ആരാധകര്‍ വിളിക്കുന്നത്. ഒത്തിരി ആരാധകരാണ് താരത്തിനുള്ളത്. കേരളത്തിലും അജിത്തിന് ഫാന്‍സുണ്ട്.

Advertisements

ഇതിനോടകം ഒത്തിരി മികച്ച ചിത്രങ്ങള്‍ അദ്ദേഹം സമ്മാനിച്ച് കവിഞ്ഞു. ആരാധകരെയെല്ലാം തനിക്കൊപ്പം ചേര്‍ത്തുനിര്‍ത്തുന്ന സിനിമാതാരങ്ങളില്‍ ഒരാളാണ് അജിത്ത്. ഇപ്പോഴിതാ താരത്തിന്റെ പുതിയൊരു ചിത്രമാണ് വൈറലായിക്കൊണ്ടിരിക്കുന്നത്.

Also Read: എന്റെ രണ്ടാം വിവാഹ വാര്‍ത്തകള്‍ കണ്ട് മകളും എന്നോട് ചോദിച്ചു, മറ്റുള്ളവര്‍ പറയുന്നതെല്ലാം വിശ്വസിക്കരുതെന്നാണ് അവളെ ഞാന്‍ ഇപ്പോള്‍ പഠിപ്പിക്കുന്നത്, മീന പറയുന്നു

ആരാധികയ്ക്കും കുഞ്ഞിനുമൊപ്പം നില്‍ക്കുന്ന തല അജിത്തിന്റെ ചിത്രമാണിത്. യുവതിയുടെ ഭര്‍ത്താവാണ് പോസ്റ്റ് പങ്കുവെച്ചത്. തന്റെ 10മാസം പ്രായമായ കുഞ്ഞിനൊടൊപ്പം തനിച്ച് കഷ്ടപ്പെട്ട് യാത്ര ചെയ്യുകയായിരുന്നു ഭാര്യയെന്നും ഭാര്യയുടെ ലഗേജെല്ലാം ചുമന്ന് അജിത്ത് പുറത്തെത്തിച്ച് നല്‍കിയെന്നും പോസ്‌ററില്‍ പറയുന്നു.

ചെന്നൈയിലേക്കുള്ള യാത്രക്കിടെയായിരുന്നു സംഭവമെന്നും ഇയാള്‍ കുറിച്ചു. ലഗേജ് പിടിക്കാമെന്ന് പറഞ്ഞപ്പോള്‍ ഭാര്യ വേണ്ടെന്ന് പറഞ്ഞുവെന്നും അപ്പോള്‍ അജിത്ത് പറഞ്ഞത് തനിക്കും രണ്ട് മക്കളുള്ളതാണെന്നായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

Also Read: വിവാഹത്തിന് മുമ്പേ സ്ത്രീയും പുരുഷനും ലൈം ഗി ക ബന്ധത്തിൽ ഏർപ്പെടണം, സെ ക്‌സ് ചെയ്യാതെ പുരുഷനുമായി അടുക്കാൻ പറ്റില്ല: നടി രേഖ പറഞ്ഞത് കേട്ടോ

മക്കളെ കൊണ്ടുപോകുമ്പോഴുള്ള ബുദ്ധിമുട്ട് എന്താണെന്ന് തനിക്ക് വളരെ നന്നായി അറിയാമെന്നും അജിത്ത് പറഞ്ഞതായി ഭര്‍ത്താവ് കുറിച്ചു. അജിത്തിന്റെ നന്മ നിറഞ്ഞ പ്രവൃത്തിയെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേരാണ് കമന്റുകള്‍ ചെയ്തത്.

Advertisement