ഭരതം എന്ന മോഹൻലാൽ ചിത്രത്തിന് ലോക സിനിമയിൽ ഒരു അപൂർവ്വ റെക്കോർഡുണ്ട്, അത് എന്താണെന്ന് അറിയാവോ

22300

മലയാള സിനിമയിൽ ഒരുപിടി ക്ലാസ് ചിത്രങ്ങൾ സമ്മാനിച്ച കൂട്ടുകെട്ടായിരുന്നു സിബി മലയിൽ ലോഹിതദാസ് കൂട്ടുകെട്ട്. മലയാള ത്തിന്റെ താര ചക്രവർത്തിമാരായ മമ്മൂട്ടിയയുടെയും മോഹൻലാലിന്റേയും കരിയറില എവർഗ്രീൻ സിനിമകളിൽ ലോഹിതദാസ് എഴുതി സിബിമലയിൽ സംവിധാനം ചെയ്ത ചിത്രങ്ങൾക്ക് പ്രത്യേക സ്ഥാനം തന്നെയുണ്ടാവും.

നടന വിസ്മയം മോഹൻലാലിനെ നായകനാക്കി ഈ കൂട്ടുകെട്ട് ഒരുക്കിയ പ്രധാന ചിത്രങ്ങൾ ആണ് കിരീടം, ദശരഥം, ഹിസ് ഹൈനസ് അബ്ദുള്ള, കമലദളം, ഭരതം, ധനം തുടങ്ങിയവ. കലാമൂല്യവും വാണിജ്യ വിജയവും അവാർഡുകളും നേടിയെടുത്തിട്ടുള്ള ഈ സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ ഒന്നായിരുന്നു 1991ൽ പുറത്തിറങ്ങിയ ഭരതം.

Advertisements

മോഹൻലാലിന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടിക്കൊടുത്ത ചിത്രത്തിന് ആരും അറിയാത്ത അപൂർവ്വമായ ഒരു റെക്കോർഡ് കൂടിയുണ്ട്. ലോക സിനിമയിൽ തന്നെ ഇങ്ങനെയൊന്ന് ആദ്യമായിരിക്കും. ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ലോഹിതദാസ് ഭരതം എഴുതിയിരിക്കുന്നത്.

Also Read
എനിക്കും മക്കളുണ്ട്, കൈക്കുഞ്ഞുമായി യാത്ര ചെയ്ത യുവതിയുടെ ലഗേജുകള്‍ ചുമന്ന് സഹായിച്ച് അജിത്ത്, അഭിനന്ദിച്ച് ആരാധകര്‍

അനുജന്റെ വളർച്ചയിൽ അസൂയാലുവാകുന്ന ഏട്ടനും, ഏട്ടന്റെ മരണം അനുജനെ പ്രതിക്കൂട്ടിലാക്കുന്നതും ആയിരുന്നു ചിത്രത്തിന്റെ മൂല കഥ. ഇങ്ങനെ ഒരു സംഭവം യഥാർത്ഥത്തിൽ നടന്നിരുന്നു. ആ സംഭവം നടന്നിട്ട് കൃത്യം 52 ദിവസങ്ങൾക്ക് ശേഷം ഭരതം എന്ന സിനിമ ബിഗ് സ്‌ക്രീനിൽ എത്തിയത് ലോക സിനിമയിൽ രേഖപ്പെടുത്തേണ്ട അപൂർവ്വമായ റെക്കോർഡുകളിൽ ഒന്നാണ്.

കല്ലൂർ രാമനാഥനും കല്ലൂർ ഗോപിനാഥനും എന്നി രണ്ട് സംഗീതഞ്ജരായ സഹോദരങ്ങളുടെ കഥയായിരുന്നു ഭരതം പറഞ്ഞത്. നെടുമുടി വേണുവും മോഹൻലാലും ഈ വേഷങ്ങളിൽ തകർത്ത് അഭിനയിച്ചു. ഉർവ്വശി, മുരളി, കെആർ വിജയ, സുചിത്ര, ഒടുവിൽ ഉണ്ണികൃഷ്ണൻ തുടങ്ങിയ താര നിര തന്നെ ചിത്രത്തിൽ അണിനിരന്നു.

മികച്ച ഗാനങ്ങൾ ആയിരുന്നു ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. രവീന്ദ്രൻ മാഷ് ഈണമിട്ട ഗാനങ്ങൾ സൂപ്പർഹിറ്റുകൾ ആയി മാറിയിരുന്നു.

Also Read
വിവാഹത്തിന് മുമ്പേ സ്ത്രീയും പുരുഷനും ലൈം ഗി ക ബന്ധത്തിൽ ഏർപ്പെടണം, സെ ക്‌സ് ചെയ്യാതെ പുരുഷനുമായി അടുക്കാൻ പറ്റില്ല: നടി രേഖ പറഞ്ഞത് കേട്ടോ

Advertisement