Home Entertainment Celebrities

എനിക്ക് ഉറപ്പുണ്ട്, ഒരു പ്രേക്ഷകനും ഈ സീരിയലിന്റെ യുക്തിയെ ചോദ്യം ചെയ്യില്ല, പുതിയ സീരിയലിനെ കുറിച്ച് കവിത നായര്‍ പറയുന്നു

424

നിരവധി സിനിമകളിലൂടെയും ടെലിവിഷന്‍ പരിപാടികളിലൂടെയും സുപരിചിതയായ കവിതാ നായര്‍ മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിമാരിലൊരാളാണ്. സോഷ്യല്‍ മീഡിയയിലും സജീവമായ കവിത വിശേഷങ്ങള്‍ എല്ലാം അതിലൂട പങ്കുവെയ്ക്കാറുമുണ്ട്.

Advertisements

ഇപ്പോള്‍ സീരിയലിലേക്കും ചേക്കേറിയിരിക്കുകയാണ് താരം. മലയാളികളുടെ പ്രിയപ്പെട്ട ചാനലായ സീ കേരളത്തില്‍ സംപ്രേക്ഷണം ചെയ്യാനൊരുങ്ങുന്ന പുതിയ സീരിയലിലാണ് താരം നായികയായി എത്തുന്നത്.

Also Read; ഭരതം എന്ന മോഹൻലാൽ ചിത്രത്തിന് ലോക സിനിമയിൽ ഒരു അപൂർവ്വ റെക്കോർഡുണ്ട്, അത് എന്താണെന്ന് അറിയാവോ

അനുരാഗഗാനം പോലെ എന്നാണ് സീരിയലിന്റെ പേര്. ഏപ്രില്‍ 17ന് രാത്രി 9 മണിമുതലാണ് സീരിയല്‍ സംപ്രേഷണം ചെയ്യുന്നത്. കവിതയ്‌ക്കൊപ്പം നവാഗതനായ പ്രിന്‍സാണ് നായകനായി എത്തുന്നത്. 35കാരിയായ സുമി എന്ന കഥാപാത്രത്തെയാണ് കവിത അവതരിപ്പിക്കുന്നത്.

ബിസിനസ്മാനായ ധനികനാണ് നായകന്‍. മിഡില്‍ക്ലാസ് ഫാമിലിയാണ് നായകയുടേത്. ഇവര്‍ രണ്ടാളും എപ്പോള്‍ കണ്ടുമുട്ടിയാലും അടിപിടിയാണ്. പിന്നീട് പിണക്കങ്ങളെല്ലാം മറന്ന് ഇരുവരും ഒന്നാകുന്നതാണ് സീരിയലിന്റെ ഇതിവൃത്തം.

Also Read: എനിക്കും മക്കളുണ്ട്, കൈക്കുഞ്ഞുമായി യാത്ര ചെയ്ത യുവതിയുടെ ലഗേജുകള്‍ ചുമന്ന് സഹായിച്ച് അജിത്ത്, അഭിനന്ദിച്ച് ആരാധകര്‍

കുറച്ച് കാലങ്ങളായി തന്നെ സീരിയലുകള്‍ തേടിയെത്തുകയാണെന്നും അതില്‍ കുറച്ച് യുക്തിയുള്ളതായി തോന്നിയതാണ് അനുരാഗ ഗാനം പോലെ എന്ന സീരിയലെന്നും എല്ലാ പ്രായത്തിലുള്ള പ്രേക്ഷകനും ഈ സീരിയലിനെയോ സുമിയുടേയോ യുക്തിയെ ചോദ്യം ചെയ്യില്ലെന്നും കവിത പറയുന്നു.

Advertisement