Home Entertainment Celebrities

വിവാഹം വളരെ നേരത്തെ ആയിപ്പോയി, ഇന്നാണെങ്കില്‍ 30 വയസ്സ് കഴിഞ്ഞേ അതേപ്പറ്റി ചിന്തിക്കൂ, പ്രണയവിവാഹത്തെ കുറിച്ച് മനസ്സ് തുറന്ന് അരുണ്‍ രാഘവന്‍

948

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതനായ നടനാണ് അരുണ്‍ രാഘവ്. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയായി പ്രേക്ഷകര്‍ക്കിടയിലേയ്ക്ക് ഇറങ്ങി ചെല്ലുകയായിരുന്നു താരം. എല്ലാതരം കഥാപാത്രങ്ങളേയും അവതരിപ്പിക്കാന്‍ കഴിയുമെന്നും അദ്ദേഹം തെളിയിച്ചിട്ടുണ്ട്.

Advertisements

എഞ്ചിനീയര്‍ ജോലിയില്‍ നിന്നൊരു മാറ്റം ആഗ്രഹിച്ചിരുന്ന സമയത്തായിരുന്നു അരുണിനോട് അഭിനയത്തില്‍ താല്‍പര്യമുണ്ടോയെന്ന് ബന്ധുവായ ചേട്ടന്‍ ചോദിയ്ക്കുന്നത്. ആ ചോദ്യത്തിലായിരുന്നു അരുണിന്റെ ചിന്ത മാറിയതും. പിന്നീട് അരുണ്‍ അഭിനയത്തിലേക്ക് എത്തിപ്പെടുകയായിരുന്നു.

Also Read: അവൾ കൈ എടുത്തപ്പോൾ എന്റെ കൈ മുറിഞ്ഞ് ചോര വന്നിരുന്നു; ഭാര്യയിൽ നിന്നും ഉണ്ടായ അനുഭവം തുറന്ന് പറഞ്ഞ് ഇമ്രാൻ ഹാഷ്മി

സോഷ്യല്‍മീഡിയയില്‍ ഒത്തിരി സജീവമാണ് അരുണ്‍. താരം തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ തന്റെ പ്രണയ വിവാഹത്തെ കുറിച്ച് സംസാരിക്കുകയാണ് താരം. തന്റെ വിവാഹം വളരെ നേരത്തെയായിരുന്നുവെന്ന് അരുണ്‍ പറയുന്നു.

25ാമത്തെ വയസ്സായിലായിരുന്നു വിവാഹം. വിവാഹത്തിന് മുമ്പ് ജോലിക്കായി ബോംബെയില്‍ പോയിരുന്നുവെന്നും അതിന് ശേഷമായിരുന്നു വിവാഹമെന്നും പ്രണയിച്ച് നടക്കുന്നത് പോലെയല്ല കല്യാണം കഴിഞ്ഞാലെന്നും ഉത്തരവാദിത്തങ്ങള്‍ വര്‍ധിക്കുമെന്നും താരം പറയുന്നു.

Also Read: ആ ഇന്റിമേറ്റ് സീനുകൾ ചെയ്തതിൽ ബുദ്ധിമുട്ട് ഒന്നും തോന്നിയില്ല; ഗോസിപുകളിൽ സൂരജ് ചേട്ടന്റെ പേരായിരുന്നു ഒപ്പമുണ്ടായിരുന്നത്; തുറന്ന് പറഞ്ഞ് മനീഷ മഹേഷ്

ഇന്നാണെങ്കില്‍ താന്‍ 30 വയസ്സ് കഴിഞ്ഞേ വിവാഹം ചെയ്യുകയുള്ളൂ. തങ്ങള്‍ ഒരു വര്‍ഷത്തോളം പ്രണയിച്ചിരുന്നു. അതിന് ശേഷമാണ് വിവാഹം കഴിച്ചതെന്നും താനാണ് വീട്ടില്‍ വിവാഹത്തെപ്പറ്റി സംസാരിച്ചതെന്നും എന്നാല്‍ ആര്‍ക്കും എതിര്‍പ്പില്ലായിരുന്നുവെന്നും താരം കൂട്ടിച്ചേര്‍ത്തു.

Advertisement