Home Entertainment Celebrities

എല്ലാം പഠിച്ചല്ലോ, ഇനി നീ പോയി അഭിനയിക്ക്, മോഹന്‍ലാല്‍ പറയുന്നത് കേട്ട് ഞെട്ടി, ഞാന്‍ പ്രതീക്ഷിച്ച മറുപടിയായിരുന്നില്ല, തുറന്നുപറഞ്ഞ് കലാഭവന്‍ ഷാജോണ്‍

1497

മലയാളികള്‍ വളരെ ചുരുങ്ങിയ കാലം കൊണ്ട് പ്രിയപ്പെട്ടവനായി മാറിയ താരമാണ് കലാഭവന്‍ ഷാജോണ്‍. ചെറിയ വേഷങ്ങളില്‍ മുന്‍പ് പല സിനിമകളിലും പ്രത്യക്ഷപ്പെട്ടിരുന്ന താരം പിന്നീട് ദൃശ്യത്തിലെ ക്രൂ രനായ പോലീസുകാരനിലൂടെയാണ് മലയാളികളുടെ പ്രിയപ്പെട്ട താരമായി വളര്‍ന്നത്.

Advertisements

പിന്നീട് താരം നിരവധി സിനിമകളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങള്‍ ചെയ്തത്. സിദ്ദീഖ് സംവിധാനം ചെയ്ത ലേഡീസ് ആന്‍ഡ് ജെന്റില്‍മാന്‍ എന്ന സിനിമയില്‍ മോഹന്‍ലാലിനൊപ്പം അഭിനയിച്ചപ്പോഴുള്ള തന്റെ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് ഷാജോണ്‍ ഇപ്പോള്‍.

Also Read: ആരും ഉപദേശിക്കാന്‍ വരണ്ട്, നിലപാട് വ്യക്തമാക്കി സെറീനയും റെനീഷയും, ബിഗ് ബോസ് ഹൗസില്‍ ഉറ്റസുഹൃത്തുക്കള്‍ തമ്മില്‍ പൊരിഞ്ഞ അടി

ചിത്രത്തില്‍ മോഹന്‍ലാലിന്‌റെ സുഹൃത്തും ഡ്രൈവറുമൊക്കെയായിരുന്നു ഷാജോണ്‍. ഒരു സീനില്‍ മോഹന്‍ലാലിന് ഡയലോഗ് ഉണ്ടായിരുന്നില്ല. താന്‍ മിമിക്രി ചെയ്തിരുന്നത് കൊണ്ട് ഡയലോഗുകള്‍ എല്ലാം കാണാതെ പഠിക്കാന്‍ പറ്റുമായിരുന്നുവെന്ന് ഷാജോണ്‍ പറയുന്നു.

അങ്ങനെ ഡയലോഗെല്ലാം കാണാതെ പഠിച്ച് റിഹേസല്‍ സമയത്ത് പറഞ്ഞു. താന്‍ കരുതിയത് ഇത് കണ്ട് മോഹന്‍ലാല്‍ വന്ന് തന്നെ അഭിനന്ദിക്കുമെന്നായിരുന്നുവെന്നും എന്നാല്‍ അങ്ങനെയായിരുന്നില്ല സംഭവിച്ചതെന്നും ഷാജോണ്‍ പറയുന്നു.

Also Read: അവര്‍ക്ക് കുഴപ്പമില്ല, ആസ്വദിക്കുകയാണ്, പിന്നെ നിങ്ങള്‍ക്കെന്താ, ശ്രുതി ലക്ഷ്മിയുടെ കഴുത്തില്‍ ഉമ്മ കൊടുക്കുന്ന അഞ്ചൂസിന്റെ സീന്‍ വൈറല്‍, പ്രതികരിച്ച് പ്രേക്ഷകര്‍

ഡയലോഗുകളെല്ലാം കാണാതെ പഠിച്ച് പറഞ്ഞ് കഴിഞ്ഞ് മോഹന്‍ലാലിനെ നോക്കിയപ്പോള്‍ എല്ലാം നീ കണാതെ പഠിച്ചു ഇനി നീ അഭിനയിക്ക് എന്നായിരുന്നു മോഹന്‍ലാല്‍ പറഞ്ഞതെന്നും അഭിനയത്തിന്റെ എല്ലാ കാര്യങ്ങളും അന്ന് തനിക്ക് വിശദീകരിച്ച് തന്നുവെന്നും ഷാജോണ്‍ പറഞ്ഞു.

Advertisement