Home Entertainment

21 വയസ്സിൽ അമ്മയുടെ നിർബന്ധത്തിന് വഴങ്ങി കല്യാണം കഴിച്ചു, എന്നാൽ ഒരുവർഷം കൊണ്ട് ഡിവോഴ്സും ആയി, സീരിയൽ നടി ആരതി സോജന്റെ ജീവിതത്തിൽ സംഭവിച്ചത്

1039

വളരെ പെട്ടെന്ന് തന്നെ മിനിസ്‌ക്രീൻ ആരാധകരായ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ സീരിയൽ നടിയാണ് ആരതി സോജൻ. സൂര്യ ടീവിയിൽ സംപ്രേഷണം ചെയ്യുന്ന മനസ്സിനക്കരെ എന്ന സൂപ്പർഹിറ്റ് സീരിയലിലൂടെ ആണ് ആരതി സോജൻ മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് പ്രിയങ്കരിയായത്.

പിന്നീട് പല സീരിയലുകളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്ത ആരതിക്ക് ആരാധകരും ഏറെയാണ്. അതേ സമയം നേരത്തെ ഒരിക്കൽ ഒരു പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തിൽ താരം തന്റെ വിവാഹം കഴിഞ്ഞതാണെന്ന് തുറന്നു പറഞ്ഞിരുന്നു. എന്നാൽ ആ ദാമ്പത്യ ജീവിതം ഒരു വർഷം കൊണ്ട് അവസാനിച്ചെന്നും ആരതി ആ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു.

Advertisements

സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരത്തിന്റെ വിശേഷങ്ങളെല്ലാം വളരെ പെട്ടന്ന് സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. എന്നാൽ സോഷ്യൽ മീഡിയയിലൂടെ ആരാധകർ താരത്തിനോട് ചോദിച്ചത് എന്താണ് താരത്തിന്റെ സൗന്ദര്യത്തിന്റെ രഹസ്യം എന്നായിരുന്നു.

Also Read
നീ മച്ചിയായിപ്പോവും എന്ന് പറഞ്ഞ് ശപിച്ചു, എന്നെ തല്ലാൻ വരെ വന്നു: ഞെട്ടിക്കുന്ന അനുഭവം പറഞ്ഞ് നടി യുമന

തീർച്ചയായും എന്റെ സ്വപ്നങ്ങളും സന്തോഷവുമാണ് തന്റെ സൗന്ദര്യത്തിന്റെ രഹസ്യമെന്ന് ആയിരുന്നു നടി മറുപടി പറഞ്ഞത്. സന്തോഷമായ ജീവിതം നമ്മുടെ സൗന്ദര്യം കൂട്ടുമെന്നും നടി പറഞ്ഞു. അതോടൊപ്പം താൻ ഇപ്പോഴും സിംഗിളായി തന്നെ തുടരുകയാണ് എന്നും നടി ആരാധകരുടെ ചോദ്യത്തിന് മറുപടി നൽകിയിരുന്നു.

താൻ ഇപ്പോഴും സിംഗിൾ ആണെന്നും തനിക്ക് ഇപ്പോഴും കൂട്ടായിട്ടുള്ളത് തന്റെ നിഴൽ മാത്രമാണെന്നും താരം പറഞ്ഞു. 2017 ൽ താൻ വിവാഹിതയാകുകയും എന്നാൽ പ്രശ്‌നങ്ങൾ കാരണം താൻ 2018 ൽ വിവാഹ മോചിതയാകുകയും ചെയ്തു എന്നാണ് താരം തുറന്നു പറഞ്ഞത്.

തന്റെ ഇരുപത്തിയൊന്നാം വയസ്സിൽ അമ്മയുടെ നിർബന്ധപ്രകാരം ആയിരുന്നു വിവാഹം കഴിച്ചതെന്നും എന്നാൽ ദാമ്പത്യ ജീവിതത്തതിൽ മുഴുവൻ പ്രശ്‌നങ്ങൾ ആയതിനാൽ വിവാഹം കഴിഞ്ഞ് ഒരു വര്ഷം കഴിഞ്ഞപ്പോഴേക്കും തന്റെ ഇരുപത്തി രണ്ടാം വയസിൽ വിവാഹമോചനം നേടുകയും ചെയ്തു.

മലയാളത്തിലെ ഏറ്റവും പ്രിയപ്പെട്ട താരം മോഹൻലാൽ ആണെന്നാണ് ആരതി പറയുന്നത്. ബോളിവുഡിൽ ഷാരുഖ് ഖാനും കാജോളും ആണ് പ്രിയപ്പെട്ട താരങ്ങൾ എന്നും നടി പറഞ്ഞു. ഇഷ്ടപ്പെട്ട കപ്പിൾസ് തമിഴ് താരങ്ങളായ സൂര്യയും ജ്യോതികയും ആണെന്നും താരം പറഞ്ഞു. അതേ സമയം താരത്തിന്റെ ഈ അഭിമുഖ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു.

Also Read
മേഘസന്ദേശം സിനിമയിലെ സുന്ദരിയായ യക്ഷിയെ ഓർമ്മയില്ലേ; നടി ഇപ്പോൾ എവിടെ ആണെന്ന് അറിയാവോ, വിശേഷങ്ങൾ ഇങ്ങനെ

Advertisement