Home Entertainment Celebrities

പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടാൻ സാധിച്ചതിൽ അഭിമാനമുണ്ട്; യുവം-23 വേദിയിലെത്തിയതിന് വിമർശിക്കുന്നവരോട് നവ്യ നായർ

1595

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ കേരള സന്ദർശനത്തിനിടെ അദ്ദേഹവുമായി വേദി പങ്കിട്ടെത്തി സിനിമാ താരങ്ങളും എത്തിയിരുന്നു. നവ്യ നായർ, അപർണ ബാലമുരളി, ഉണ്ണി മുകുന്ദൻ തുടങ്ങിയവർ പ്രധാനമന്ത്രിയുടെ കൊച്ചിയിൽ സംഘടിപ്പിച്ച യുവം-23 പരിപാടിക്ക് എത്തിയിരുന്നു.

ഇതിന് പിന്നാലെ താരങ്ങൾക്ക് നേരെ വലിയ രീതിയിലുള്ള വിമർശനവും ഉയർന്നിരുന്നു. എന്നാൽ പ്രധാനമന്ത്രിക്ക് ഒപ്പം വേദി പങ്കിടാൻ സാധിച്ചതിൽ അഭിമാനിക്കുന്നുവെന്ന് ആണ് നവ്യ നായർ ഇപ്പോൾ പ്രതികരിച്ചിരിക്കുന്നത്.

Advertisements

പ്രധാനമന്ത്രിക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചായിരുന്നു നവ്യ കുറിപ്പ് പങ്കിട്ടത്. കൂടാത, യുവം-23 പരിപാടിയിൽ നവ്യ നൃത്തം അവതരിപ്പിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡി എത്തിയപ്പോൾ നവ്യ നായർ അദ്ദേഹത്തിന്റെ കാൽതൊട്ട് വണങ്ങാനും ശ്രമിച്ചിരുന്നു.

ALSO READ- നാടക രംഗത്ത് നിന്നും സിനിമയിലേക്ക്; കോഴിക്കോടൻ ഭാഷ സംസാരിച്ച 250ഓളം കഥാപാത്രങ്ങൾ; പൊട്ടിച്ചിരിപ്പിക്കാൻ ഇനി മാമുക്കോയയില്ല

ഇതോടെയാണ് ട്രോളുകളും വിമർശനങ്ങളും നവ്യയ്‌ക്കെതിരെ സോഷ്യൽ മീഡിയയിൽ നിറഞ്ഞത്. പരിപാടിയിൽ പങ്കെടുത്തത് തെറ്റായിപ്പോയെന്നും നവ്യയിൽ നിന്നും ഇതു പ്രതീക്ഷിച്ചില്ലെന്നുമൊക്കെയായിരുന്നു ചിലരുടെ വിമർശനം. അതോടെയാണ് ഇതിനോട് നവ്യ പ്രതികരിച്ചിരിക്കുന്നത്.

”ആദരണീയനായ പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടാൻ സാധിച്ചതിൽ അഭിമാനമുണ്ട്” എന്നാണ് ചിത്രങ്ങൾക്ക് ഒപ്പം നവ്യ ഇൻസ്റ്റഗ്രാമിൽ കുറിച്ചിരിക്കുന്നത്. ഈ പോസ്റ്റിന് നേരെയും ട്രോളുകളും വിമർശനങ്ങളും ഉയരുകയാണ്. നരേന്ദ്ര മോഡിയെ ടാഗ് ചെയ്ത്, യുവം 2023 എന്ന ഹാഷ്ടാഗും പോസ്റ്റിൽ താരം പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ALSO READ- ബാലകൃഷ്ണായെന്ന വിളിയാണ് ഇപ്പോഴും ചെവിയിൽ മുഴങ്ങുന്നത്; അനുഭവങ്ങളുടെ പാഠപുസ്തകം; മാമുക്കോയയുടെ ഓർമ്മകളിൽ സായ്കുമാർ

നേരത്തെ, നവ്യ നായർ മുഖ്യമന്ത്രിയെ പുകഴ്ത്തി പറഞ്ഞതിന് ശേഷമാണ് യുവം വേദിയിൽ എത്തിയതെന്നുള്ള കുറിപ്പുകളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. നവ്യയുടെ പേരിൽ വ്യാജ വാർത്തയും ഇതിനിടെ പ്രചരിച്ചിരുന്നു.

”അപർണയെ പോലെ താനും പ്രധാനമന്ത്രിയുടെ പ്രോഗ്രാമിൽ പങ്കെടുത്തത് പ്രതിഫലം പ്രതീക്ഷിച്ച് മാത്രം, അന്നുമിന്നും തന്റേത് ഇടത് രാഷ്ട്രീയം” – എന്ന ്‌നവ്യ പറഞ്ഞെന്നായിരുന്നു വാർത്ത. എന്നാൽ, ഈ വാർത്ത വ്യാജമാണെന്ന് ചൂണ്ടിക്കാട്ടി വാർത്ത വന്ന ചാനൽ തന്നെ വിശദീകരിച്ചിരുന്നു.

Advertisement