ബാലകൃഷ്ണായെന്ന വിളിയാണ് ഇപ്പോഴും ചെവിയിൽ മുഴങ്ങുന്നത്; അനുഭവങ്ങളുടെ പാഠപുസ്തകം; മാമുക്കോയയുടെ ഓർമ്മകളിൽ സായ്കുമാർ

840

മലയാളികളെ കുടുകുടാ ചിരിപ്പിച്ച മറ്റൊരു ഹാസ്യ സാമ്രാട്ട് കൂടി മലയാള സിനിമാലോകത്തിന് നഷ്ടമായിരിക്കുകയാണ.് പതിറ്റാണ്ടുകളായി മലയാളികളുടെ ചിരിക്ക് കാരണക്കാരനായ മാമുക്കോയ (76)യുടെ വിയോഗത്തിന്റെ നീറ്റലിലാണ് മലയാളികൾ.

കലാ-സാംസ്‌കാരിക-രാഷ്ട്രീയ രംഗത്തെ നിരവധി പേരാണ് മാമൂക്കോയയ്ക്ക് ആദരാഞ്ജലി അർപ്പിച്ച് എത്തുന്നത്. ഇപ്പോഴിതാ മാമുക്കോയയ്‌ക്കൊപ്പം സിനിമാ ലോകത്തേക്ക് ചുവടുവെച്ച നടൻ സായ്കുമാർ കുറിച്ച വാക്കുകളാണ് വൈറലാകുന്നത്.

Advertisements

നടൻ മാമുക്കോയ സത്യസന്ധനായ മനുഷ്യനായിരുന്നു. ആരോടും വിരോധം കാത്തുവെക്കാത്ത പ്രകൃതക്കാരനും നല്ല സുഹൃത്തുമായിരുന്നു. ഹൃദയാഘാതം സംഭവിച്ചെന്ന് അറിഞ്ഞപ്പോഴും തിരിച്ചുവരുമെന്നാണ് കരുതിയിരുന്നതെന്നാണ് സായ് കുമാർ പറയുന്നത്.

ALSO READ- ഗഫൂറിക്ക ഇനി ഇല്ല, മലയാളത്തിന്റെ ഹാസ്യ സാമ്രാട്ട് മാമുക്കോയ അന്തരിച്ചു, സഹിക്കാൻ ആവാതെ സിനിമാ ലോകവും ആരാധകരും

കൂടാതെ, തങ്ങൾ ഇരുവർക്കും ഇടയിലുണ്ടായിരുന്നത് വാക്കുകൾ കൊണ്ട് വിശദീകരിക്കാനാവുന്ന സൗഹൃദമല്ലെന്നാണ് സായ്കുമാർ പറയുന്നത്. ‘ഒരുപാട് ഓർമ്മകൾ മനസിലൂടെ പോകുന്നു. ബാലകൃഷ്ണായെന്ന വിളിയാണ് ഇപ്പോഴും ചെവിയിൽ മുഴങ്ങുന്നത്. നാടകത്തിൽ കൂടിയാണ് ഞാനും അദ്ദേഹവുമൊക്കെ സിനിമയിൽ വന്നത്. ഈ വേദന സഹിക്കാൻ പറ്റുന്നില്ല. അനുഭവങ്ങളുടെ പാഠപുസ്തകമായിരുന്നു ഇന്നസെന്റേട്ടനും മാമുക്കോയയുമൊക്കെ’- സായ് കുമാർ കണ്ണീരോടെ പറയുകയാണ്.

മാമുക്കോയ ഇന്ന് ഉച്ചയോടെയാണ് വിടവാങ്ങിയത്. ഈ മാസം 24ന് കാളികാവ് പൂങ്ങോടിൽ സെവൻസ് ഫുട്ബാൾ ടൂർണമെന്റിന്റെ ഉദ്ഘാടനത്തിന് എത്തിയ മാമുക്കോയയെ ദേഹാസ്വാസ്ഥ്യത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ALSO READ-എന്നെ കാണാൻ കൊള്ളില്ല എന്ന് പറഞ്ഞവരോടുള്ള വാശി തീർക്കാൻ ആണ് ഞാൻ നടിയായത്: ഗൗതമി നായർ വെളിപ്പെടുത്തിയത്

പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വിദഗ്ധ ചികിത്സക്കായി പ്രവേശിപ്പിച്ചിരുന്നു. ഹൃദയാഘാതത്തെ തുടർന്നുള്ള തലച്ചോറിൽ രക്തസ്രാവമുണ്ടായാണ് മ ര ണം സംഭവിച്ചത്. തിങ്കളാഴ്ച മുതൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.

ചാലിക്കണ്ടിയിൽ മുഹമ്മദിന്റെയും ഇമ്പിച്ചി ആയിഷയുടെയും മകനായി 1946 ജൂലൈ അഞ്ചിന് കോഴിക്കോട് ജില്ലയിലെ പള്ളിക്കണ്ടിയിലായിരുന്നു മാമുക്കോയയുടെ ജനനം. ഭാര്യ: സുഹ്‌റ. മക്കൾ: നിസാർ, ഷാഹിദ, നാദിയ, അബ്ദുൾ റഷീദ്.

Advertisement