Home Entertainment Celebrities

പരാജയ ഭീതിയിൽ വിക്രം; പൊട്ടിത്തെറിച്ച് തങ്കലാൻ സംവിധായകൻ; പാ രഞ്ജിത്ത് ദേഷ്യപ്പെട്ടത് വിക്രത്തിന്റെ സംശയം അധികമായപ്പോൾ

24930

സിനിമയിൽ തന്റെ കഥാപാത്രത്തിനായി ഏതറ്റം വരെയും പോകാൻ തയ്യാറാവുന്ന നടന്മാരിൽ ഒരാളാണ് വിക്രം. തന്റെ സിനിമയിൽ ഉടനീളം വ്യത്യസ്തത കൊണ്ടുവരാൻ ശ്രമിക്കുന്ന താരത്തിന്റേതായി ഇപ്പോൾ പുറത്തിറങ്ങിയ ചിത്രമാണ് പൊന്നിയിൻ സെൽവൻ. തന്റെ 12 ാമത്തെ വയസ്സിൽ കാലിന് പരിക്ക് പറ്റി തളർന്ന് കിടന്ന താരം പിന്നീട് സ്വന്തം ഇച്ഛാശക്തിയിലൂടെയാണ് സിനിമയിൽ തന്റേതായ ഇടം നേടിയത്.

പൊന്നിയിൻ സെൽവന് ശേഷം ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്ന വിക്രം ചിത്രമാണ് പാ രഞ്ജിത്ത് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന തങ്കലാൻ. കോലാർ സ്വർണഖനിയുടെ പശ്ചാത്തലത്തിലുള്ള പീരിയോഡിക് ആക്ഷൻ ചിത്രമായാണ് തങ്കലാൻ എത്തുന്നത്. പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന ചിത്രമാകും തങ്കലാനെന്നാണ് മേക്കിങ് വീഡിയോ നൽകുന്ന സൂചന. കഥാപാത്രത്തിനായുള്ള വിക്രമിന്റെ തയ്യാറെടുപ്പുകൾ മേക്കിങ് വീഡിയോയിൽ ഉൾപ്പെടുത്തിയിരുന്നു.

Advertisements

Also Read
മന്ത്ര തന്നെ ആ വേഷം ചെയ്യണമെന്ന് വിജയ്ക്ക് നിർബന്ധമായിരുന്നു; അവസാനം അണിയറ പ്രവർത്തകർ അവരെ തന്നെ സിനിമയിൽ കാസ്റ്റ് ചെയ്തു; ലൗ ടുഡെയിൽ മന്ത്ര എത്തിയത് അങ്ങനെ

അതേസമയം തുടർച്ചയായി തന്റെ സിനിമകൾക്ക് വന്ന പരാജയം താരത്തെ നിരാശയിലാഴ്ത്തിയെന്നാണ് റിപ്പോർട്ടുകൾ. ഇപ്പോൾ താരം എടുക്കുന്ന ഓരോ തീരുമാനങ്ങളും വളരെ ആലോചിച്ചതിന് ശേഷം മാത്രമാണ് എടുക്കാറുള്ളത്. തുടർച്ചയായ പരാജയം സമ്മാനിച്ച ഷോക്ക് താരത്തിന് ഭയവും, സംശയവും ഉണ്ടാക്കിയെന്നാണ് റിപ്പോർട്ടുകൾ. ഇതിന്റെ ഭാഗമായി തങ്കലാന്റെ സെറ്റിൽ വെച്ച് സംവിധായകൻ പാ രഞ്ജിത്ത് താരത്തോട് ചൂടായതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

താൻ ചെയ്തത് നന്നായോ, മാറ്റങ്ങൾ വരുത്തണോ എന്നിങ്ങനെയുള്ള ചോദ്യങ്ങൾ വിക്രത്തിന്റെ ഭാഗത്ത് നിന്ന ധാരാളമായി ഉണ്ടായെന്നും, അതിന്റെ ഭാഗമായി സംശയവും, ഭയവും വർദ്ധിച്ചുവെന്നും, വിക്രത്തിന്റെ സ്വഭാവത്തിലെ ഈ മാറ്റങ്ങൾ കാരണം ഒരു ഘട്ടമെത്തിയപ്പോൾ പാ രഞ്ജിത്ത് പൊട്ടിത്തെറിക്കുകയുമായിരുന്നു എന്ന് പറഞ്ഞത് ഫിലിം ക്രിട്ടിക്ക് ചെയ്യാർ ബാലു വെളിപ്പെടുത്തിയത്.

Also Read
ആ ചിത്രങ്ങൾ ലീക്കാകാൻ പാടില്ലായിരുന്നു; അത് എന്നിൽ കുറച്ച് അസ്വസ്ഥയുണ്ടാക്കി; തുറന്ന് പറച്ചിലുമായി അനിരുദ്ധ് രവിചന്ദർ

അതേസമയം ചിത്രത്തിൽ വിക്രത്തിനൊപ്പം പാർവതി തിരുവോത്തും മാളവികാ മോഹനനുമാണ് നായികമാരായി എത്തുന്നത്. പശുപതി, ഹരികൃഷ്ണൻ അൻപുദുരൈ, പ്രീതി കരൺ, മുത്തുകുമാർ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. ചിത്രം വൈകാതെ തിയ്യറ്ററുകളിൽ പ്രദർശനത്തിനെത്തും

Advertisement