Home Entertainment Celebrities

അതിന് ശേഷം എനിക്ക് അവരോട് മാനസികമായി ബുദ്ധിമുട്ട് തോന്നി; അവർ ക്ഷമ ചോദിച്ചിരുന്നു; തുറന്ന് പറഞ്ഞ് സാന്ദ്ര തോമസ്

199

നടിയായി അഭിനയരംഗത്തേക്ക് എത്തിയ താരമാണ് സാന്ദ്ര തോമസ്. പിന്നീട് നിർമ്മാതാവായി മാറിയ താരം മലയാളത്തിൽ ഒരുപിടി ഹിറ്റ് സിനിമകൾ സമ്മാനിച്ചു. വിജയ് ബാബുവും സാന്ദ്ര തോമസും ഒരുമിച്ചായിരുന്നു ഫ്രൈഡൈ ഫിലിം ഹൗസ് എന്ന പേരിൽ നിർമ്മാണ കമ്പനി നടത്തിയിരുന്നത്. എന്നാൽ ചില വ്യക്തിപരമായ പ്രശ്‌നങ്ങളെ തുടർന്ന് ഇരുവരും വേർ പിരിയുകയായിരുന്നു.

വിജയ് ബാബുവുമായുള്ള തർക്കത്തിന് ശേഷം സിനിമയിൽ നിന്ന് വിട്ട് നിന്ന സാന്ദ്ര ഇപ്പോൾ വീണ്ടും നിർമ്മാതാവിന്റെ വേഷത്തിൽ സജീവമാകുകയാണ്. ഇപ്പോൾ സാന്ദ്ര നടത്തിയ ചില വെളിപ്പെടുത്തലുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മിഥുൻ മാനുവൽ എഴുതി, ജൂഡ് ആന്റണി സംവിധാനം ചെയ്ത് ഓം ശാന്തി ഓശാന എന്ന സിനിമ തങ്ങൾ നിർമ്മിക്കേണ്ടതായിരുന്നു എന്നാണ് സാന്ദ്ര വെളിപ്പെടുത്തിയത്. ചിത്രം തങ്ങളിൽ നിന്ന് തട്ടിയെടുത്തതാണ് എന്നാണ് സാന്ദ്ര പറഞ്ഞത്.

Advertisements

Also Read ‘
അച്ഛന് അതിനോട് താത്പര്യം ഉണ്ടായിരുന്നില്ല; എനിക്ക് അവര് തരുന്ന സപ്പോർട്ട് വലുതാണ്; ഹണി റോസും കുടുംബവും മനസ്സ് തുറക്കുന്നു

സാന്ദ്രയുടെ വാക്കുകൾ ഇങ്ങനെ; ഓം ശാന്തി ഓശാന എന്ന സിനിമയിലെ ഒരു നടന് ഞങ്ങളോടൊപ്പം സിനിമ ചെയ്യാൻ താത്പര്യമുണ്ടായിരുന്നില്ല. അത് അവർ തുറന്ന് പറഞ്ഞു. തുടർന്ന് മറ്റൊരാൾ ആ ചിത്രം നിർമ്മിക്കുകയായിരുന്നു. അതിന് ശേഷം സംഘടന ഇടപ്പെട്ട് ഞങ്ങൾക്ക് നഷ്ടപരിഹാരം നല്കിയിരുന്നു. തിരക്കഥാകൃത്തും, സംവിധായകനും ഞങ്ങളോട് ആ സമയത്ത് ക്ഷമാപണം നടത്തുകയും ചെയ്തു.

ഓം ശാന്തി ഓശാന നടക്കാതെ പോയതിൽ എനിക്ക് ഭയങ്കര വിഷമമായിരുന്നു. ആ സമയത്ത് ഞാൻ മാനസികമായി തകർന്ന് പോയി. അതിന് ശേഷം അവരുമായി സംസാരിക്കാൻ എനിക്ക് ബുദ്ധിമുട്ട് തോന്നിയിരുന്നുയ ആ ഇടക്കാണ് മിഥുന്റെ കയ്യിൽ നല്ല ഒരു കഥ ഉണ്ടെന്ന് സാജിദ് വന്ന് പറയുന്നത്. എനിക്ക് കേൾക്കാൻ താത്പര്യമില്ല എന്നാണ് അന്ന് ഞാൻ പറഞ്ഞത്. പക്ഷെ അവർ വിജയുമായി സംസാരിക്കുകയും, ഷോർട് ഫിലിമിന് എന്ന് പറഞ്ഞ കഥയെ സിനിമയാക്കുകയും ചെയ്തത്. ചർച്ചകൾ ഒരുപാട് നീണ്ട് പോയതിന് ശേഷമാണ് ഞാനിതിനെ കുറിച്ച് അറിയുന്നത്.

Also Read
പ്രമുഖ നടിയെ ട്രോളി സ്‌കിറ്റ് അവതരിപ്പിച്ച് സ്റ്റാർ മാജിക് താരങ്ങൾ; സോഷ്യൽ മീഡിയയിൽ സ്‌കിറ്റിനെതിരെ സമ്മിശ്ര പ്രതികരണം

അങ്ങനെയാണ് ആട് എന്ന ഫിലിം പിറക്കുന്നത്. പക്ഷെ ആ സമയം മുതൽ വിജയിയോട് എനിക്ക് മാനസികമായി ചില ബുദ്ധിമുട്ട് തുടങ്ങിയിരുന്നു. ചിലപ്പോൾ വിജയ് ഇപ്പോഴായിരിക്കും ഇതിനെ കുറിച്ച് അറിയുന്നത് പോലും. ഞങ്ങൾ അധികം പ്രശ്‌നങ്ങൾ ഇല്ലാതെ കംപ്ലീറ്റ് ചെയ്ത സിനിമയും ഒരുപക്ഷേ ആടായിരിക്കും. നിലവിൽ നിലാവുള്ള രാത്രിയാണ് സാന്ദ്ര നിർമ്മിക്കുന്ന ചിത്രം

Advertisement