Home Entertainment Celebrities

അമ്മേ എന്നേ വിളിക്കൂവെന്ന് പറഞ്ഞാണ് ബിഗ്‌ബോസിലേക്ക് പോയത്, മനീഷയോട് സാഗര്‍ ദേഷ്യപ്പെട്ടപ്പോള്‍ ശരിക്കും വിഷമം തോന്നി, തുറന്ന് പറഞ്ഞ് പിതാവ്

1154

മലയാളം ബിഗ്ബോസ് സീസണ്‍ അഞ്ച് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുകയാണ്. പ്രേക്ഷകര്‍ക്ക് സുപരിചിതരായവരും, അല്ലാത്തവരുമായ ടീം അംഗങ്ങളാണ് ഇപ്രാവശ്യം ഷോയില്‍ അണി നിരന്നിരിക്കുന്നത്. ഷോ തുടങ്ങി ആദ്യ ദിവസങ്ങളില്‍ തന്നെ മത്സരാര്‍ത്ഥികള്‍ തമ്മില്‍ അടിപൊട്ടി തുടങ്ങിയിരുന്നു.

Advertisements

തട്ടീം മൂട്ടീം സീരിയലിലൂടെ പ്രേകഷകര്‍ക്ക് പ്രിയങ്കരനായ സാഗര്‍ സൂര്യ ബിഗ് ബോസ് സീസണ്‍ അഞ്ചിലെ ഒരു മത്സരാര്‍ത്ഥിയാണ്. സീരിയലിലൂടെ നിരവധി പേരുടെ ഇഷ്ടം നേടിയാണ് താരം ബിഗ് ബോസ് ഷോയിലേക്ക് വരുന്നത്. മാത്രമല്ല സീരിയലിലെ അമ്മ മനീഷ താരത്തിന്റെ കൂടെ ബിഗ്ബോസ് വീട്ടിലും ഉണ്ടായിരുന്നു.

Also Read: കാജോൾ എന്റെ ബന്ധുവായി വരുന്ന പേടിയിലാണ് ഞാൻ; കരൺ ജോഹറിന് മറുപടിയുമായി ഷാരുഖ്ഖാൻ

ഇപ്പോഴിതാ സാഗറിനെ കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് താരത്തിന്റെ പിതാവ്. സാഗറിന് അമ്മയുടെ സ്നേഹം ലഭിക്കുന്നത് മനീഷയിലൂടെയായിരുന്നുവെന്നു ആ മനീഷയോട് സാഗര്‍ ദേഷ്യപ്പെട്ട് തനിക്ക് ഒട്ടും ഇഷ്ടമായില്ലെന്നും സാഗറിന്റെ പിതാവ് പറയുന്നു.

ബിഗ് ബോസിലേക്ക് പോകുമ്പോള്‍ മനീഷയെ താന്‍ അമ്മയെന്നേ വിളിക്കൂവെന്ന് സാഗര്‍ പറഞ്ഞിരുന്നു. താന്‍ അങ്ങനെ വിളിച്ചോളാന്‍ മകനോട് പറഞ്ഞിരുന്നുവെന്നും അവന്‍ മനീഷയോട് വഴക്കിട്ടപ്പോള്‍ തനിക്ക് വിഷമം തോന്നിയെന്നും അച്ഛന്‍ പറയുന്നു.

Also Read: ഏറെ ഹിറ്റായിട്ടും കഥാപാത്രത്തിന് പ്രശംസ ലഭിച്ചിട്ടും ഒരു അവസരം പോലും തേടി വന്നില്ല; കാസ്റ്റിംഗ് ഡയറക്ടർമാരുടെ കൈയ്യിൽ 500ഓളം ടേപ്പുകൾ: ഇഷ തൽവാർ

പക്ഷേ ഇതൊരു ഗെയിമാണെന്ന ചിന്ത മനസ്സിലുണ്ടായിരുന്നു. സാഗറിന് അവന്റെ അമ്മയെ ഒത്തിരി ഇഷ്ടമായിരുന്നുവെന്നും അമ്മയുടെ കൂടെ ജീവിച്ച് മകന് കൊതിതീര്‍ന്നിട്ടുണ്ടായിരുന്നില്ലെന്നും അമ്മയുടെ വിയോഗം സാഗറിന് പെട്ടെന്ന് ഉള്‍ക്കൊള്ളനായിട്ടില്ലായിരുന്നുവെന്നും പിതാവ് കൂട്ടിച്ചേര്‍ത്തു.

Advertisement