കാജോൾ എന്റെ ബന്ധുവായി വരുന്ന പേടിയിലാണ് ഞാൻ; കരൺ ജോഹറിന് മറുപടിയുമായി ഷാരുഖ്ഖാൻ

834

ബോളിവുഡ് സിനിമകളിലെ മിന്നും താരങ്ങളാണ് ഷാരുഖ് ഖാനും, കാജോളും. ഇരുവരും ഒരുമിച്ചഭിനയിച്ച മിക്ക സിനിമകളും സൂപ്പർ ഹിറ്റുകളായിരുന്നു. സഹനടനും നടിയും എന്നതൊഴിച്ചാൽ ഇരുവരും നല്ല സുഹൃത്തുക്കൾ കൂടിയാണ്. രണ്ടു പേരും വിവാഹം കഴിച്ചിരിക്കുന്നതാകട്ടെ ബേളിവുഡിൽ അറിയപ്പെടുന്ന താരങ്ങളെ കൂടിയാണ്. ഇപ്പോഴിതാ ഇരുവരുടെയും മക്കൾ സിനിമയിലേക്ക് തങ്ങളുടെ വരവ് അറിയിക്കാൻ പോകുകയാണെന്നാണ് റിപ്പോർട്ടുകൾ.

സംവിധായകനായിട്ടാണ് ആര്യൻഖാൻ സിനിമയിലേക്ക് എത്തുന്നതെങ്കിൽ, കാജോളിന്റെ മകളായ നീസ എങ്ങനെയാണ് സിനിമാ മേഖലയിലേക്ക് എത്തുക എന്നത് അനിശ്ചിതത്വം തരുന്ന കാര്യമാണ്. അതേസമയം ഒരിക്കൽ ഷാരൂഖും, കാജോളും ഒരുമിച്ചെത്തിയ ഷോയിൽ കരൺ ജോഹർ ചോദിച്ച ഒരു ചോദ്യമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കോഫി വിത് കരണിൽ ഇരുവരും ഒരുമിച്ചെത്തിയപ്പോൾ മക്കൾ തമ്മിൽ പരസ്പരം ഇഷ്ടത്തിലായാൽ എന്തായിരിക്കും നിങ്ങളുടെ പ്രതികരം എന്ന് ചോദിക്കുകയായിരുന്നു.

Advertisements

Also Read
സുരക്ഷിത കേന്ദ്രമായി കണ്ട് ആർക്കും എന്റെ വീട്ടിലേക്ക് വരാം; കഴിയുംവിധം സഹായിക്കും; പ്രളയകാലത്ത് ദുരിതത്തിലായവരെ ക്ഷണിച്ച ടൊവിനോ: വൈറലായി പഴയ കുറിപ്പ്

പത്ത് വർഷത്തിന് ശേഷം ആര്യനും നീസയും ഒളിച്ചോടിപ്പോയാൽ എന്തായിരിക്കും നിങ്ങളുടെ പ്രതികരണം?” എന്ന കരണിന്റെ ചോദ്യത്തിന് ഒരു നിമിഷം ഒന്നാലോചിച്ച ശേഷമാണ് കജോൾ മറുപടി നൽകിയത്. ”ഞാൻ പറയുക ദിൽവാലെ ദുൽഹനിയ ലേ ജായേംഗെ എന്നാണ്” എന്നായിരുന്നു കജോളിന്റെ മറുപടി.

കാജളിന്റെ മറുപടി കേട്ട ഷാരൂഖ് ഖാൻ ഇതിനിടയിൽ ഇടപ്പെട്ടു. അതിന് ശേഷം താരം പറഞ്ഞതിങ്ങനെ; എനിക്കതിലെ തമാശ മനസിലായില്ല. ഞാൻ ആ ചിന്തയിൽ തന്നെ ആശങ്കപ്പെട്ടിരിക്കുകയാണ്. കജോൾ ബന്ധുവാകുന്നതിന്റെ പേടിയിലാണ് ഞാൻ” എന്നാണ്. അതേസമയം അന്ന് കരൺ ചോദിച്ചപ്പോലെ ഇരുവരും പ്രണയത്തിലായില്ല. പകരം രണ്ട് പേരും അവരുടെ ജീവിതം അടിച്ച് പൊളിച്ചുക്കൊണ്ടിരിക്കുകയാണ്.

Also Read
സിനിമ മേഖലയിൽ നിന്ന് മോശം അനുഭവങ്ങൾ നേരിടേണ്ടി വരാറുണ്ട്; എനിക്ക് അതിന് മുന്നിലോട്ട് വരാൻ പേടിയായിരുന്നു; അഷിക അശോകൻ

സോഷ്യൽ മീഡിയയിൽ നീസയുടെ ഫോട്ടോകൾക്ക് വൻ അഭിപ്രായമാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്. അധികം വൈകാതെ തന്നെ നീസ നായികയായി അരങ്ങേറ്റം കുറിക്കും എന്നാണ് ആരാധകർ കരുതുന്നത്. അതേസമയം മയക്കമരുന്ന് കേസുമായി ബന്ധപ്പെട്ട് ആര്യൻഖാൻ വാർത്തകളിൽ നിറഞ്ഞിരുന്നു. പിന്നീട് താരത്തെ വിട്ടയക്കുകയും ചെയ്തു. ഇപ്പോൾ സംവിധായകനായി അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് ആര്യനിപ്പോൾ

Advertisement