സിനിമ മേഖലയിൽ നിന്ന് മോശം അനുഭവങ്ങൾ നേരിടേണ്ടി വരാറുണ്ട്; എനിക്ക് അതിന് മുന്നിലോട്ട് വരാൻ പേടിയായിരുന്നു; അഷിക അശോകൻ

271

സോഷ്യൽ മീഡിയയിലൂടെ താരമായി മാറുന്നവരുടെ എണ്ണം നാൾക്കു നാൾ വർദ്ധിച്ചുവരികയാണ്. അത്തരത്തിൽ താരമായി മാറിയ ആളാണ് അഷിക അശോകൻ. ഹ്രസ്വ ചിത്രങ്ങളിലൂടെയും, ആൽബങ്ങളിലൂടെയും വൻ പ്രേക്ഷക പ്രീതി നേടുവാൻ താരത്തിന് സാധിച്ചു. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ഡാൻസിങ്ങ് സ്റ്റാർസ് എന്ന പരിപാടിയിൽ മത്സരാർത്ഥിയായിരുന്നു അഷിക.

അഷിക നായികയായി അരങ്ങേറുന്ന പുതിയ ചിത്രം മിസ്സിങ്ങ് ഗേൾ ഈ മാസം റിലീസിന് ഒരുങ്ങുകയാണ്. മിസ്സിങ്ങ് ഗേൾ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ അഷികക്കൊപ്പം നടി സഞ്ജു സോമനാഥും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ചിത്രത്തിന്റെ പ്രമാഷന്റെ ഭാഗമായി ഇരുവരും നല്കിയ അഭിമുഖത്തിലെ ചില കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. സിനിമയിൽ വരുന്ന നടികളെല്ലാവരും കാസ്റ്റിങ്ങ് കൗച്ച് നേരിടേണ്ടി വരുമെന്നാണ് ഇരുവരും പറയുന്നത്. ഇരുവരുടെയും അഭിമുഖത്തിലെ പ്രസ്‌ക്ത ഭാഗങ്ങൾ ഇങ്ങനെ;

Advertisements

Also Read
ഏറെ ഹിറ്റായിട്ടും കഥാപാത്രത്തിന് പ്രശംസ ലഭിച്ചിട്ടും ഒരു അവസരം പോലും തേടി വന്നില്ല; കാസ്റ്റിംഗ് ഡയറക്ടർമാരുടെ കൈയ്യിൽ 500ഓളം ടേപ്പുകൾ: ഇഷ തൽവാർ

കാസ്റ്റിങ് കൗച്ച് നേരിട്ടിട്ടുണ്ട്. അത് നേരിടാത്തവർ ആരും തന്നെ ഉണ്ടെന്ന് കരുതുന്നില്ല. അത് എങ്ങനെ ഹാൻഡിൽ ചെയ്യുന്നു എന്നതിനെ ആശ്രയിച്ചാണ്. ആർക്കായാലും അതോക്കെ നേരിടേണ്ടി വരും. നമുക്ക് ഇൻഡസ്ട്രിയെ മാറ്റിമറിക്കാൻ ഒന്നും സാധിക്കില്ല. സിനിമാ ഇൻഡസ്ട്രിയിൽ കാസ്റ്റിങ് കൗച്ച് ആണെങ്കിൽ പുറത്ത് മറ്റെന്തെങ്കിലും ജോലിയിൽ ആണെങ്കിൽ വേറെ പലതുമാണ്.

സിനിമയിൽ മാത്രമല്ല എല്ലാ മേഖലകളിലും ഇതൊക്കെ ഉണ്ട്,’ ‘മോഡലിങ് ഫീൽ ആയിക്കോട്ടെ, ഏവിയേഷൻ ആയിക്കോട്ടെ, എന്തിന് രാഷ്ട്രിയത്തിൽ വരെ ഉണ്ട്. മോഡലിങ് ഫീൽഡിലൊക്കെ എല്ലാവർക്കും നേരിടേണ്ടി വരുന്നതാണ്. പെൺകുട്ടികൾക്ക് മാത്രമല്ല. ചൂഷണം ചെയ്യുന്നത് വളരെ കോമണാണ്. അത് ജെൻഡറിന് അനുസരിച്ചല്ല. ഒരു രീതിക്ക് അല്ലെങ്കിൽ മറ്റൊരു രീതിക്ക് അത് നടക്കുന്നുണ്ട്,’

Also Read
ജീവ മടിയനാണ്; അതൊക്കെ പറഞ്ഞ് ഞാൻ വഴക്കിടാറുണ്ട്; മാല കാണിക്കാൻ മൂന്ന് ബട്ടൺ വരെ തുറന്നിടുമ്പോൾ അത്ര വേണ്ടെന്ന് ഞാൻ പറയും: അപർണ

അതേസമയം നവാഗതനായ അബ്ദുൾ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് ഫൈൻ ഫിലിംസിന്റെ ബാനറിൽ ഔസേപ്പച്ചൻ വാളക്കുഴി, ടി.ബി വിനോദ്, സന്തോഷ് പുത്തൻ എന്നിവർ ചേർന്നാണ്. ചിത്രം മെയ് 12 ന് തിയ്യറ്ററുകളിൽ പ്രദർശനത്തിന് എത്തും.

Advertisement