തെന്നിന്ത്യൻ സിനിമാ സീരിയൽ പ്രേക്ഷകർക്ക് സുപരിചിതയായി താര സുന്ദരിയാണ് നടി ദിവ്യ ശ്രീധർ. തമിഴ് സീരിയലുകളിൽ കൂടിയാണ് താരം പ്രശസ്തയായി തീർന്നത്. തമിഴ് സിനിമാ സീരിയൽ നടൻ അർണവിനെ വിവാഹം ചെയ്ത താരം പിന്നീട് ഗർഭിണിയായതോടെ അഭിനയത്തിൽ നിന്നും പിന്മാറിയിരുന്നു.
ഏതാണ്ട് ആറ് വർഷത്തോളമായി പ്രണയിച്ച് വിവാഹം ചെയ്ത ഇരുവരും പിന്നീട് മാധ്യമങ്ങളുടെ മുന്നിലെത്തയിത് ഗുരുതര ആരോപണങ്ങളുമായിട്ട് ആയിരുന്നു. അർണവിന് എതിരെ ഗു രു ത ര പീ ഡ ന ആരോപണവുമായാണ് ആണ് ദിവ്യ ശ്രീധർ എത്തിയത്.

സീരിയൽ താരം തന്നെയായ അൻഷിതയുമായി അർണവിന് ബന്ധമുണ്ടെന്നും അർണവ് കുഞ്ഞിനെ ഗ ർ ഭ ഛി ദ്രം നടത്താൻ തന്നെ നിർബന്ധിച്ചെന്നും ദിവ്യ ാരോപിച്ചിരുന്നു. ഇക്കാര്യത്തിനായി തന്നെ മർ ദി ച്ചു െവന്നാണ് ദിവ്യ ആരോപിക്കുന്നത്. തന്റെ ഗർഭാവസ്ഥ ഇപ്പോൾ വളരെ അ പ ക ട ക രമായ ഘട്ടത്തിലാണ് എന്ന് പറഞ്ഞ് ദിവ്യ രംഗത്ത് എത്തിയതോടെയാണ് ആളുകൾ ഈ വിഷയം ശ്രദ്ധിച്ചു തുടങ്ങിയത്.
ഇക്കാര്യം നിഷേധിച്ച് അർണവും രംഗത്തെത്തിയിരുന്നു. പ്രണയിച്ച് വിവാഹം ചെയ്ത തന്നെ ദിവ്യ ചതിച്ചെന്നാണ് അർണവ് പറയുന്നത്. അർണവ് ദിവ്യയെ മതം മാറ്റിയാണ് വിവാഹം കഴിച്ചത്. എന്നാൽ നേരത്തെ വിവാഹിതയായ ദിവ്യ അതിൽ ഒരു കുട്ടിയുള്ള കാര്യം തന്നോട് മറച്ചു വെച്ചുവെന്നാണ് അർണവ് പറയുന്നത്.

ഇതിനിടെ അൻഷിത ദിവ്യയുമായി സംസാരിക്കുന്ന ഓഡിയോയും പുറത്തുവന്നിരുന്നു. വലിയ വിവാദം കത്തിയ ഈ വിഷയത്തിൽ പിന്നീട് വിവാഹമോചനം എന്ന തീരുമാനത്തിലേക്ക് താരങ്ങൾ എത്തിയിരുന്നു.
ഇരുവരും കേസ് നൽകുകയും അർണവ് ജയിൽ പോവുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ദിവ്യ ഒരു പെൺകുഞ്ഞിന് ജന്മം നൽകിയിരിക്കുകയാണ്. അർണവ് തന്നെ ഗർഭ കാലത്ത് തിരിഞ്ഞു നോക്കിയില്ലെന്ന് പറയുകയാണ് ദിവ്യ.

കുഞ്ഞ്് ജനിച്ച ശേഷം അർണവ് കുട്ടിയെ കാണാൻ പോലും പോയിരുന്നില്ല. ഇതിനെതിരെ താരത്തിന് രൂക്ഷമായ വിമർശനമാണ് ലഭിച്ചിരുന്നത്. ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ ്അർണവ്.

‘കുഞ്ഞിനെ ഞാൻ കാണാൻ പോകുന്നില്ല, എന്നാൽ കുട്ടിയെ ഉപേക്ഷിച്ചിട്ടുമില്ല. അവർ നോക്കാത്ത പക്ഷം ഞാൻ നോക്കും. രണ്ട് കുടുംബവും സാമ്പത്തിക ഭദ്രതയുള്ളവരാണ്.’- എന്നാണ് ഇന്ത്യ ഗ്ലിറ്റ്്സിനോട് അർണവ് പ്രതികരിച്ചത്.

സാമ്പത്തികമായി കുഴപ്പമില്ലാത്തതിനാൽ തന്നെ രണ്ട് കുടുംബത്തിനും കുട്ടിയെ നോക്കാനാവും. ഈ പ്രശ്നത്തിൽ ഏറ്റവും കൂടുതൽ അനുഭവിച്ചത് താനാണ്. ഇനി ഒരുമിച്ച് ജീവിക്കണോ എന്ന് തീരുമാനിക്കേണ്ടതും താനാണ്. ഗർഭിണിയായ സമയത്ത് ചികിത്സ ചെലവുകൾ വഹിച്ചിരുന്നുവെന്നും അർണവ് വിസദീകരിക്കുന്നുണ്ട്.









