വിവാഹം എങ്ങനെ, എന്ന് എന്നൊക്കെ ഞാൻ ആലോചിക്കാറുണ്ട്; പക്ഷെ എനിക്ക് വിവാഹം കഴിക്കാൻ പേടിയാണ്; വിവാഹത്തെ കുറിച്ച് അനുശ്രീ പറയുന്നത് ഇങ്ങനെ

140

ഡയമണ്ട് നെക്ലേസ് എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് കടന്ന് വന്ന താരമാണ് അനുശ്രീ. ലാൽ ജോസ് മലയാളത്തിന് നല്കിയ മുത്താണ് അനുശ്രീയെന്ന് പറയാം. റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയായി എത്തിയതിന് ശേഷമാണ് അനുശ്രീ സിനിമയിലേക്ക് എത്തിയത്. കലാമണ്ഡലം രാജശ്രീ എന്ന കഥാപാത്രമായാണ് താരം സിനിമയിൽ പ്രത്യക്ഷപ്പെട്ടത്. തനി നാട്ടിൻ പുറത്തുകാരിയായ പെൺകുട്ടിയായി ഫഹദിനൊപ്പത്തിന് ഒപ്പം നിൽക്കുന്ന പ്രകടനമായിരുന്നു അനുശ്രീയുടേത്.

തുടർന്നങ്ങോട്ട് നിരവധി ചിത്രങ്ങളിൽ നായികയായും, സഹനടിയായും താരം പ്രത്യക്ഷപ്പെട്ടു. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്ക് വെക്കുന്ന ചിത്രങ്ങൾ എല്ലാം തന്നെ നിമിഷനേരം കൊണ്ടാണ് ആരാധകർക്കിടയിൽ സജീവമാകാറുള്ളത്. ഇപ്പോഴിതാ തന്റെ രൂപത്തിലും ഭാവത്തിലും ഉള്ള മാറ്റങ്ങൾക്ക് കാരണം തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. വെറൈറ്റി മീഡിയക്ക് നല്കിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്ന് പറച്ചിൽ.

Advertisements

Also Read
ആരാധകരെ അനാരോഗ്യത്തിലേക്ക് തള്ളിവിടുന്നു; രശ്മിക മന്ദാന പണത്തിന് വേണ്ടി എന്തും ചെയ്യും; വിമർശനങ്ങളിൽ നിറഞ്ഞ് താരം

താരത്തിന്റെ വാക്കുകൾ ഇങ്ങനെ; എന്നിൽ മാറ്റങ്ങൾ പെട്ടെന്ന് വന്നതല്ല. പത്ത്, പതിനൊന്ന് വർഷം നീണ്ട ഒരു യാത്ര ആയിരുന്നു അത്. ലുക്കിൽ ആണെങ്കിലും അഭിമുഖങ്ങൾ നൽകുന്നതിൽ പോലും കണ്ടറിഞ്ഞ അനുഭവങ്ങളാണ്. ഞാൻ വളരെ വലിയ രീതിയിൽ വണ്ണം വെയ്ക്കുന്ന ആളൊന്നും അല്ല. വണ്ണം വെച്ചാൽ അതിനുള്ള മാർഗം നോക്കും എന്നല്ലാതെ ഒരു ഡയറ്റും എന്നും എക്കാലവും ഫോളോ ചെയ്യുന്ന ആളല്ല ഞാൻ. എനിക്ക് ഇഷ്ടമുള്ള ഫുഡ് ഒക്കെ കഴിക്കും.’

കല്യാണം കഴിക്കാൻ പേടിയുള്ള ആളാണ് ഞാൻ. വിവാഹം എങ്ങനെ, എന്നൊക്കെ ആലോചിച്ചിട്ടുണ്ട്. എനിക്ക് ഇനി ഇങ്ങനെ നടക്കാൻ ആകില്ലേ എന്നുള്ള സാധനം കേറി വന്നിട്ടുണ്ട്. എന്താണ് എന്റെ ഉദ്ദേശമെന്ന് അണ്ണൻ എന്നോട് ചോദിച്ചിട്ടുണ്ട്. പേടിയാണെന്ന് പറഞ്ഞാൽ എന്തിനാണ് പേടി എന്ന് ചോദിക്കും. എന്നെ സഹിക്കാൻ ആർക്കും പറ്റുമെന്ന് തോന്നുന്നില്ല.കൊച്ചിയിൽ നിൽക്കുമ്പോൾ തോന്നും എന്റെ നാട്ടിലേക്ക് പോകണമെന്ന്. അവിടെ നിൽക്കുമ്പോൾ തോന്നും മുംബൈയിൽ പോയാലോയെന്ന്.

Also Read
ആദ്യമായി കാരവാൻ സ്വന്തമാക്കിയ തെന്നിന്ത്യൻ താരം ഞാനാണ്; പിന്നെ യാത്രകൾ സുഖമായി; ഇന്നത്തെ പോലെ ഒന്നും ആയിരുന്നില്ല: ഉർവശി

അവിടെ നിൽക്കുമ്പോൾ വെറുതെ ഒന്ന് ബാംഗ്ലൂരിൽ പോയാലോ എന്നാകും തോന്നുക. ഉടനെ തന്നെ തോന്നും എന്നാൽ ഒന്ന് ദുബായിൽ പോയിട്ട് വന്നാലോയെന്ന്. നിന്ന നിൽപ്പിൽ തോന്നാറുണ്ട് ഇങ്ങനെ ഒക്കെ.’ ‘രാത്രി ഞാൻ ഉറങ്ങും മുമ്പ് അമ്മ വിളിക്കുമ്പോൾ ഞാൻ എറണാകുളത്ത് ആണെങ്കിൽ രാവിലെ വിളിക്കുമ്പോൾ ഞാൻ ചിലപ്പോ മൂന്നാറിൽ ആയിരിക്കും. ഇത് ആര് അഡ്ജസ്റ്റ് ചെയ്യും എന്നത് സംശയമാണ്. എന്റെ വീട്ടുകാർക്ക് ഇത് അറിയാം. പക്ഷെ വേറെ ഒരു ഫാമിലിയിൽ ഞാൻ പോയാൽ ഇത് അവർ മനസിലാക്കുമെന്ന് തോന്നുന്നില്ല എന്നാണ് അനുശ്രീ പറഞ്ഞത്.

Advertisement