ആദ്യമായി കാരവാൻ സ്വന്തമാക്കിയ തെന്നിന്ത്യൻ താരം ഞാനാണ്; പിന്നെ യാത്രകൾ സുഖമായി; ഇന്നത്തെ പോലെ ഒന്നും ആയിരുന്നില്ല: ഉർവശി

633

ബാല താരമായി സിനിമയിലേക്കെത്തി പിന്നീട് തെന്നിന്ത്യൻ സിനിമയിലെ സൂപ്പർനായികയായി മാറിയ താരമാണ് നടി ഉർവശി. സഹോദരിമാർക്ക് പിന്നാലെ സിനിമയിലെത്തിയ താരത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. ഒരുകാലത്ത് മലയാള സിനിമയിലെ സൂപ്പർ നായികയായി നിറഞ്ഞു നിൽക്കുക ആയിരുന്നു ഈ താരം.

മലയാളത്തിന് മുൻപേ തന്നെ തമിഴകത്ത് തുടക്കം കുറിച്ച താരത്തിന് അന്യഭാഷകളിൽ നിന്നും ശക്തമായ പിന്തുണയാണ് ലഭിച്ചത്. ഏത് തരത്തിലുള്ള കഥാപാത്രത്തെയും അനായാസമായി തന്നിലേക്ക് ആവാഹിക്കാനുള്ള മിടുക്കുമായി മുന്നേറിയ താരം ഇടക്കാലത്ത് വെച്ച് സിനിമയിൽ നിന്നും അപ്രത്യക്ഷമായിരുന്നു എങ്കിലും ശക്തമായി തന്നെ തിരിച്ചു വന്നിരുന്നു. തെന്നിന്ത്യൻ സിനിമാലോകത്ത് മിന്നുന്ന താരമായി മാറിയതോടെ തിരക്കേറിയ യാത്രകളുടെ ഒരു കാലം ഉണ്ടായിരുന്നു നടി ഉർവശിക്ക്.

Advertisements

ഇപ്പോഴിതാ താരം തന്റെ തിരക്കേറിയ ആ സിനിമാ കാലത്ത് സ്വന്തമാക്കിയ വാഹനത്തെ കുറിച്ചാണ് പറയുന്നത്. തെന്നിന്ത്യയിൽ ആദ്യമായി കാരവൻ വാങ്ങിയ സിനിമ താരം താനായിരുന്നു എന്ന് ഉർവശി വെളിപ്പെടുത്തിയിരിക്കുകയാണ്.

താൻ അതിനു മുൻപ് ബോംബയിലൊക്കെ മന്ത്രിമാർ ഇലക്ഷന്റെ ആവശ്യത്തിനു വേണ്ടി ഒരു ചെറിയ ഹോസ്പിറ്റൽ സംവിധാനം ഉള്ള വണ്ടി ഉപയോഗിച്ചിരുന്നെന്ന് കേട്ടിരുന്നു. പിന്നീടാണ് ഒരു സഹതാരം ഈ വാഹനത്തെ കുറിച്ച് തന്നോട് പറഞ്ഞതെന്നും അങ്ങനെ കാരവാൻ സ്വന്തമാക്കുകയായിരുന്നു എന്നും ഉർവശി വെറൈറ്റി മീഡിയക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ALSO READ- ഭക്ഷണം കിട്ടാതെ വന്നാലും അയാളുടെ മുഖത്ത് ഞാൻ കാമറ വെക്കില്ലെന്ന് തീരുമാനിച്ചു; തന്റെ അവസരങ്ങൾ ഇല്ലാതാക്കിയ നടനെ കുറിച്ച് ഛായാഗ്രഹകൻ ഉദ്പൽ.വി. നായനാർ

തന്റെ കാരവനെ കുറിച്ച് കേൾക്കുന്നതിന് മുൻപ് തന്നെ ബോംബയിലൊക്കെ മന്ത്രിമാർക്ക് ഇലക്ഷൻ ആവശ്യത്തിനായി ഒരു ചെറിയ ഹോസ്പിറ്റൽ സെറ്റപ്പ് ഉണ്ടായിരുന്നു എന്ന് കേട്ടിട്ടുണ്ടായിരുന്നു.

പിന്നീട് താൻ ഒരു പുതിയ വണ്ടി എടുക്കുന്നതിനെ കുറിച്ച് ചിന്തിക്കുമ്പോഴാണ് കാരവനെ കുറിച്ച് അറിഞ്ഞത്. 1995 ന്റെ തുടക്കത്തിൽ കൂടുതൽ ഔട്ട് ഡോർ ഷൂട്ടിങ്ങുകളായിരുന്നു. മലയാളത്തിൽ നിന്നും പോയി തമിഴിൽ കൂടുതൽ സിനിമകൾ ചെയ്തിരുന്നു അന്ന്. അങ്ങനെ വരുമ്പോൾ ഒരു സ്ഥലത്ത് നിന്ന് അടുത്ത സ്ഥലത്തേക്ക് ഫളൈറ്റിൽ ഇറങ്ങി മണിക്കൂറോളം യാത്ര ചെയ്ത് അടുത്ത സ്ഥലത്തേക്ക് പോകേണ്ട സാഹചര്യങ്ങളായിരുന്നു.

അപ്പോഴാണ് തനിക്ക് പരിചയമുള്ള തമിഴ് സിനിമയിലെ ഒരു ആർട്ടിസ്റ്റ് കാരവനെ കുറിച്ച് പറഞ്ഞത്. അത് ഒരു വീട് പോലെ സെറ്റ് ചെയ്യാമെന്നായിരുന്നു പറഞ്ഞത്. എന്നാൽ പിന്നെ അങ്ങനെ ആകട്ടെ എന്ന് കരുതി തന്റെ അങ്കിളിനോട് കാര്യം പറഞ്ഞു. അന്ന് കോയമ്പത്തൂർ മാത്രമേ കാരവാൻ സെറ്റ് ചെയ്യാൻ പറ്റുകയുള്ളൂ. അല്ലെങ്കിൽ ബോംബയിൽ കൊടുക്കണം. അങ്ങനെ കോയമ്പത്തൂരിൽ വെച്ച് അത് സെറ്റ് ചെയ്തു. പിന്നെ ഭയങ്കര സുഖമായിരുന്നെന്ന് ഉർവശി പറയുന്നു.

ALSO READ- ആളുകൾ തുടരെ നെഗറ്റീവ് പറഞ്ഞതോടെ എന്നെക്കൊണ്ട് മറ്റൊന്നിനും കഴിയില്ലായെന്നായി; എന്നെക്കൊണ്ടിത് കൂട്ടിയാൽ കൂടുമോ എന്ന് സെൽഫ് ഡൗട്ടായി മാറി: പ്രിയ വാര്യർ

പിന്നീട് ഞങ്ങളുടെ ഫാമിലി യാത്ര മുഴുവൻ അതിലായിരുന്നു. ഇപ്പോഴത്തേ കാരവൻ പോലെയായിരുന്നില്ല അത്. രണ്ടു സൈഡിലും ട്രെയ്‌നിനകത്ത് പോലെയായിരുന്നു. ബെഡ് എടുത്തിട്ട് കുട്ടികളെ നിലത്ത് കിടത്തും. ബാത്ത്‌റൂമിന്റെ സൗകര്യം മാത്രം കുറച്ച് കഴിഞ്ഞപ്പോൾ അരോചകമായി തോന്നിയതോടെ മാറ്റി.

പിന്നീട് പാർക്കിങിന്റെ പ്രശ്നം വന്നപ്പോൾ അത് പരിചയമുള്ള ഒരാൾക്ക് കൊടുത്തെന്നും ഉർവശി പറഞ്ഞു. അതേസമയം, സുബാഷ് ലളിത സുബ്രമണ്യൻ സംവിധാനം ചെയ്ത ചാൾസ് എന്റർപ്രയ്‌സസാണ് ഉർവശിയുടെ പുതിയ സിനിമ, ബാലു വർഗീസ്, ഗുരു സോമസുന്ദരം, കലൈരശൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം മെയ് 19-നാണ് റിലീസ്.

Advertisement