ആരാധകരെ അനാരോഗ്യത്തിലേക്ക് തള്ളിവിടുന്നു; രശ്മിക മന്ദാന പണത്തിന് വേണ്ടി എന്തും ചെയ്യും; വിമർശനങ്ങളിൽ നിറഞ്ഞ് താരം

1118

തെന്നിന്ത്യയിൽ തിളങ്ങി നില്ക്കുമ്പോൾ തന്നെ പാൻ ഇന്ത്യ താരമായി അറിയപ്പെടുന്ന നടിയാണ് രശ്മിക മന്ദാന. മറ്റുള്ള നടിമാരെ അപേക്ഷിച്ച് നോക്കുമ്പോൾ കരിയർ ഗ്രാഫിൽ മുന്നിട്ട് നില്ക്കുന്ന നടിയായ രശ്മിക കന്നഡയിലാണ് തന്റെ അരങ്ങേറ്റം കുറിച്ചത്. പിന്നീട് തെലുങ്കിലേക്കും, തമിഴിലേക്കും, അവിടെ നിന്ന് ബോളിവുഡിലേക്കുമായിരുന്നു താരത്തിന്റെ വളർച്ച.

രശ്മിക അഭിനയിച്ച സിനിമകളെല്ലാം സൂപ്പർഹിറ്റാവുകയാണ്. അതുകൊണ്ടു തന്നെ ഭാഗ്യനായികായാണ് താരത്തെ പലരും വിലയിരുത്തുന്നത്. അഭിനയിച്ച സിനിമകളിലെല്ലാം തന്നെ ഹിറ്റ് സോങ്ങുകളിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. കിർക് പാർട്ടി എന്ന സിനിമയിലൂടെയാണ് 2016 ൽ രശ്മിക അഭിനയിക്കാൻ വരുന്നത്.

Advertisements

കന്നഡയിൽ ഏറ്റവും കൂടുതൽ കലക്ഷൻ നേടിയ ചിത്രമായിരുന്നു അത്. മികച്ച പുതുമുഖ നടിക്കുള്ള സൈമ പുരസ്‌കാരവും കിരിക് പാർട്ടി എന്ന സിനിമയിലൂടെ രശ്മികയ്ക്ക് ലഭിച്ചു. കന്നഡയിലെ മുൻനിര നായികയായിരിക്കെയാണ് തെലുങ്കിലേക്കുള്ള വരവ്. പിന്നീട് നടിക്ക് കരിയറിൽ തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല.


ALSO READ- ആദ്യമായി കാരവാൻ സ്വന്തമാക്കിയ തെന്നിന്ത്യൻ താരം ഞാനാണ്; പിന്നെ യാത്രകൾ സുഖമായി; ഇന്നത്തെ പോലെ ഒന്നും ആയിരുന്നില്ല: ഉർവശി

ബോളിവുഡിലും തിരക്കേറുന്നതിനിടെ തെന്നിന്ത്യൻ സിനിമകളെ രശ്മിക മറന്നിട്ടില്ല. അതേസമയം, താരം സിനിമ്ക്ക് പുറമെ പരസ്യ ചിത്രങ്ങളിലും സജീവമാണ്. ഇതിനിടെ താരം അഭിനയിച്ച പുതിയ പരസ്യത്തിന്റെ പേരിലാണ് വലിയ വിമർശനം നേരിട്ടുകൊണ്ടിരിക്കുന്നത്.

ഈ പരസ്യത്തിലൂടെ താരത്തിന്റെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യപ്പെടുകയാണ് എന്ന് പ്രേക്ഷകർ വിമർശിക്കുന്നു. സമീപകാലത്ത് രശ്മിക അഭിനയിച്ച ഒരു പരസ്യം വളരെ ഹിറ്റായി. ഒരു ജനപ്രിയ ജങ്ക് ഫുഡ് ബ്രാൻഡിനെ പ്രോത്സാഹിപ്പിച്ചു കൊണ്ടുള്ളതായിരുന്നു ഈ പരസ്യം.

ALSO READ- ഭക്ഷണം കിട്ടാതെ വന്നാലും അയാളുടെ മുഖത്ത് ഞാൻ കാമറ വെക്കില്ലെന്ന് തീരുമാനിച്ചു; തന്റെ അവസരങ്ങൾ ഇല്ലാതാക്കിയ നടനെ കുറിച്ച് ഛായാഗ്രഹകൻ ഉദ്പൽ.വി. നായനാർ

ഈ ജങ്ക്ഫുഡ് കമ്പനിയുടെ പരസ്യത്തിൽ രശ്മിക ചിക്കൻ ബർഗർ ആസ്വദിച്ച് കഴിക്കുന്നതാണ് കാണാവുന്നത്. ഈ പരസ്യമാണ് താരത്തിന് വിമർശനങ്ങൾ നേടികൊടുക്കുന്നതും.

രശ്മിക മന്ദാന യഥാർത്ഥ ജീവിതത്തിൽ വെജ് ഭക്ഷണം മാത്രം കഴിക്കുന്ന ആളാണ് എന്നാണ് അവകാശപ്പെടുന്നത്. അതുകൊണ്ടുതന്നെ രശ്മിക പരസ്യത്തിനായി കള്ളം പറയുന്നതായി ആരാധകർ പറയുന്നത്. പരസ്യത്തിലൂടെ താരം നുണ പറയുന്നുവെന്ന് പലരും പ്രതികരിക്കുന്നു.

സെലിബ്രിറ്റികൾ യഥാർത്ഥ ജീവിതത്തിൽ ഇത് കഴിക്കുന്നില്ലെന്നും എന്നാൽ ആരാധകർ അനാരോഗ്യകരമായ ശീലങ്ങളിൽ ഏർപ്പെടാൻ പ്രേരിപ്പിക്കുകയാണെന്നും, വെജായ താരം നോൺ വെജിറ്റേറിയൻ ബർഗർ കഴിക്കുന്നതായി അഭിനയിച്ച് ജങ്ക് ഫുഡ് ബ്രാൻഡിനെ പ്രോത്സാഹിപ്പിക്കുക മാത്രമാണ് ചെയ്യുന്നതെന്നും വിമർശനം ഉയരുന്നു.

കൂടാതെ, പണത്തിന് വേണ്ടി സെലിബ്രിറ്റികൾ എന്തും ചെയ്യുകയാണെന്ന വിമർശനവും രശ്മികയ്ക്ക് നേരെ ഉയർന്നുകഴിഞ്ഞു. കരിയറിന്റെ തുടക്കകാലം മുതൽ ട്രോളുകളിൽ നിറയാറുള്ള രശ്മിക മന്ദാന പുതിയ ട്രോളുകളും നേരിടുകയാണ്.

എങ്കിലും ഈ വിമർശനങ്ങളോട് താരം ഇനിയും പ്രതികരിച്ചിട്ടില്ല. സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പരസ്യത്തിന് കമന്റുകളായിട്ട് നിരവധി പേരാണ് എത്തിയിരിക്കുന്നത്.

അമിതാഭ് ബച്ചനൊപ്പം അഭിനയിച്ച ഗുഡ് ബൈ എന്ന ചിത്രത്തിലൂടെയാണ് രശ്മിക മന്ദാന ബോളിവുഡിലെത്തുന്നത്. സിദ്ധാർത്ഥ് മൽഹോത്രയ്ക്കൊപ്പമുള്ള മിഷൻ മജ്നുവിലെ രശ്മികയുടെ പ്രകടനം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. രൺബീർ കപൂറിന്റെ നായികയായി അനിമൽ എന്ന ചിത്രമാണ് ഇനി താരത്തിന്റേതായി റിലീസ് ചെയ്യാനുള്ളത്.

Advertisement