‘ഇത്രയും ഗതികെട്ടവൾ എന്റെ ടീമിൽ ഇനി വേണ്ട’! ആക്രോശിച്ച അഖിലിനെ ‘ചെ റ്റ നാ റി’ എന്ന് വിളിച്ച് ശോഭ; പടക്കളമായി ബിഗ് ബോസ് ഹൗസ്

321

മലയാളി പ്രേക്ഷകരെ ആകാംക്ഷയിലാക്കി കൊണ്ട് ബിഗ് ബോസ് മലയാളം സീസൺ5 ഇപ്പോൾ നാല്പത്തി നാലാമത്തെ എപ്പിസോഡിൽ എത്തി നിൽക്കുകയാണ്. കുറച്ചുനാളുകളായി ബിബി ഹൗസിൽ നിറയെ പ്രശ്‌നങ്ങളാണ്. ഗ്രൂപ്പുകളായി തിരിഞ്#ുള്ള ഗെയിമുകളും ഒറ്റപ്പെടുത്തലുകളും നിറഞ്ഞ എപിസോഡുകളാണ് കടന്നുപോയത്.

ഇപ്പോഴിതാ വീണ്ടും സ്ഥിരം വഴക്കടിക്കുന്ന അഖിലും ശോഭയും വീണ്ടും വാക് തർക്കവുമായി എത്തിയിരിക്കുകയാണ്. ഇത്തവണത്തെ മത്സരത്തിലെ ശക്തരായ മത്സരാർത്ഥികളായ ശോഭ വിശ്വനാഥും അഖിൽ മാരാരും ഏറ്റുമുട്ടിയത് അൽപം കടുത്ത ഭാഷ ഉപയോഗിച്ചാണ്. മിഷൻ എക്‌സ് എന്ന ടാസ്‌ക്കിൽ താക്കോൽ താഴിനുള്ളിൽ മാവ് കുഴച്ച് വച്ചതുമായി ബന്ധപ്പെട്ട ചർച്ച വീണ്ടും ഉയർന്നുവന്നതോടെയാണ് തർക്കം.

Advertisements

44ാം എപിസോഡിലെ മോണിംഗ് ടാസ്‌കിൽ റെനീഷ ഈ വിഷയത്തെ കുറിച്ച് പറഞ്ഞിരുന്നു. ഇതോടെയാണ് കഴിഞ്# ആഴ്ചയിലെ മത്സരം വീണ്ടും ചർച്ചയ്ക്ക് കാരണമായത്.

സംസാരം നടക്കുന്ന സമയത്ത് റെനീഷ അവിടെ ഇല്ലായിരുന്നു എന്ന് ടാസ്‌കിന് ശേഷം നാദിറ പറഞ്ഞതോടെ അഖിൽ വിഷയത്തിൽ ഇടപെട്ടു. താൻ അവിടെ ഇല്ലായിരുന്നുവെന്ന് അഖിൽ പറഞ്ഞെങ്കിലും ഷിജുവും അഖിലും അവിടെ ഉണ്ടായിരുന്നു അവർക്ക് പങ്കില്ലാത്തത് പോലെയാണ് സംസാരിച്ചതെന്നാണ് റെനീഷ വിശദീകരിക്കുന്നത്.

ALSO READ- വിവാഹം എങ്ങനെ, എന്ന് എന്നൊക്കെ ഞാൻ ആലോചിക്കാറുണ്ട്; പക്ഷെ എനിക്ക് വിവാഹം കഴിക്കാൻ പേടിയാണ്; വിവാഹത്തെ കുറിച്ച് അനുശ്രീ പറയുന്നത് ഇങ്ങനെ

ഇതിനിടെയാണ് ശോഭ വിഷയത്തിൽ ഇടപെടുന്നത്. തമാശ ആയല്ല അഖിൽ പറഞ്ഞതെന്നും അങ്ങനെ കളിക്കാൻ വേണ്ടിയായിരുന്നു എന്നും ശോഭ പറയുന്നു. അഖിൽ സ്വന്തം ടീമിനെ വഞ്ചിച്ചു എന്ന് ജുനൈസും പറയുന്നുണ്ട്. പിന്നീട് ഈ വിഷയത്തിൽ വലിയ ചർച്ച നടക്കുകയായിരുന്നു.

ഗ്രൂപ്പായി തിരിഞ്ഞ് മാവ് കുഴച്ചുവയ്ക്കുന്നതിൽ താനും പങ്കാളിയാണെന്ന് തുടക്കം മുതൽ താൻ പറഞ്ഞിരുന്നുവെന്ന് അഖിൽ പറയുന്നുണ്ട്. എന്നാൽ അത് കേൾക്കാൻ ജുനൈസ് തയ്യാറായില്ല. കേൾക്കാത്ത കാര്യം പറയുന്ന ജുനൈസ് പെരും കള്ളനാണെന്ന് അഖിൽ പറഞ്ഞു. ഇതുകൊണ്ടാണ് സ്വന്തം കൂട്ടുകാരൻ പോലും തന്നോട് നന്നാവാൻ പറയുന്നതെന്നും അഖിൽ പറയുന്നു. കൂട്ടുകാരൻ അങ്ങനെ പലതും പറയും. അഖിൽ മാരാർ പറഞ്ഞിട്ട് വേണ്ട തനിക്ക് നന്നാകാനെന്നാണ് ജുനൈസിന്റെ മറുപടി.

ALSO READ-ആരാധകരെ അനാരോഗ്യത്തിലേക്ക് തള്ളിവിടുന്നു; രശ്മിക മന്ദാന പണത്തിന് വേണ്ടി എന്തും ചെയ്യും; വിമർശനങ്ങളിൽ നിറഞ്ഞ് താരം

ഇതിനിടെ ഷിജുവിനോടാണ് ‘ഇവളെ പോലെ ഗതിയില്ലാത്തവൾക്കൊപ്പം കളിക്കാൻ ഞാനില്ല’എന്ന് അഖിൽ പറയുന്നത്. ഇത് കേട്ട ശോഭയ്ക്ക് വലിയ രീതിയിൽ പ്രകോപനമുണ്ടാവുകയായിരുന്നു. ‘ആരാ ഗതിയില്ലാത്തവൾ. ചെറ്റ വർത്തമാനം പറയരുത് ചെറ്റേ’ എന്ന് പറഞ്ഞ് ശോഭ അഖിലിനോട് ക്ഷോഭിക്കുകയായിരുന്നു.

ഇത് പല പ്രാവശ്യം ശോഭ ആവർത്തിക്കുന്നുണ്ട്. ഇതിനിടയിൽ തെറി വിളിക്കരുതെന്ന് പറഞ്ഞ് റെനീഷയെത്തുകയും ചെയ്തു. ഈ സമയത്ത് ചെറിയ തർക്കം നടന്നു. പിന്നീട് ജുനൈസും ഇതിലിടപെട്ടു. പിന്നാലെ താൻ തെറി വിളിച്ചുവെന്ന് മറ്റുള്ളവർക്ക് തോന്നിയെങ്കിൽ ക്ഷമ ചോദിക്കുന്നു എന്നാണ് ശോഭ പറയുന്നത്. ശോഭയുടെ ക്ഷമാപണത്തോടെ തർക്കം അവസാനിക്കുകയായിരുന്നു.

Advertisement