Home Entertainment Celebrities

വിവാഹസമയത്ത് ഭര്‍ത്താവ് മതം മാറി, എന്റെ പേരും മാറ്റി, തുറന്നുപറഞ്ഞ് സുമി റാഷിക്ക്

15759

മലയാള ടെലിവിഷന്‍ ആരാധകരുടെ പ്രിയതാരമാണ് സുമി റാഷിക്. ഡബ്ബിംഗ് ആര്‍ടിസ്റ്റായി തുടക്കം കുറിച്ച് പിന്നീട് അഭിനയത്തിലേക്ക് എത്തിയ സുമി പ്രേക്ഷകര്‍ക്ക് സുപരിചിത നടിയായാണ്.

Advertisements

വൃന്ദാവനമായിരുന്നു താരത്തിന്റെ ആദ്യ സീരിയല്‍. പിന്നീട് ചെമ്പരത്തി എന്ന പരമ്പരയിലൂടെയും ശ്രദ്ധേയയായി. ജയന്തിയായി മനം കവര്‍ന്ന താരം സോഷ്യല്‍മീഡിയയിലും സജീവമാണ്.

Also Read: ചേര്‍ത്തുനിര്‍ത്തിയവര്‍ക്കും മാറ്റിനിര്‍ത്തിയവര്‍ക്കും നന്ദി, കുടുംബത്തിലെ ഒരാളെ പോലെ ഞങ്ങളെ കാണൂ, പുതിയ വിശേഷവുമായി ട്രാന്‍സ് ജെന്‍ഡര്‍ ദമ്പതികളായ സൂര്യ ഇഷാന്‍

സുമി പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലാവാറുണ്ട്. അവരുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുക്കലുണ്ട്. ഇപ്പോഴിതാ തന്റെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് സുമി.

തന്റെ യഥാര്‍ത്ഥ പേര് സുമയ്യ യൂസഫ് എന്നാണ്. തനിക്ക് രണ്ട് ആണ്‍മക്കളാണുള്ളത്. താന്‍ നേരത്തെ നല്ല വണ്ണമുണ്ടായിരുന്നുവെന്നും ശരിക്കും വര്‍ക്കൗട്ട് ചെയ്താണ് തടി കുറച്ചതെന്നും പൊതുവേ മേക്കപ്പിടാതെ ക്യാമറയ്ക്ക് മുന്നില്‍ വരാറില്ലെന്നും സുമി പറയുന്നു.

Also Read: പറയാൻ പറ്റാത്തത്ര പൈസ എനിക്ക് കൊടുത്തയച്ചു; എന്നോടത് ചോദിച്ചിട്ടുമില്ല; ഞാനിതുവരെ കൊടുത്തിട്ടുമില്ല; ദിലീപിനെ കുറിച്ച് അന്ന് കെപിഎസി ലളിത പറഞ്ഞത് ഇങ്ങനെ

ഭര്‍ത്താവ് റാഷിക്ക് ക്രിസ്ത്യ്‌നായിരുന്നു. വിവാഹശേഷം മുസ്ലീമായി എന്നും ഒരു ഡാന്‍സറാണ് അദ്ദേഹമെന്നും നേരത്തെ പ്രോഗ്രാമൊക്കെ ചെയ്യാറുണ്ടെന്നും എന്നാല്‍ ഫാമിലിയൊക്കെ ആയപ്പോള്‍ അത് നിര്‍ത്തിയെന്നും സുമി കൂട്ടിച്ചേര്‍ത്തു.

Advertisement