Home Entertainment Celebrities

എന്നെ കുറിച്ച് എന്തും പറയാം കുടുംബത്തെ പറഞ്ഞാൽ എന്ത് ചെയ്യും; വീട്ടുകാർ പുറത്തിറങ്ങിയിട്ടില്ല; ജൂഡിന് എതിരെ അമ്മ കേസ് കൊടുത്തിട്ടുണ്ട്: ആന്റണി വർഗീസ്

152

മലയാള സിനിമയിലെ യുവതാരങ്ങളെ കുറിച്ച് പ്രതികരിക്കവെ ആന്റണി വർഗീസിന് എതിരെ ആരോപണം ഉന്നയിച്ച ജൂഡ് ആന്റണിക്ക് എതിരെ താരത്തിന്റെ മറുപടി. അമ്മ താര സംഘടനയുടെ അനുമതിയോടെയായിരുന്നു ആന്റണി വർഗീസിന്റെ വാർത്താസമ്മേളനം.

തന്റെ കുടുംബത്തെ പ്രശ്നത്തിലേക്ക് വലിച്ചിഴച്ചതുകൊണ്ടാണ് പ്രതികരിക്കുന്നതെന്ന് ആന്റണി വർഗീസ് വ്യക്തമാക്കി. നിർമാതാവിന്റെ കൈയിൽ നിന്നും അഡ്വാൻസായി പത്ത് ലക്ഷം രൂപ പണം വാങ്ങിയിട്ട് ചിത്രീകരണത്തിന് 18 ദിവസം മുൻപ് ആന്റണി പിന്മാറിയെന്നും, മുൻകൂർ തുക കൊണ്ടാണ് ആന്റണി വർഗീസ് സഹോദരിയുടെ വിവാഹം നടത്തിയതെന്നും ജൂഡ് ആരോപിച്ചു. ഇതിനു പിന്നാലെയാണ് ആന്റണി വർഗീസ് വാർത്താ സമ്മേളനം വിളിച്ചുകൂട്ടി മറുപടി നൽകിയിരിക്കുന്നത്.

Advertisements

ജൂഡ് ആന്റണി തനിക്ക് എതിരെ ഒരുപാട് ആരോപണങ്ങൾ ഉന്നയിച്ചു. അതെന്തു വേണമെങ്കിലും അദ്ദേഹം പറഞ്ഞോട്ടെ. പ്രശ്നമില്ല, എന്നാൽ തന്റെ അനുജത്തിയുടെ വിവാഹം സിനിമയുടെ അഡ്വാൻസ് തുക കൊണ്ടാണ് നടത്തിയത് എന്നൊക്കെ പറയുമ്പോൾ അത് സഹിക്കാൻ പറ്റില്ലെന്ന് ആന്റണി വർഗീസ് പ്രതികരിച്ചു. ജൂഡിന് തന്നെക്കുറിച്ച് എന്തും എവിടെയും പറയാം. അനിയത്തിയുടെ കല്യാണം പണം വാങ്ങിയാണ് നടത്തിയത് എന്ന് പരാമർശിച്ചു. ഇത് അമ്മയെയും ഭാര്യയെയും അനിയത്തിയെയും ഏറെ വിഷമിച്ചു. അവർക്കു പുറത്തിറങ്ങാൻ നാണക്കേടാവും. ജൂഡ് നടത്തിയത് വ്യക്തിഹത്യയാണെന്ന് താരം വിശദീകരിക്കുന്നു.

ALSO READ- സുഹൃത്തായ ദിലീപ് പോലും അതെന്നോട് പറഞ്ഞില്ല; സ്‌നേഹത്തിനും ബന്ധത്തിനും ഒരു വിലയുമില്ലെന്ന് അന്നെനിക്ക് മനസ്സിലായി, കണ്ണീരോടെ മടങ്ങിയത് തെണ്ടികിട്ടിയ 20 രൂപകൊണ്ട്: സലിംകുമാർ പറഞ്ഞത്

ഇക്കാര്യത്തോട് നിങ്ങൾ ആണെങ്കിൽ എങ്ങനെ പ്രതികരിക്കുമെന്നും മാധ്യമപ്രവർത്തകരോട് ആന്റണി ചോദിച്ചു. ഇക്കാര്യത്തിൽ ്യക്തത വരുത്തണം. പരാമർശം വന്നതില്പിന്നെ വീട്ടുകാർ വീടിനു പുറത്തിറങ്ങിയിട്ടില്ല. എന്റെ മാതാപിതാക്കൾക്കെല്ലാം വലിയ വിഷമമായി. കാര്യം അവർ സമ്പാദിച്ച പണം കൊണ്ടാണ് മകളുടെ വിവാഹം നടത്തിയത്. എന്റെ ഭാര്യയെയും കുടുംബത്തെയും അപമാനിക്കുന്ന തരത്തിൽ ഒരുപാട് കമന്റുകളാണ് വരുന്നത്. അതുകൊണ്ടു മാത്രമാണ് പ്രതികരിക്കാമെന്ന് കരുതിയതെന്നും ആന്റണി വർഗീസ് വിശദീകരിച്ചു.

താരം സാമ്പത്തികമായ ആരോപണങ്ങൾക്ക് നൽകിയ മറുപടി ഇങ്ങനെ: ‘ഞാൻ നിർമാതാവിന് പണം തിരികെ നൽകിയ ദിവസം 27, ജനുവരി 2020. എന്റെ സഹോദരിയുടെ വിവാഹം നടത്തിയത് 18, ജനുവരി 2021. അതായത് അവരുടെ പണം ഞാൻ തിരികെ നൽകി ഒരു വർഷത്തിന് ശേഷമായിരുന്നു അനുജത്തിയുടെ വിവാഹം. എനിക്ക് ടൈം ട്രാവൽ വച്ച് പോകാൻ സാധിക്കുകയില്ല. എല്ലാ രേഖകളും പരിശോധിക്കാം.’- എന്നായിരുന്നു,

ALSO READ- സിബി മലയിൽ സംവിധാനം ചെയ്യണ്ട എന്ന് നിർമ്മാതാവിന് വാശി, ആ നിർമ്മാതാവിനെ മാറ്റി മോഹൻലാൽ: പിന്നെ സംഭവിച്ചത് ഇങ്ങനെ

കൂചാതെ ഈ സിനിമയിൽ നിന്ന പിന്മാറാൻ കാരണം സെക്കന്റ് ഹാഫിൽ തനിക്ക് ആശയക്കുഴപ്പമുണ്ടായി. അതേക്കുറിച്ച് സംസാരിച്ചപ്പോൾ ജൂഡ് ആന്റണി അസഭ്യം പറയുകയായിരുന്നെന്നും തുടർന്നാണ് സിനിമയിൽ നിന്ന് പിൻമാറിയതെന്നുമാണ് താരത്തിൻരെ വിശദീകരണം.

മൂന്ന് വർഷം മുൻപ് ചർച്ച ചെയ്ത് സംഘടനകൾ വഴി പ്രശ്നം പരിഹരിച്ച കാര്യമാണ്. ഇപ്പോൾ എന്തിനാണ് ഇത് ഉയർത്തികൊണ്ടുവന്നത്. ജൂഡ് ആന്റണിയുടെ സിനിമ ഞാൻ കുടുംബസമേതം പോയി കണ്ടതാണ്. ഗംഭീര സിനിമയാണ്. പക്ഷേ ആ സിനിമയ്ക്ക് ലഭിച്ച വിജയം എന്റെ ജീവിതം നശിപ്പിക്കാൻ ഉപയോഗിക്കുന്നെന്നും അദ്ദേഹം അതിനെ ദുരുപയോഗം ചെയ്യുന്നെന്നും ആന്റണി വർഗീസ് ആരോപിച്ചു.

ഈ ആരോപണങ്ങൾ തന്റെ ഭാവിയെയാണ് ബാധിക്കുന്നത്. തന്നെ വച്ച് സിനിമ എടുക്കാൻ പോകുന്ന നിർമാതാക്കൾ എന്ത് വിചാരിക്കും. ഒരാൾക്ക് വിജയം ഉണ്ടാകുമ്പോൾ അയാൾ പറഞ്ഞത് കേൾക്കാൻ എല്ലാവരും ഉണ്ടാകും. ജൂഡ് ആന്റണി ആർഡിഎക്സ് എന്ന സിനിമ സംവിധാനം ചെയ്ത നഹാസിന്റെ പേര് വലിച്ചിട്ടു. ആരവം എന്ന സിനിമ നടക്കാതെ പോയത് ശാപം കൊണ്ടാണെന്ന്. ഒരു സംവിധായകൻ വളർന്ന് വരുന്ന സംവിധായകന്റെ സിനിമയെക്കുറിച്ച് ഇങ്ങനെയാണോ പറയുന്നതെന്നും ആന്റണി വർഗീസ് കുറ്റപ്പെടുത്തുന്നു.

തനിക്ക് കഴിവില്ല, യോഗ്യതയില്ല എന്നെല്ലാം പറയുന്നത് കേട്ടു. അദ്ദേഹം ആരാണ് തന്റെ യോഗ്യത അളക്കാൻ. ശരി കഴിവുണ്ടാകില്ല, പക്ഷേ സ്വപ്നങ്ങളെ പിന്തുടരുന്ന വ്യക്തിയാണ് താൻ, ആ ബോധ്യം മതിയെന്നും ആന്റണി വർഗീസ് വിശദീകരിച്ചു. തനിക്ക് ലിജോ ജോസ് പെല്ലിശ്ശേരി അവസരം നൽകിയത് കൊണ്ടു മാത്രമാണ് സിനിമയിൽ വന്നത് എന്ന് അദ്ദേഹം പറഞ്ഞു. സത്യമാണ് അങ്ങനെ തന്നെയാണ്. ആരെങ്കിലും അവസരം നൽകിയാണ് എല്ലാവരും സിനിമയിൽ എത്തുന്നത്. ജൂഡ് ആന്റണി ഭൂമിയിൽ നിന്ന് പെട്ടന്ന് പൊട്ടിമുളച്ചുണ്ടായതല്ലല്ലോയെന്നും ആന്റണി വർഗീസ ചോദ്യം ചെയ്യുന്നു.

കൂടാതെ, തന്റെ അമ്മ ജൂഡ് ആന്റണിയ്ക്കെതിരേ കേസ് നൽകിയിട്ടുണ്ടെന്നും ഒരമ്മയ്ക്കും സഹിക്കാനാകാത്ത കാര്യമാണ് അദ്ദേഹം പറഞ്ഞതെന്നും ആന്റണി വർഗീസ് കൂട്ടിച്ചേർത്തു.

Advertisement