ആസിഫ് അലി വായിച്ചിട്ട് തരാമെന്ന് പറഞ്ഞ സ്‌ക്രിപ്റ്റ് ഏഴ് വർഷമായിട്ടും തിരികെ നൽകിയില്ല; സാമാന്യ മര്യാദ കാണിക്കേണ്ടേ? ആരോപിച്ച് ശരത് ചന്ദ്രൻ വയനാട്

121

ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം നടത്തിയ നടനാണ് ആസിഫ് അലി. പിന്നീട് അങ്ങോട്ട് താരത്തിന് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. സിനിമാ പാരമ്പര്യം ഒന്നുമില്ലാത്ത സ്ഥലത്ത് നിന്നാണ് ആസിഫ് വളർന്ന് വന്നത് എന്നതാണ് അതിശയകരമായ കാര്യം. മലയാളികൾക്കിടയിൽ ആസിഫിനെ ആരാധിക്കുന്നവർ ഏറെയാണ്. താരം സോഷ്യൽ മീഡിയയിൽ പോസ്്റ്റ് ചെയ്യുന്നതെല്ലാം നിമിഷ നേരം കൊണ്ടാണ് വൈറലാകാറുള്ളത്.

വില്ലൻ വേഷത്തിലാണ് ആസിഫ് ആദ്യം സിനിമയിൽ പ്രത്യക്ഷപ്പെട്ടത്. പക്ഷെ പതിയെ പതിയെ നായക വേഷങ്ങളിലേക്ക് താരം ചേക്കേറാൻ തുടങ്ങി. ആസിഫിന്റേതായി ഏകദേശം അറുപതോളം ചിത്രങ്ങളാണ് ഇതുവരെ പുറത്തിറങ്ങിയിട്ടുള്ളത്. അതിൽ നായകവേഷം മുതൽ സഹനടൻ വേഷങ്ങളിൽ വരെ താരം തിളങ്ങിയിട്ടുണ്ട്.

Advertisements

ഇതിനിടെ ആരാധകരെ ഞെട്ടിച്ചുകൊണ്ട് ആസിഫ് അലിക്ക് എതിരെ ഗുരുതര ആ രോ പണവുമായി എത്തിയിരിക്കുകയാണ് തിരക്കഥാകൃത്തും സംവിധായകനുമായ ശരത്ചന്ദ്രൻ വയനാട്. താൻ ആസിഫ് അലിക്ക് നൽകിയ സ്‌ക്രിപ്റ്റ് ഏഴ് വർഷം കഴിഞ്ഞിട്ടും ഇതുവരെ തിരിച്ച് തന്നിട്ടില്ല എന്നാണ് സംവിധായകന്റെ ആരോപണം.

ALSO READ- എന്നെ കുറിച്ച് എന്തും പറയാം കുടുംബത്തെ പറഞ്ഞാൽ എന്ത് ചെയ്യും; വീട്ടുകാർ പുറത്തിറങ്ങിയിട്ടില്ല; ജൂഡിന് എതിരെ അമ്മ കേസ് കൊടുത്തിട്ടുണ്ട്: ആന്റണി വർഗീസ്

തന്റെ പുതിയ ചിത്രമായ ‘ചതി’ എന്ന പുതിയ സിനിമയുമായി ബന്ധപ്പെട്ട ചടങ്ങിലാണ് ശത്ചന്ദ്രൻ ആരോപണം ഉന്നയിച്ചത്. ആന്റോ ജോസഫ് പറഞ്ഞിട്ടാണ് സ്‌ക്രിപ്റ്റ് ആസിഫ് അലിക്ക് നൽകിയത്. നടനെ നായകനാക്കി സിനിമ എടുക്കാൻ താൽപര്യമായിരുന്നു. നാല് ദിവത്തിനകം സ്‌ക്രിപ്റ്റ് വായിച്ച് തരാമെന്ന് പറഞ്ഞിട്ട് ഇതുവരെ പ്രതികരണമില്ല എന്നും ശരത്ചന്ദ്രൻ ആരോപിച്ചു.

തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നടനാണ് ആസിഫ് അലി. ആന്റോ ജോസഫ് പറഞ്ഞിട്ട് തൊടുപുഴയിൽ ആസിഫ് അലിക്ക് ഒരു സക്രിപ്റ്റ് ഞാൻ കൊണ്ടുപോയി കൊടുത്തിരുന്നു. ആ കഥ ഞാൻ പറയുകയും സ്‌ക്രിപ്റ്റ് കൊടുക്കുകയും ചെയ്തു. ഇതുവരെയും അയാള് അത് വായിച്ച് കഴിഞ്ഞിട്ടില്ല. ഏഴ് കൊല്ലമായി കൊടുത്തിട്ട്, ഫോൺ വിളിച്ചാൽ എടുക്കില്ല. എന്താണ് ചെയ്യേണ്ടത്? സിനിമയല്ല ആദ്യം സിനിമാക്കാരാണ് നന്നാവേണ്ടത്. അപ്പോ ഇവിടെ നല്ല സിനിമയുണ്ടാകുമെന്നാണ് ശരത് ചന്ദ്രൻ പ്രതികരിച്ചത്.

ALSO READ- സുഹൃത്തായ ദിലീപ് പോലും അതെന്നോട് പറഞ്ഞില്ല; സ്‌നേഹത്തിനും ബന്ധത്തിനും ഒരു വിലയുമില്ലെന്ന് അന്നെനിക്ക് മനസ്സിലായി, കണ്ണീരോടെ മടങ്ങിയത് തെണ്ടികിട്ടിയ 20 രൂപകൊണ്ട്: സലിംകുമാർ പറഞ്ഞത്

ചതിയുടെ വഴികളിലൂടെയാണ് ഈ സിനിമ പോകുന്നത്. തന്നെ സിനിമയിലും ജീവിതത്തിലും എന്നെ പലരും ചതിച്ചു. ‘ഞാൻ വായിക്കാം, കഥ ഇഷ്ടപ്പെട്ടു, നാല് ദിവസം കൊണ്ട് തിരിച്ച് തരാമെന്ന് പറഞ്ഞിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും ആസിഫ് അലി തിരിച്ച് തന്നില്ല.’- എന്നാണ് ശരത് ചന്ദ്രൻ പറയുന്നു.

താൻ തിരക്കഥ തിരികെ ചോദിക്കാൻ വിളിച്ചാൽ ഇയാൾ ഫോൺ എടുക്കില്ല. 30 രൂപ മുടക്കി ശരത് ചന്ദ്രൻ വയനാട് എന്ന് പറഞ്ഞ് ഒരു പാണ്ടി ലോറിയിലെങ്കിലും ആ സ്‌ക്രിപ്റ്റ് മടക്കി അയക്കാമായിരുന്നു. 35 രൂപ മുടക്കി ഒരു കൊറിയർ എങ്കിലും അയച്ചൂടെ. അയാൾ നല്ല നടനാണെന്നും തനിക്കിഷ്ടപ്പെട്ട നടനാണെന്നും ശരത് ചന്ദ്രൻ പറയുന്നു.

‘ഒരുമിച്ച് പടം ചെയ്യാൻ ആഗ്രഹിച്ചതുമാണ്. പക്ഷെ കുറച്ച് സാമാന്യ മര്യാദ ഇന്നത്തെ യുവതാരങ്ങൾ കാണിക്കണമെന്ന് നിർബന്ധമായി പറയേണ്ടി വരുന്നു. ആ സ്‌ക്രിപ്റ്റ് ഇഷ്ടമല്ലെങ്കിൽ തിരിച്ച് തന്നൂടെ. സ്നേഹം പങ്കുവച്ചിട്ട് പിന്നെ ഫോൺ വിളിച്ചാൽ പോലും എടുക്കാത്തത് ഒരു ചതി തന്നെയാണ്.’

‘ഇതു താൻടാ പൊലീസ്’ എന്ന സിനിമയുടെ സെറ്റിൽ പോയി കാരവാനിൽ ഇരുന്ന് സംസാരിച്ചത്. പിന്നെ ഞാൻ അങ്ങനെ പോട്ടെ എന്ന് വിചാരിച്ചു. ഒരു അവസരം വന്നപ്പോ പറഞ്ഞെന്നേയുള്ള. എല്ലാവരും മാന്യത കാണിക്കുന്നതാണ് സിനിമാ കുടുംബത്തിന് നല്ലതെന്നും ,്‌വിധായകൻ പറയുന്നു.

Advertisement