Home Entertainment Celebrities

ഞങ്ങൾ തമ്മിൽ പതിനഞ്ച് വയസിന്റെ വ്യത്യാസം മാത്രമെന്ന് ഉമ്മ; ഉടനെ വിവാഹം ഇല്ല, ഏറെക്കാലത്തെ സ്വപ്‌നമായ വീടിന് ചെലവായത് ഒരു കോടിയിലേറെ എന്ന് ഷിയാസ്

746

ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ആരാധകർക്ക് പ്രിയപ്പെട്ട താരമായി മാറിയയാളാണ് ഷിയാസ് കരീം. മോഡലും അവതാരകനുമൊക്കെയയാി തിളങ്ങുകയാണ് ഇപ്പോൾ ഷഇയാസ് കരീം. താരത്തിന്റെ വലിയ ശരീരത്തിനുള്ളിലെ ചെറിയ മനസാണ് എല്ലാവർക്കും പ്രിയപ്പെട്ടതാകുന്നത്.

ഇപ്പോൾ സ്റ്റാർ മാജിക്കിലും സജീവമാണ് ഷിയാസ്. അനുവും ശ്രീദേവിയും ഷിയാസും ചേർന്ന് ഒരുക്കുന്ന തമാശകളൊക്കെ ആരാധകർക്കും പ്രിയപ്പെട്ടതാണ്.

Advertisements

അതേസമയം, താരം ഈയടുത്താണ് തന്റെ വലിയ ഒരു സ്വപ്നം നേടി എടുത്തത്. വളരെക്കാലമായുള്ള വീട് എന്ന സ്വപ്‌നമാണ് ഷിയാസ് സ്വന്തമാക്കിയിരിക്കുന്നത്. താരത്തിന്റെ വീട് പെരുമ്പാവൂരിലാണ്. കഴിഞ്ഞ ദിവസമായിരുന്നു വീടിന്റെ പാലുകാച്ചൽ നടന്നത്.

ALSO READ- അടുക്കള ജോലിക്കാരിക്കും കോമയിൽ കിടക്കുന്ന സ്ത്രീക്കും വരെ ലിപ്സ്റ്റിക്ക്; ജീവിതവുമായി ഇന്നത്തെ സീരിയലിന് ഒരു ബന്ധവുമില്ല; ഷാജു ശ്രീധർ പറയുനന്ത് കേട്ടോ

ഈ ചടങ്ങിലേക്ക് സ്റ്റാർ മാജിക്കിലെയും ബിഗ് ബോസിലെയും താരങ്ങൾ ഉൾപ്പടെ നിരവധി പേർ എത്തിയിരുന്നു.ശ്രീവിദ്യ മുല്ലശ്ശേരി, അഭി തുടങ്ങി സ്റ്റാർ മാജിക്കിലെ മിക്ക താരങ്ങളും ഷിയാസിന് ആശംസ അരിയിക്കാൻ എത്തിയിരുന്നു. ഷിയാസ് ഉമ്മയ്ക്കും പെങ്ങൾക്കും വേണ്ടി കഷ്ടപ്പെട്ട് സ്വന്തമാക്കിയ മനോഹരമായ വീടാണിത്.

എല്ലാവരുടെയും സ്വപ്നമാണ് ഒരു വീടെന്നത്. ആ സ്വപ്നം ഞാനും പൂർത്തീകരിച്ചു. വളരെ സന്തോഷമുണ്ടെന്ന് അന്ന് ഷിയാസ് പറഞ്ഞിരുന്നു. ഇപ്പോഴിതാ ഷിയാസ് തന്റ വീടിന്റെ കൂടുതൽ വിശേഷങ്ങളുമായി ആരാധകർക്ക് മുന്നിലെത്തിയിരിക്കുകയാണ്.

ALSO READ-‘ഒരു തരത്തിലുള്ള പിഴയും അടക്കേണ്ടിവന്നിട്ടില്ല’; ഇഡി 25 കോടി രൂപ പിഴ അടപ്പിച്ചെന്ന വാർത്ത അസത്യം, ചാനലിന് എതിരെ കേസ് കൊടുത്തെന്ന് പൃഥ്വിരാജ്

താരത്തിന്റെ കൂടെ ഉമ്മയും ഉണ്ട്. തങ്ങളുടെ ജീവിതത്തെ പറ്റി പറയുകയാണ് ഇരുവരും. ഷിയാസും ഉമ്മയും തമ്മിൽ പതിനഞ്ച് വയസിന്റെ വ്യത്യാസം മാത്രമാണ് ഉള്ളത്. ഉമ്മയുടെ പതിനാറാം വയസിലാണ് താൻ ജനിച്ചതെന്ന് ഷിയാസ് പറയുകയാണ്.

അതേസമയം, ഷിയാസിന് വിവാഹം നോക്കുന്നില്ലേ എന്ന ചോദ്യത്തിന് നോക്കണമെന്നും ഉടനെയില്ല. വലിയ കുറെ ബാധ്യതകൾ ഉള്ളതിനാൽ ഉടനെ വിവാഹം കഴിച്ചാൽ അത് വലിയ ബാധ്യത ആകുമെന്നാണ് ഷിയാസ് ബിഹൈൻ വുഡ്സിനോട് പറഞ്ഞത്.

വീടിനായി തന്നെ വലിയ ഒരു ബാധ്യത അവൻ എടുത്ത് വച്ചിട്ടുണ്ട്. അതൊക്കെ കുറച്ചെങ്കിലും തീരാതെ വിവാഹം കഴിക്കാനാകില്ല. വീടിനും സ്ഥലത്തിനുമായി ഒരു കോടിക്ക് മുകളിൽ ആയി എന്നും ഷിയാസ് പറയുകയാണ്.

Advertisement