Home Entertainment Celebrities

ചിലപ്പോഴൊക്കെ ഇവളാണ് എന്റെ അമ്മ; അമ്മയും മകളും എന്നതിനപ്പുറം വളരെ നല്ല സുഹൃത്തുക്കളാണ് ഞങ്ങൾ; മകളെ കുറിച്ച് ദേവു

326

ബിഗ് ബോസ് മലയാളത്തിന് ഇപ്പോൾ നിരവധി ആരാധകരാണ് ഉള്ളത്. ആദ്യമൊക്കെ മലയാളികൾക്ക് അത്ര പരിചിതമായിരുന്നില്ല ഈ റിയാലിറ്റി ഷോ എങ്കിലും ഇപ്പോൾ നിരവധി പേരാണ് ഷോയ്ക്ക് അഡിക്റ്റായി മാറിയിരിക്കുന്നത്. അവസാനം നടന്ന അവസാനിച്ച നാലാം സീസണിനാണ് ഏറ്റവും കൂടുതൽ പ്രേക്ഷക പ്രശംസ ലഭിച്ചത്.

അഞ്ചാം സീസൺ ബിഗ് ബോസ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. ഇത്തവണത്തെ മത്സരാർത്ഥികളിൽ പലരും ജീവിതത്തിൽ ഒത്തിരി കഷ്ടപ്പാടുകളും ദുഃഖങ്ങളും അനുഭവിച്ചിട്ടുള്ളവരാണ്. പല മത്സരാർത്ഥികളും ഇതിനോടകം തന്നെ പ്രേക്ഷകരുടെ പ്രിയപ്പെട്ടവരായി മാറിക്കഴിഞ്ഞു.

Advertisements

ഇപ്പോൾ മത്സരം കുറച്ചുകൂടെ കടുത്തിരിക്കുകയാണ്. ഡബിൾ എവിക്ഷനൊക്കെ പതിവായതോടെയാണ് മത്സരാർത്ഥികൾക്ക് ആശങ്ക തുടങ്ങിയിരിക്കുന്നത്. ഇതിനിടെ ആറാം എവിക്ഷനിൽ ഒമർ ലുലു പുറത്ത് പോയതിന് മുൻപ് നടന്നത് ഡബിൾ എവിക്ഷനായിരുന്നു. മനീഷയും ദേവുവും ആയിരുന്നു പുറത്ത് പോയത്.

ALSO READ- ഞങ്ങൾ തമ്മിൽ പതിനഞ്ച് വയസിന്റെ വ്യത്യാസം മാത്രമെന്ന് ഉമ്മ; ഉടനെ വിവാഹം ഇല്ല, ഏറെക്കാലത്തെ സ്വപ്‌നമായ വീടിന് ചെലവായത് ഒരു കോടിയിലേറെ എന്ന് ഷിയാസ്

മുൻപ് തന്നെ സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധേയയായ ശ്രീദേവി എന്ന വൈബർ ഗുഡ് ദേവുവിനെ തുടക്കത്തിൽ ഏറ്റവും ശക്തയായ മത്സരാർത്ഥി ആയിട്ടാണ് പ്രേക്ഷകർ കണ്ടിരുന്നത്. പിന്നീട് അതിന് അനുസരിച്ച ഗെയിം താരം കാഴ്ചവെയ്ക്കുകയും ചെയ്തിരുന്നു.

പിന്നീട്, ദേവു ഒതുങ്ങിപ്പോവുകയായിരുന്നു. ഇമോഷണലായി തളർന്ന ദേവു അഞ്ചാം എവിക്ഷനിൽ പുറത്തേക്ക് പോവുകയും ചെയ്തു. കൂടാതെ ശക്തയായ മറ്റൊരു മത്സരാർത്ഥിയായ മനീഷയാണ് പുറത്തായത്.

അതേസമയം, ബിഗ് ബോസ് വീട്ടിൽ നിന്ന് തിരിച്ചെത്തിയ ശേഷം ദേവു നൽകിയ അഭിമുഖങ്ങൾ ശ്രദ്ധേയമായിരുന്നു. എവിക്ഷൻ ന്യായമാണെന്ന് കരുതുന്നില്ല എന്നായിരുന്നു ദേവുവിന്റെ പ്രതികരണം. കൂടാതെ വിഷ്ണു ആരാധകരും കൂട്ടുകാരും തനിക്ക് എതിരെയും കുടുംബത്തിന് എതിരെയും സൈബർ ആ ക്ര മണം നടത്തുകയാണ് എന്നും ദേവു പ്രതികരിച്ചിരുന്നു.

ALSO READ- അടുക്കള ജോലിക്കാരിക്കും കോമയിൽ കിടക്കുന്ന സ്ത്രീക്കും വരെ ലിപ്സ്റ്റിക്ക്; ജീവിതവുമായി ഇന്നത്തെ സീരിയലിന് ഒരു ബന്ധവുമില്ല; ഷാജു ശ്രീധർ പറയുന്നത്‌ കേട്ടോ

ഇത്തരം മോശം കമന്റുകൾ കണ്ട് മകൾക്ക് വയ്യാതെ വന്ന് ആശുപത്രിയിലായെന്നും ദേവു പറഞ്ഞിരുന്നു. മകളെയാണ് ഏറ്റവുമധികം സ്‌നേഹിക്കുന്നതെന്ന് ദേവു മുൻപും പറഞ്ഞിരുന്നു. ബിബിയിലും ദേവു ഏറ്റവു കൂടുതൽ സംസാരിച്ചിട്ടുള്ളത് മകളെ കുറിച്ചായിരുന്നു.


ഇപ്പോൾ മകളുടെ പിറന്നാൾ ആഘോഷമാക്കിയിരിക്കുകയാണ് ദേവു.തന്നെ ഏറ്റവും കൂടുതൽ മനസിലാക്കുന്ന ആളാണ് മകൾ. ചിലപ്പോൾ തന്റെ അമ്മയായി തനിക്ക് തോന്നാറുണ്ടെന്നുമൊക്കെ പറഞ്ഞു കൊണ്ടാണ് ദേവു മകൾക്ക് ആശംസകൾ നേർന്നിരിക്കുന്നത്. കൂടാതെ, മകൾക്ക് ഒപ്പമുള്ള ചിത്രം ഷെയർ ചെയ്തു ദേവു കുറിപ്പും പങ്കിട്ടിരിക്കുകയാണ്.

‘ഞങ്ങൾ അമ്മയും മകളും എന്നതിനപ്പുറം വളരെ നല്ല സുഹൃത്തുക്കളാണ്. നിന്നെ പോലൊരു മകളെ കിട്ടിയതിൽ ഞാൻ ഭാഗ്യവതിയാണ് ചെല്ലം. ചിലപ്പോഴൊക്കെ ഇവളാണ് എന്റെ അമ്മ. ഹാപ്പി ബർത്ത്‌ഡേ’ എന്നാണ് ദേവു കുറിച്ചത്. പിന്നാലെ ആശംസയുമായി ആരാധകരും എത്തിയിരിക്കുകയാണ്.

Advertisement