Home Entertainment Celebrities

വിരാട് മാം എന്ന് കൂടി വിളിക്കൂ; കോലിയുടെ തമാശയിൽ പൊട്ടിച്ചിരിച്ച് അനുഷ്‌ക; വൈറലായി ഡിന്നർ പാർട്ടി

105

ക്രിക്കറ്റ് താരങ്ങളുടെ പ്രിയതാരം വിരാട് കോലിയും ബോളിവുഡിലെ പ്രിയതാരംഅനുഷ്‌ക ശർമ്മയും ഒന്നിച്ചത് ഏറെ ആഘോഷിച്ചവരാണ് ആരാധകർ. ഇരുവരും ഒരുമിച്ച് ക്രിക്കറ്റ് വേദികളിലും മറ്റ് പ്രത്യക്ഷപ്പെടു്‌നത് മാധ്യമങ്ങൾക്കും ആഘോഷമാകാറുണ്ട്.

ഇപ്പോഴിതാ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിലെ സഹതാരങ്ങൾക്കും സപ്പോർട്ടിങ് സ്റ്റാഫിനും പ്രത്യേക അത്താഴ വിരുന്ന് ഒരുക്കിയിരിക്കുകയാണ് വിരാട് കോലി. മുംബൈയിലെ കോലിയുടെ റെസ്റ്റോറന്റായ വൺ 8 കമ്മ്യൂണിയിലാണ് താരങ്ങളെ ഡിന്നർ പാർട്ടിക്ക് കോലി ക്ഷണിച്ചത്.

Advertisements

ഈ ഡിന്നറിന് കോലിക്കൊപ്പം ഭാര്യ അനുഷ്‌ക ശർമയും അതിഥികളെ സ്വീകരിക്കാൻ എത്തിയിരുന്നു. പാർട്ടിക്കായി അനുഷ്‌ക ധരിച്ച ഔട്ട്ഫിറ്റും ഏറെ ശ്രദ്ധേയമായിരുന്നു. വെള്ള പാന്റിനൊപ്പം വരയുള്ള സ്ലീവ്ലെസ് ഷർട്ടും വിരാട് പ്രിന്റഡ് ഹാഫ് സ്ലീവ് ഷർട്ടും ധരിച്ചാണ് പ്രത്യക്ഷപ്പെട്ടത്.

ALSO READ- ചിലപ്പോഴൊക്കെ ഇവളാണ് എന്റെ അമ്മ; അമ്മയും മകളും എന്നതിനപ്പുറം വളരെ നല്ല സുഹൃത്തുക്കളാണ് ഞങ്ങൾ; മകളെ കുറിച്ച് ദേവു

ഈ ഡിന്നറിനിടെ റെസ്റ്റോറൻറിന് പുറത്ത് മാധ്യമങ്ങൾക്ക് വേണ്ടി ഇരുവരും പോസ് ചെയ്തിരുന്നു. ഇതിനിടെ ഉണ്ടായ രസകരമായ സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

ഫോട്ടോക്ക് പോസ് ചെയ്യുന്നതിനിടെ പാപ്പരാസികളിൽ ഒരാൾ അനുഷ്‌കയെ ‘സർ’ എന്ന് വിളിച്ചു. ഉടൻ തന്നെ ‘വിരാട് മാം ഭി ബോൽ ദേ ഏക് ബാർ (വിരാട് ‘മാം’ എന്ന് ഒരുവട്ടം പറയൂ!)’ എന്ന് കോലി തമാശ രൂപേണ പറയുകയുണ്ടായി. ഇത് അനുഷ്‌കയെ മാത്രമല്ല അവിടെ കൂടി നിന്നവർക്കിടയിൽ തന്നെ കൂട്ടച്ചിരി ഉയർത്തുകയായിരുന്നു.

ഇതിന് പിന്നാലെ ദമ്പതികൾ റെസ്റ്റോറൻറിനുള്ളിലേക്ക് പോവുകയും ചെയ്തു. നേരത്തെ, അടുത്തിടെ അനുഷ്‌ക ശർമയുമൊത്തുള്ള മനോഹരമായൊരു ചിത്രം കോലി തൻറെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. മനോഹരമായ ഓറഞ്ച് നിറത്തിലുള്ള വസ്ത്രം ധരിച്ച അനുഷ്‌കയ്ക്കൊപ്പം കറുത്ത ഷർട്ട് ധരിച്ച് സ്‌റ്റൈലൻ ലുക്കിലാണ് കോലി ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടത്.

Advertisement